കയ്യിലുള്ള പണം എവിടെ, എങ്ങനെ നിക്ഷേപിക്കണം എന്നതിനെ പറ്റി കൃത്യമായ ധാരണയില്ലാത്തവരാണ് പൊതുവെ തെറ്റായ നിക്ഷേപ തീരുമാനങ്ങളെടുത്ത് പണം നഷ്ടപ്പെടുത്തുന്നത്. പരമ്പരാഗത നിക്ഷേപ രീതി പിന്തുടരുന്നവരാണെങ്കിൽ ബാങ്ക് സ്ഥിര നിക്ഷേപം, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ എന്നിങ്ങനെയുള്ള റിസ്ക് കുറഞ്ഞ നിക്ഷേപങ്ങളെയാണ് ആശ്രയിക്കാറുള്ളത്. റിസ്കെടുക്കാതെ സമ്പാദ്യത്തിനൊപ്പം ലൈഫ് ഇൻഷൂറൻസ് പരിരക്ഷയും ലഭിക്കുന്നതിനാൽ ലൈഫ് ഇൻഷൂറൻസ് പോളിസികും ഇക്കൂട്ടരുടെ ഇഷ്ട ഇടമാണ്.
ലൈഫ് ഇൻഷൂറൻസ് സെക്ടറിൽ വലിയൊരു പങ്കാളിത്തമുള്ളതിനാലും പൊതുമേഖലാ സ്ഥാപനമായതിനാലും ആദ്യം കണ്ണ് പോകുന്നത് ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷനിലേക്കാണ്. എൽഐസിയുടെ പോളിസികൾ നോക്കുകയാണെങ്കിൽ കുറഞ്ഞ ചെലവിൽ കുറഞ്ഞ റിസ്കിൽ മികച്ച തുക നേടിയെടുക്കാൻ സാധിക്കുന്ന പദ്ധതികൾ കാണാം. ദിവസം 53 രൂപ നീക്കിവെച്ചാൽ 6.62 ലക്ഷം രൂപ ലഭിക്കുന്നൊരു പോളിസിയാണ് എൽഐസി ആധാർ ശില. എങ്ങനെയാണ് പോളിസി പ്രവർത്തനമെന്നും മറ്റു വിശദാംശങ്ങളും നോക്കാം.
എൽഐസി ആധാർ ശില
എൽഐസി ആധാർ ശില പോളിസി ഒരു നോൺ-ലിങ്ക്ഡ്, പാര്‍ട്ടിസിപ്പേറ്റിംഗ്, പേഴ്സണൽ ലൈഫ് ഇൻഷുറൻസ് സ്കീമായാണ് രൂപകല്പന ചെയ്തിട്ടുള്ളത്. സ്ത്രീ ശാക്തീകരണത്തിനായി ആരംഭിച്ച പദ്ധതിയിൽ പെൺകുട്ടികൾക്കും സ്ത്രീകൾക്കും മാത്രമാണ് ചേരാൻ സാധിക്കുക. കാലാവധി പൂർത്തിയാകുമ്പോൾ നിശ്ചിത പേഔട്ട് ഉറപ്പാക്കുകയും പോളിസി കാലയളവിൽ പോളിസി ഉടമ മരണമടഞ്ഞാൽ കുടുംബത്തിന് സാമ്പത്തിക സഹായം നൽകുകയും ചെയ്യും.

സ്ത്രീകൾക്ക് മാത്രം
ആധാർ കാർഡ് കൈവശമുള്ള സ്ത്രീകൾക്ക് മാത്രമേ ഈ പദ്ധതിയിൽ ചേരാൻ സാധിക്കുകയുള്ളൂ. ഇതിനൊപ്പം 8 വയസ് മുതൽ മുതൽ 55 വയസ് വരെ പ്രായമുള്ളവരെ പോളിസിയിൽ തിരഞ്ഞെടുക്കുകയുള്ളൂ. 10-നും 20-നും ഇടയിൽ പോളിസി കാലാവധി തിരഞ്ഞെടുക്കാം. കാലാവധി പൂർത്തിയാകുമ്പോൾ പോളിസി ഉടമയുടെ പരമാവധി പ്രായം 70 വയസായിരിക്കണം. ഉദാഹരണത്തിന് 60 വയസുള്ള സ്ത്രീക്ക് 10 വർഷ കാലയളവിലുള്ള പോളിസി മാത്രമാണ് തിരഞ്ഞെടുക്കാൻ സാധിക്കുക.
അഷ്വേഡ് തുക
എൽഐസി ആധാർ ശില പോളിസിയിൽ 2 ലക്ഷം രൂപയാണ് ഏറ്റവും കുറഞ്ഞ അഷ്വേഡ് തുക. 5 ലക്ഷം രൂപ വരെ പരമാവധി അഷ്വേഡ് തുക. അതായത്, 2 ലക്ഷം രൂപയ്ക്കും 5 ലക്ഷം രൂപയ്ക്കും ഇടയിൽ പോളിസി വാങ്ങാം. പോളിസ് പ്രീമിയം മാസത്തവണയായോ പാദങ്ങളിലോ അര്‍ധ വര്‍ഷത്തിലോ വര്‍ഷത്തിലോ അടയ്ക്കാം.
പ്രീമിയം തുക കണക്കാകുന്നതിന് തിരഞ്ഞെടുത്ത അഷ്വേഡ് തുക, പോളിസി ടേം, പോളിസി ഉടമയുടെ വയസ് എന്നിവ പരിഗണിക്കും. പോളിസിയില്‍ ചേരാന്‍ പ്രത്യേക മെഡിക്കല്‍ പരിശോധന ആവശ്യമില്ല.
പോളിസി ഉടമ മരണപ്പെട്ടാൽ
പോളിസി കാലയളവിൽ പോളിസി പോളിസി ഉടമ മരണപ്പെട്ടാൽ വാര്‍ഷിക പ്രീമിയത്തിന്റെ പത്തിരട്ടിയോ പ്രീമിയം അടച്ച പ്രീമിയത്തിന്റെ 105 ശതമാനമോ നോമിനിക്ക് ലഭിക്കും. പോളിസിയിൽ ചേർന്ന് അഞ്ച് വർഷത്തിന് ശേഷം പോളിസി ഉടമ മരണപ്പെട്ടാൽ നോമിനിക്ക് ലോയൽറ്റി അഡിഷനും ലഭിക്കും.
രണ്ട് വർഷം മുടങ്ങാതെ പോളിസി അടച്ച ഉപഭോക്താവിന് പോളിസി സറണ്ടർ ചെയ്യാൻ സാധിക്കും. മുഴുവൻ പ്രീമിയവും അടച്ചാൽ മാത്രമെ കാലാവധിയെത്തുമ്പോൾ തുക ലഭിക്കുകയുള്ളൂ.
പോളിസി കാൽക്കുലേറ്റർ
21 വയസുള്ള സ്ത്രീ 20 വര്‍ഷത്തേക്ക് ആധാര്‍ ശിലാ പ്ലാനില്‍ ചേര്‍ന്നാല്‍ 18,976 രൂപയാണ് വാര്‍ഷിക പ്രീമിയം വരുന്നത്. മാസത്തിലേക്ക് കണക്കാക്കിയാല്‍ 1,600 രൂപയാണ് അടവ് വരുന്നത്. ദിവസത്തില്‍ 53 രൂപയാണ് ഇതുപ്രകാരം അടവ് വരുന്നത്.പോളിസി കാലാവധിയില്‍ 3.80 ലക്ഷം രൂപയാണ് അടയ്ക്കുന്നത്. മെച്യൂരിറ്റിില്‍ 6.62 ലക്ഷം രൂപ കയ്യിലെത്തും. 5 ലക്ഷം രൂപ സം അഷ്വേഡും 162500 രൂപ ലോയല്‍റ്റി അഡിഷനും ചേര്‍ത്താണ് പോളിസിയില്‍ നിന്ന് വരുമാനം ലഭിക്കുന്നത്.
More From GoodReturns

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം



Click it and Unblock the Notifications