ഭാവിക്ക് വേണ്ടിയുള്ള നിക്ഷേപങ്ങള്‍ ജീവിതത്തിലെ മികച്ച തീരുമാനങ്ങളാണ്. നിക്ഷേപത്തിലേക്ക് തിരിയുന്നൊരാള്‍ക്ക് ഇന്ത്യയില്‍ തിരഞ്ഞെടുക്കാന്‍ നിരവധിയായ നിക്ഷേപങ്ങളുണ്ട്. ഇന്‍ഷൂറന്‍സ് തിരഞ്ഞെടുക്കുന്നൊരാള്‍ക്ക് സ്വന്തം ജീവിതവും കുടുംബത്തിന്റെ ജീവിതവും സുരക്ഷിതമാക്കാനുള്ള മാര്‍ഗമാണ്. റിസ്‌ക് കുറഞ്ഞ നിക്ഷേപമായതിനാല്‍ ഇന്ത്യയില്‍ ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്റെ പോളിസികള്‍ക്ക് സ്വീകാര്യതയുണ്ട്.
നിക്ഷേപവും കൂടെ പരിഗണിക്കുന്നൊരാള്‍ക്ക് എല്‍ഐസിയുടെ ആധാര്‍ ശില പോളിസി തിരഞ്ഞെടുക്കാം. മാസത്തില്‍ 870 രൂപ നിക്ഷേപിക്കുന്നൊരാള്‍ക്ക് 4 ലക്ഷം രൂപയുടെ സമ്പാദ്യവും ജീവിത പരിരക്ഷയുമാണ് പോളിസി നല്‍കുന്നത്. ഈ പോളിസിയുടെ വിശദാംശങ്ങളും എങ്ങനെ കാലാവധിയിൽ 4 ലക്ഷം രൂപ നേടാൻ സാധിക്കുമെന്നും ചുവടെ വിശദീകരിക്കാം.
എല്‍ഐസി ആധാര്‍ ശില
ഇന്‍ഷൂറന്‍സിന്റെയും സമ്പാദ്യത്തിന്റെയും പ്രത്യേകതകള്‍ ഒരുമിക്കുന്നൊരു പോളിസിയാണ് എല്‍ഐസിയുടെ ആധാര്‍ ശില പ്ലാന്‍. നോണ്‍ ലിങ്ക്ഡ്, പാര്‍ട്ടിസിപ്പേറ്റിംഗ്, വ്യക്തിഗത, ലൈഫ് ഇന്‍ഷൂറന്‍സ് പദ്ധതിയായ ആധാര്‍ ശില സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി തയ്യാറാക്കിയൊരു പോളിസിയാണ്. നിക്ഷേപകന്റെ മരണ ശേഷം കുടുംബത്തിന് പിന്തുണ നല്‍കുകയും കാലാവധിയോളം തുടരുന്ന പോളിസി ഉടമയക്ക് 4 ലക്ഷം രൂപയും ലഭിക്കും. 8 വയസിനും 55 വയസിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കാണ് പോളിസിയില്‍ ചേരാനാവുക.
അഷ്വേഡ് തുക
ആധാര്‍ ശില പോളിസിയില്‍ 75,000 രൂപയാണ് കുറഞ്ഞ സം അഷ്വേഡ് തുക. ഉയര്‍ന്ന സം അഷ്വേഡ് തുക 3 ലക്ഷത്തില്‍ കൂടാന്‍ പാടില്ല. അതായത് ഒരാള്‍ക്ക് പരമാവധി 3 ലക്ഷം രൂപ വരെയാണ് നിക്ഷേപിക്കാനാവുക. 10 മുതല്‍ 20 വര്‍ഷം വരെയാണ് പോളിസി കാലാവധി.
പോളിസ് പ്രീമിയം മാസത്തവണയായോ പാദങ്ങളിലോ അര്‍ധ വര്‍ഷത്തിലോ വര്‍ഷത്തിലോ അടയ്ക്കാം. പ്രീമിയം തുക കണക്കാകുന്നതിന് തിരഞ്ഞെടുത്ത അഷ്വേഡ് തുക, പോളിസി ടേം, പോളിസി ഉടമയുടെ വയസ് എന്നിവ പരിഗണിക്കും. പോളിസിയില്‍ ചേരാന്‍ പ്രത്യേക മെഡിക്കല്‍ പരിശോധന ആവശ്യമില്ല.
കാലാവധിയിൽ 4 ലക്ഷം നേടാം
നിക്ഷേപകൻ ദിനംപ്രതി 29 രൂപ കരുതിവെച്ചാൽ പദ്ധതിൽ അടയ്ക്കേണ്ട മാസ പ്രീമിയം കണ്ടെത്താം. ഇത്തരത്തിൽ മാസത്തിൽ 870 രൂപ അടച്ചാൽ വർഷത്തിൽ എൽ.ഐ.സി. ആധാർ ശില പ്ലാനിൽ 10,959 രൂപ നിക്ഷേപിക്കാനാകും. നിക്ഷേപം മുടക്കമില്ലാതെ തുടരുന്നൊരാൾക്ക് കാലാവധിയിൽ നാല് ലക്ഷത്തിനിടുത്ത് തുക തിരികെ ലഭിക്കും.
മാസം 870 രൂപ നിക്ഷേപിക്കുന്നൊരാൾ 20 വർഷം കൊണ്ട് 2,14,696 രൂപയാണ് പോളിസിയിലേക്ക് അടയ്ക്കുന്നത്. കാലാവധി പൂർത്തിയാകുന്നതോടെ ഇത് 3,97,000 രൂപയായി നിക്ഷേപകന് തിരികെ ലഭിക്കും.
പോളിസി ഉടമ മരണപ്പെട്ടാൽ
പോളിസി കാലയളവിൽ പോളിസി പോളിസി ഉടമ മരണപ്പെട്ടാൽ വാര്‍ഷിക പ്രീമിയത്തിന്റെ പത്തിരട്ടിയോ പ്രീമിയം അടച്ച പ്രീമിയത്തിന്റെ 105 ശതമാനമോ നോമിനിക്ക് ലഭിക്കും. പോളിസിയിൽ ചേർന്ന് അഞ്ച് വർഷത്തിന് ശേഷം പോളിസി ഉടമ മരണപ്പെട്ടാൽ നോമിനിക്ക് ലോയൽറ്റി അഡിഷനും ലഭിക്കും. രണ്ട് വർഷം മുടങ്ങാതെ പോളിസി അടച്ച ഉപഭോക്താവിന് പോളിസി സറണ്ടർ ചെയ്യാൻ സാധിക്കും. മുഴുവൻ പ്രീമിയവും അടച്ചാൽ മാത്രമെ കാലാവധിയെത്തുമ്പോൾ തുക ലഭിക്കുകയുള്ളൂ.
പോളിസി പൂർണമായും നികുതിയിളവുള്ളതാണ്. പ്രീമിയം അടച്ച തുകയക്ക് നികുതിയിളവ് ലഭിക്കും. സെക്ഷൻ 10 (10ഡി) പ്രകാരം കാലാവധി പൂർത്തിയായി ലഭിക്കുന്ന തുകയ്ക്കും നികുതിയിളവുണ്ട്. മരണപ്പെട്ടാൽ ലഭിക്കുന്ന തുകയ്ക്കും ഇതേ വകുപ്പ് പ്രകാരം നികുതിയിളവ് ലഭിക്കും.


Click it and Unblock the Notifications