ഇന്നത്തെ കാലത്ത് പല സ്ത്രീകൾ സാമ്പത്തികമായി സ്വതന്ത്രരമാണ്. സ്വന്തം ആവശ്യങ്ങൾക്കുള്ള വരുമാനം കണ്ടെത്തുന്ന സ്ത്രീകൾ ഒരുപാടുണ്ട്. വരുമാനം കണ്ടെത്തുന്നതിനൊപ്പം നിക്ഷേപത്തിനും സ്ത്രീകൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ഇതിനായി സ്ത്രീകൾക്ക് മാത്രമായുള്ള പദ്ധതികൾ ഒരുപാടുണ്ട്. വരുമാനത്തിൽ നിന്ന് ദിവസം 30 രൂപ മാറ്റിവെയ്ക്കാൻ സാധിക്കുന്നവർക്ക് ലൈഫ് ഇൻഷൂറൻസ് പരിരക്ഷയ്ക്കൊപ്പം കാലാവധിയിൽ ലക്ഷങ്ങൾ സ്വന്തമാക്കാനും സാധിക്കുന്ന പദ്ധതിയെ പറ്റിയാണ് ചുവടെ വിശദമാക്കുന്നത്.
ആധാര്‍ ശില
എല്‍ഐസി ആധാര്‍ ശില പോളിസി സ്ത്രീകള്‍ക്കായി തയ്യാറാക്കിയ പദ്ധതിയാണ്. ലൈഫ് ഇന്‍ഷൂറന്‍സിന്റെയും സമ്പാദ്യത്തിന്റെയും ഗുണങ്ങള്‍ ലഭിക്കുന്ന പദ്ധതിയാണിത്. പോളിസി കാലാവധിക്കുള്ളില്‍ മരണം സംഭവിച്ചാല്‍ കുടുംബത്തിന് സാമ്പത്തിക സഹായം ലഭിക്കുന്നതിനൊപ്പം കാലാവധി പൂര്‍ത്തിയാകുന്ന പോളിസി ഉടമയക്ക് മെച്യൂരിറ്റി ബെനഫിറ്റായി തുക ലഭിക്കുകയും ചെയ്യും.
അടിയന്തര പണ സമാഹരണത്തിന് വായ്പ സൗകര്യവും ആധാര്‍ ശില പോളിസി നല്‍കും. എൽഐസി ഔദ്യോഗിക വെബ് സൈറ്റ് വഴിയോ ബ്രാഞ്ച് വഴിയോ എജന്റുമാർ വഴിയോ പോളിസിയിൽ ചേരാൻ സാധിക്കും.
യോഗ്യത
സ്ത്രീകള്‍ക്ക് മാത്രമായുള്ള പദ്ധതിയാണ് എൽഐസി ആധാർ ശില. ചുരുങ്ങിയ പ്രായ പരിധി 8 വയസാണ്. ഉയർന്ന പ്രായ പരിധി 55 വയസാണ്. പോളിസിയിൽ സം അഷ്വേഡ് തുകയ്ക്ക് പരിധിയുണ്ട്. കുറഞ്ഞ അഷ്വേർഡ് തുക 75,000 രൂപയും പരമാവധി അഷ്വേർഡ് തുക 3,00,000 രൂപയുമാണ്. 10 വർഷം, 20 വർഷം എന്നി കാലാവധിയിൽ പോളിസി ടേം തിരഞ്ഞെടുക്കാം.
പ്രീമിയം
ആധാർ ശില പോളിസിയിൽ പോളിസി കാലാവധിക്ക് തുല്യമാണ് പ്രീമിയം അടവ് കാലാവധിയും. മാസത്തിലോ പാദ വർഷത്തിലോ അർധ വർഷത്തിലോ വാർഷിക പ്രീമിയമായോ അടയ്ക്കാൻ സാധിക്കും. തിരഞ്ഞെടുക്കുന്ന സം അഷ്വേഡ് തുകയ്ക്കും പോളിസി കാലാവധിക്കും പോളിസി ഉടമയുടെ പ്രായത്തിനും അടിസ്ഥാനമായാണ് പോളിസി പ്രീമിയം കണക്കാക്കുന്നത്. പോളിസിയില്‍ ചേരാന്‍ പ്രത്യേക മെഡിക്കല്‍ പരിശോധന ആവശ്യമില്ല.
ആനുകൂല്യം
പോളിസിയിൽ നിന്ന് ലൈഫ് ഇൻഷൂറൻസിന്റെയും സേവിംഗ്സിന്റെയും ഗുണങ്ങൾ ലഭിക്കും. പോളിസി കാലയളവിൽ പോളിസി ഉടമ മരണപ്പെട്ടാൽ വാര്‍ഷിക പ്രീമിയത്തിന്റെ പത്തിരട്ടിയോ പ്രീമിയം അടച്ച പ്രീമിയത്തിന്റെ 105 ശതമാനമോ നോമിനിക്ക് ലഭിക്കും. പോളിസി അഞ്ച് വർഷം പൂർത്തിയായതിന് ശേഷമുണ്ടാകുന്ന മരണത്തിന് കുടുംബത്തിന് നിശ്ചിത തുകയ്ക്കൊപ്പം ലോയൽറ്റി അഡിഷനും ലഭിക്കും.
സറണ്ടർ ചെയ്യാം
മുടക്കമില്ലാതെ പോളിസി അടയ്ക്കുന്നയാൾക്ക് രണ്ട് വർഷത്തിന് ശേഷം പോളിസി സറണ്ടർ ചെയ്യാം. മുടക്കമില്ലാതെ എല്ലാ പ്രീമിയവും പൂർണമായും അടച്ച ശേഷം അഞ്ച് വർഷത്തെ കാലാവധിക്ക് ശേഷം സറണ്ടർ ചെയ്താൽ ഉടമയ്ക്ക് ലോയലിറ്റി ബോണസിന് അവകാശമുണ്ടാകും. മുഴുവൻ പ്രീമിയവും അടച്ചാൽ മാത്രമെ കാലാവധിയെത്തുമ്പോൾ തുക ലഭിക്കുകയുള്ളൂ.
പോളിസുടെ പ്രീമിയം അടവിനും കാലാവധിയിൽ തിരികെ ലഭിക്കുന്ന തുകയ്ക്കും മരണപ്പെട്ടാൽ ലഭിക്കുന്ന തുകയ്ക്കും നികുതി ഇളവുണ്ട്. ആദായ നികുതി നിയമത്തിലെ സെക്ഷൻ 10 (10ഡി) പ്രകാരം കാലാവധി പൂർത്തിയായി ലഭിക്കുന്ന തുകയ്ക്ക് നികുതിയിളവുണ്ട്.
കാലാവധിയിൽ എത്ര ലഭിക്കും
കാലാവധി പൂർത്തിയാക്കുന്ന നിക്ഷേപകന് ലഭിക്കുന്ന ആനുകൂല്യം നോക്കാം.ആധാർ ശില പ്ലാനിൽ ചേർന്ന വ്യക്തി ദിനംപ്രതി 29 രൂപ മാറ്റിവെച്ചാൽ വാർഷിക പ്രീമിയമായ 10,959 രൂപ നിക്ഷേപിക്കാനാകും. ഇത് പ്രകാരം നിക്ഷേപകന് നാല് ലക്ഷത്തിനിടുത്ത് റിട്ടേൺ ലഭിക്കും. 29 രൂപ ദിനംപ്രതി നീക്കിവെച്ചാൽ 20 വർഷത്തെ പോളിസി കാലാവധിയിൽ ആകെ അടയ്ക്കുന്നത് 2,14,696 രൂപയാണ്. കാലാവധി പൂർത്തിയാകുന്ന 20ാം വർഷത്തിൽ ഇത് 3,97,000 രൂപയായി നിക്ഷേപകന് തിരികെ ലഭിക്കും.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications