മാസം 870 രൂപ നിക്ഷേപിക്കാനുണ്ടോ? കാലാവധിയിൽ നേടാം 4 ലക്ഷം! സർക്കാർ ​ഗ്യാരണ്ടിയുള്ള നിക്ഷേപം നോക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചെറിയ തുകകളായി നിക്ഷേപിച്ച് കാലാവധിയിൽ നല്ലൊരു നേട്ടം തരുന്ന നിക്ഷേപങ്ങളാണ് സാധാരണക്കാർക്ക് കൂടുതൽ അനുയോജ്യമാകുന്നവ. ദിവസകൂലിക്കാരും ചെറിയ ശമ്പളത്തിൽ ജോലി ചെയ്യുന്നവരുമായവർക്ക് മാസം നീക്കിവെയ്ക്കാൻ സാധിക്കുന്ന തുകയ്ക്ക് അനുയോജ്യമായ നിക്ഷേപം കണ്ടെത്തുക എന്നതാണ് ഇവിടെ ശ്രദ്ധിക്കേണ്ടത്.

 

രാജ്യത്തെ ഏറ്റവും വലിയ ഇൻഷൂറൻസ് കമ്പനിയായാ ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷന്റെ പല പദ്ധതികളും ചെറിയ അടവിൽ ചേരാവുന്നവയാണ്. ജീവിത സുരക്ഷിത്വവും സമ്പാദ്യവും ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍റെ പദ്ധതികളിൽ നിന്ന് ലഭിക്കും. ഇത്തരത്തിൽ മാസം 870 രൂപ, ദിവസത്തിൽ 30 രൂപ ചെലവിൽ കാലാവധിയിൽ 4 ലക്ഷം രൂപ നേടാൻ സാധിക്കുന്ന നിക്ഷേപമാണ് എൽഐസിയുടെ ആധാർ ശിലാ പ്ലാൻ.

ആധാർ ശില പോളിസി

ആധാർ ശില പോളിസി

സാമ്പാദ്യമായും അടിയന്തര ഘട്ടങ്ങളിൽ സാമ്പത്തിക സുരക്ഷയും നൽകുന്ന നോൺ-ലിങ്ക്ഡ് പാർടിസിപ്പേറ്ററി എൻഡോവ്‌മെന്റ് പോളിസിയാണ്
ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷന്റെ ആധാർ ശില. മരണ ആനുകൂല്യവും കാലാവധിയെത്തുമ്പോൾ മെച്യൂരിറ്റി തുകയും പോളിസിയിൽ നിന്ന് ലഭിക്കും. പോളിസിയിൽ ആർക്കൊക്കെ നിക്ഷേപിക്കാൻ സാധിക്കുമെന്ന് നോക്കാം. ആധാർ കാർഡ് ഉടമകളായ 8 വയസിനും 55 വയസിനും ഇടയില്‍ പ്രായമുള്ള സത്രീകള്‍ക്ക് മാത്രമാണ് പോളിസിയിൽ ചേരാനാവുക. ചെലവ് കുറഞ്ഞൊരു പോളിസിയാണെന്നത് എടുത്തു പറയേണ്ടതുണ്ട്. 

Also Read: ഉപയോ​ഗിക്കാത്ത സേവിം​ഗ്സ് അക്കൗണ്ട് ഉണ്ടോ? ശ്ര​ദ്ധിച്ചില്ലെങ്കിൽ മ്യൂച്വൽ ഫണ്ടിനെയും ഇൻഷൂറൻസിനെയും ബാധിക്കുംAlso Read: ഉപയോ​ഗിക്കാത്ത സേവിം​ഗ്സ് അക്കൗണ്ട് ഉണ്ടോ? ശ്ര​ദ്ധിച്ചില്ലെങ്കിൽ മ്യൂച്വൽ ഫണ്ടിനെയും ഇൻഷൂറൻസിനെയും ബാധിക്കും

അഷ്വേഡ് തുക

അഷ്വേഡ് തുക

ആധാർ ശില പോളിസിയില്‍ നിന്ന് ലഭിക്കുന്ന കുറഞ്ഞ് അഷ്വേഡ് തുക 75,000 രൂപയും പരമാവധി അഷ്വേഡ് തുക 3,00,000 രൂപയുമാണ്. 10 വര്‍ഷത്തിനും 20 വര്‍ഷത്തിനും ഇടയിലുള്ള കാലാവധിയില്‍ പോളിസി തിരഞ്ഞെടുക്കാം. ചേരുന്നയാളുടെ പ്രായം, അഷ്വേഡ് തുക, പോളിസി കാലാവാധി എന്നിവ അനുസരിച്ചാണ് പോളിസി പ്രീമിയം കണക്കാക്കുന്നത്. പോളിസി ഉടമയുടെ തീരുമാനം അനുസരിച്ച് പ്രതിമാസ, ത്രൈമാസ, അര്‍ദ്ധ വാര്‍ഷിക, വാര്‍ഷിക രീതിയിൽ പ്രീമിയം അടയ്ക്കാം. 

Also Read: സ്വന്തം പണം കീശയിൽ തന്നെ; നികുതിയിളവ് നേടാൻ അറിയാം 5 വഴികൾAlso Read: സ്വന്തം പണം കീശയിൽ തന്നെ; നികുതിയിളവ് നേടാൻ അറിയാം 5 വഴികൾ

കാല്‍ക്കുലേറ്റര്‍

കാല്‍ക്കുലേറ്റര്‍

പോളിസിയിൽ നിന്ന് എങ്ങനെയാണ് 870 രൂപ മാസത്തിൽ അടച്ച് 4 ലക്ഷം രൂപ നേടുന്നതെന്ന് നോക്കാം. 30 വയസുള്ളൊരാള്‍ പോളിസിയില്‍ ചേര്‍ന്ന് 20 വര്‍ഷ കാലാവധിയുള്ള പദ്ധതിയിൽ ചേർന്ന് പ്രീമിയം അടയ്ക്കുകയാണെങ്കില്‍ വാര്‍ഷിക പ്രീമിയം 10,595 രൂപ വരും. ഇത് ദിവസത്തേക്ക് കണക്കാക്കുമ്പോൾ 29 രൂപയാണ് വരുന്നത്. 20 വർഷം കൊണ്ട് 2,14,696 രൂപ അടയ്ക്കാന്‍ സാധിക്കും. ഇത് വളർന്ന കാലാവധിയിൽ 3.97 ലക്ഷം രൂപ കയ്യിൽ കിട്ടും. 

Also Read: ബാങ്കിനെ വെല്ലും പലിശയും സുരക്ഷയും; 7.15 ശതമാനം പലിശ നൽകുന്ന റിസർവ് ബാങ്ക് നിക്ഷേപംAlso Read: ബാങ്കിനെ വെല്ലും പലിശയും സുരക്ഷയും; 7.15 ശതമാനം പലിശ നൽകുന്ന റിസർവ് ബാങ്ക് നിക്ഷേപം

മരണാനുകൂല്യം

മരണാനുകൂല്യം

പോളിസി ഉടമ മരണപ്പെട്ടാല്‍ മരണാനുകൂല്യം നോമിക്ക് ലഭിക്കും. വാര്‍ഷിക പ്രീമിയത്തിന്റെ പത്ത് മടങ്ങോ, ആകെ അടച്ച പ്രീമിയത്തിന്റെ 105 ശതമാനമോ, അഷ്വേഡ് തുകയുടെ 110 ശതമാനമോ ആയിരിക്കും മരണാനുകൂല്യം. പോളിസിയില്‍ ചേര്‍ന്ന് 5 വര്‍ഷത്തിനുള്ളില്‍ മരണപ്പെട്ടാല്‍ സം അഷ്വേഡ് തുകയ്ക്ക് തുല്യമായ തുകയാണ് ലഭിക്കുക. പ്രീമിയം അടവിന് നികുതിയിളവുണ്ട്. കാലാവധിയില്‍ ലഭിക്കുന്ന തുകയ്ക്കും മരണാനുകൂല്യത്തിനും ആദായ നികുതി നിയം സെക്ഷന്‍ 10(10)ഡി പ്രകാരം നികുതിയിളവുണ്ട്.

പോളിസി

തുടർച്ചയായ 2 വർഷം പോളിസി അടച്ച ശേഷം ഉപഭോക്താവിന് പോളിസി സറണ്ടർ ചെയ്യാൻ സാധിക്കും. മുടക്കമില്ലാതെ എല്ലാ പ്രീമിയവും പൂർണമായും അടച്ച ശേഷം അഞ്ച് വർഷത്തെ കാലാവധിക്ക് ശേഷം സറണ്ടർ ചെയ്താൽ ഉടമയ്ക്ക് ലോയലിറ്റി ബോണസിന് അവകാശമുണ്ടാകും. മുഴുവൻ പ്രീമിയവും അടച്ചാൽ മാത്രമെ കാലാവധിയെത്തുമ്പോൾ തുക ലഭിക്കുകയുള്ളൂ.

Read more about: lic investment
English summary

LIC Aadhaar Shila Policy Gives 4 Lakhs Rs Benefit At Maturity By Paying 870 Rs Monthly

LIC Aadhaar Shila Policy Gives 4 Lakhs Rs Benefit At Maturity By Paying 870 Rs Monthly
Story first published: Friday, August 19, 2022, 21:01 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X