ദിവസം മിച്ചം വരുന്ന ചില്ലറ മാറ്റിവെയ്ക്കാം; മാസം 1,600 രൂപ അടവിൽ 6.60 ലക്ഷം പോക്കറ്റിലെത്തുന്ന പദ്ധതിയിതാ

സുരക്ഷിതമായ ജീവിതത്തിന് സാമ്പത്തികം പ്രധാനമാണ്. ഭാവി പരി​ഗണിച്ച് പലതരം നിക്ഷേപങ്ങളിലേക്ക് ഫണ്ട് മാറ്റുന്നവരാകും ഭൂരിഭാ​ഗവും. വലിയ തുക നിക്ഷേപിക്കാൻ സാധിക്കാത്തവർക്ക് മാസത്തിൽ മിച്ചം പിടിക്കുന്ന തുക ഉപയോ​ഗപ്പെടുത്താൻ സാധിക്കുന്ന പദ്ധതികൾ വേണം. ഭാവി സുരക്ഷിതമാക്കാൻ സഹായിക്കുന്ന ഇൻഷൂറൻസ് പരിരക്ഷയും സമ്പാദ്യവും ചേർന്നൊരു പദ്ധതി തിരഞ്ഞെടുത്താൽ ഒരു പദ്ധതിയിൽ നിന്ന് ഇരട്ട നേട്ടം ഉണ്ടാക്കാം. ഇത്തരത്തിൽ, സ്ത്രീകൾക്ക് ഉപകാരപ്പെടുന്നൊരു സ്കീമാണ് എൽഐസിയുടെ ആധാർ ശില.

എൽഐസി ആധാർ ശില

ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷന്റെ ജനകീയമായ ഇൻഷൂറൻസ് പ്ലാനാണ് എൽഐസി ആധാർ ശില. സ്ത്രീകൾക്കായി രൂപകല്പന ചെയ്ത പോളിസിയാണിത്. ആധാർ ശില പ്ലാനിൽ ലൈഫ് ഇൻഷൂറൻസ് പരിരക്ഷയ്‌ക്കൊപ്പം സമ്പാദ്യത്തിന്റെ നേട്ടവും ലഭിക്കും.

എൻഡൗമെന്റ്, നോൺ ലിങ്ക്ഡ്, വ്യക്തിഗത, ലൈഫ് ഇൻഷൂറൻസ് പ്ലാനാണിത്. പോളിസി ഉടമ പോളിസി കാലയളവിൽ മരണപ്പെട്ടാൽ കുടുംബത്തിന് മരണാനുകൂല്യവും പോളിസി കാലാവധി പൂർത്തിയാക്കുന്ന പോളിസി ഉടമയ്ക്ക് മെച്യൂരിറ്റി ബെനഫിറ്റും ലഭിക്കും.

ദിവസം മിച്ചം വരുന്ന ചില്ലറ മാറ്റിവെയ്ക്കാം; മാസം 1,600 രൂപ അടവിൽ 6.60 ലക്ഷം പോക്കറ്റിലെത്തും

ആർക്കൊക്കെ ചേരാം

ആധാർ കാർഡുള്ള സ്ത്രീകൾക്കായി അവതരിപ്പിച്ച പദ്ധതിയാണ് എൽഐസി ആധാർ ശില. 8 വയസ് മുതൽ 55 വയസ് വരെ പ്രായമുള്ള സ്ത്രീകൾക്ക് ആധാർ ശില പോളിസി വാങ്ങാം. പോളിസി കാലാവധി 10 മുതൽ 20 വർഷം വരെയാണ്. പോളിസി കാലാവധിയെത്തുമ്പോൾ പോളിസി വരിക്കാരുടെ പ്രായം 70 വയസ് കവിയാൻ പാടില്ല. അതായത്, 55 വയസുള്ള സ്ത്രീക്ക് 15 വർഷ പോളിസി മാത്രമാണ് ചേരാൻ സാധിക്കുക.

ആധാർ ശില പോളിസിയുടെ ഏറ്റവും കുറഞ്ഞ അഷ്വേഡ് തുക 2 ലക്ഷം രൂപയാണ്. പരമാവധി ഇൻഷൂറൻസ് തുക 5 ലക്ഷം രൂപയുമാണ്. പോളിസിയിൽ ചേർന്ന് 3 വർഷത്തിനുശേഷം വായ്പാ അനുവദിക്കും.

പ്രീമിയം കാലയളവ്

പ്രീമിയം അടവ് കാലയളവ് പോളിസിയുടെ കാലാവധിക്ക് തുല്യമാണ്. പോളിസി വാങ്ങുന്ന വ്യക്തിയുടെ പ്രായം, പോളിസി കാലയളവ് എന്നിവ അടിസ്ഥാനമാക്കിയാണ് പ്രീമിയം കണക്കാക്കുക.

30 വയസുകാരി 20 വർഷത്തേക്ക് 3 ലക്ഷം സം അഷ്വേഡിന് പോളിസി വാങ്ങിയാൽ വാർഷിക പ്രീമിയം 11,960 രൂപ വരും. 10 വർഷ പോളിസിയാണെങ്കിൽ വർഷത്തിൽ 27,875 രൂപ പ്രീമിയം അടയ്ക്കേണ്ടി വരും. മാസത്തിലോ ത്രൈമാസത്തിലോ അർധ വർഷത്തിലോ വർഷത്തിലോ പ്രീമിയം അടയ്ക്കാൻ സാധിക്കും.

6.60 ലക്ഷം നേടാം

21 വയസുള്ള സ്ത്രീ 20 വർഷത്തേക്ക് 5 ലക്ഷം രൂപ സം അഷ്വേഡുള്ള ആധാർ ശില പ്ലാൻ തിരഞ്ഞെടുക്കുമ്പോൾ വാർഷിക പ്രീമിയം വരുന്നത് 18,976 രൂപയാണ്. മാസത്തിൽ പ്രീമിയം അടയ്ക്കുന്നവർ ഏകദേശം 1,600 രൂപ അടയ്ക്കണം. 20 വർഷ കാലം പ്രീമിയം അടയ്ക്കുമ്പോൾ ഏകദേശം 3.8 ലക്ഷം രൂപ പോളിസിയിലേക്ക് എത്തും.

കാലാവധി പൂർത്തിയാകുമ്പോൾ അഷ്വേഡ് തുകയും അനുകൂല്യങ്ങലും ചേ‌ർത്ത് 6.62 ലക്ഷം രൂപ ലഭിക്കും. സം അഷ്വേർഡായ 5 ലക്ഷം രൂപയും 1,62,500 രൂപ ലോയൽറ്റി അഡീഷനും ഉൾപ്പെടുന്ന തുകയാണിത്.

നോമിനിയെ ചേർക്കാം

ലൈഫ് ഇൻഷൂറൻസ് പോളിസിയായതിനാൽ നോമിനിക്ക് പ്രധാന്യമുണ്ട്. പോളിസി ഉടമ മരണപ്പെട്ടാൽ നോമിനിക്ക് സം അഷ്വേർഡ് ലഭിക്കും. വാർഷിക പ്രീമിയത്തിന്റെ 7 മടങ്ങോ അല്ലെങ്കിൽ സം അഷ്വേർഡിന്റെ 110 ശതമാനത്തിന് തുല്യമായ തുകയോ ആകാമിത്. തുടർച്ചയായ രണ്ട് വർഷം പോളിസി അടച്ച ഉപഭോക്താവിന് പോളിസി സറണ്ടർ ചെയ്യാം. മുടക്കമില്ലാതെ എല്ലാ പ്രീമിയവും പൂർണമായും അടച്ച ശേഷം അഞ്ച് വർഷത്തെ കാലാവധിക്ക് ശേഷം സറണ്ടർ ചെയ്താൽ ഉടമയ്ക്ക് ലോയലിറ്റി ബോണസിന് അവകാശമുണ്ടാകും.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X