സ്ത്രീകൾക്ക് മാത്രം; ദിവസം 89 രൂപ നീക്കിവെച്ചാൽ 11 ലക്ഷം രൂപ കയ്യിലെത്തും; ലക്ഷങ്ങൾ നേടാൻ അവസരമിതാ

സ്ത്രീകളുടെ സാമ്പത്തിക പുരോഗതിക്കായി പ്രത്യേക നിക്ഷേപ പദ്ധതികൾ സർക്കാർ നടത്താറുണ്ട്. 2023 ലെ യൂണിയൻ ബജറ്റിൽ പ്രഖ്യാപിച്ച മഹിളാ സമ്മാൻ സേവിംഗ്സ് സ്കീം ഒരു ഉദാഹരണം. സമാനമായി സ്ത്രീകൾക്ക് സമ്പാദ്യവും ഇൻഷൂറൻസും നൽകുന്നൊരു പോളിസിയാണ് ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷൻ നടത്തുന്ന എൽഐസി ആധാർ ശില പോളിസി.

ചുരുങ്ങിയ നിക്ഷേപം കൊണ്ട് മികച്ചൊരു സമ്പാദ്യം കൈവരിക്കാൻ സാധിക്കുന്ന റിസ്‌ക് ഇല്ലാത്ത പദ്ധതി എന്ന പ്രത്യേകതയും ഇതിനുണ്ട്. പദ്ധതിയുടെ വിശദാംശങ്ങൾ നോക്കാം.

എൽഐസി ആധാർ ശില

ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷൻ അവതരിപ്പിക്കുന്ന ആധാർ ശിലാ സ്കീം സ്ത്രീകൾക്ക് മാത്രമുള്ള നോൺ-ലിങ്ക്ഡ്, വ്യക്തിഗത ലൈഫ് ഇൻഷുറൻസ് പദ്ധതിയാണ്. പോളിസ ഉടമകൾക്ക് സമ്പാദ്യത്തിന്റെ ഗുണങ്ങളും ഇൻഷൂറൻസ് സേവനങ്ങളും നൽകുന്നൊരു പോളിസിയാണിത്. കാലാവധി പൂർത്തിയാകുമ്പോൾ നിശ്ചിത പേഔട്ട് പോളിസി വാഗ്ദാനം ചെയ്യുന്നുണ്ട്. പോളിസി കാലയളവിൽ പോളിസി ഉടമ മരണമടഞ്ഞാൽ കുടുംബത്തിന് സാമ്പത്തിക സഹായം ലഭിക്കുകയും ചെയ്യും.

സ്ത്രീകൾക്ക് മാത്രം; ദിവസം 89 രൂപ നീക്കിവെച്ചാൽ 11 ലക്ഷം രൂപ കയ്യിലെത്തും; ലക്ഷങ്ങൾ നേടാൻ അവസരമിതാ

പോളിസിയിൽ ആർക്കൊക്കെ ചേരാം

ആധാർ കാർഡ് കൈവശമുള്ള സ്ത്രീകൾക്ക് മാത്രമേ ഈ പദ്ധതിയിൽ ചേരാൻ സാധിക്കുകയുള്ളൂ. ഇതിനൊപ്പം 8 വയസ് മുതൽ മുതൽ 55 വയസ് വരെ പ്രായമുള്ളവരെ പോളിസിയിൽ തിരഞ്ഞെടുക്കുകയുള്ളൂ. 10-നും 20-നും ഇടയിൽ പോളിസി കാലാവധി തിരഞ്ഞെടുക്കാം.

കാലാവധി പൂർത്തിയാകുമ്പോൾ പോളിസി ഉടമയുടെ പരമാവധി പ്രായം 70 വയസായിരിക്കണം. ഉദാഹരണത്തിന്, 55 വയസുകാരിയായ സ്ത്രീക്ക് 15 വർഷ കാലയളവിലുള്ള പോളിസി മാത്രമാണ് തിരഞ്ഞെടുക്കാൻ സാധിക്കുക. ആധാർ ശില പോളിസിയിൽ ചുരുങ്ങിയ സം അഷ്വേർഡ് തുക 2 ലക്ഷം രൂപയും പരമാവധി 5 ലക്ഷം രൂപയുമാണ്.

പോളിസി പ്രീമിയം

മാസത്തിലും ത്രൈമാസത്തിലും അർധ വാർഷികമായും വാർഷികമായും പോളസി പ്രീമിയം അടയ്ക്കാം. പോളിസി എടുത്ത ശേം അഞ്ച് വർഷത്തിന് ശേഷം പോളിസി ഉടമയ്ക്ക് മരണം സംഭവിച്ചാൽ കുടുംബത്തിന് നിശ്ചിത തുകയ്ക്കൊപ്പം ലോയൽറ്റി അഡിഷനും ലഭിക്കും. അഞ്ച്. പത്ത്, പതിനഞ്ച് വർഷത്തിൽ പോളിസി സെറ്റിൽമെന്റ് നടത്താൻ സാധിക്കും.

തുടർച്ചയായ രണ്ട് വർഷം പോളിസി അടച്ച ഉപഭോക്താവിന് പോളിസി സറണ്ടർ ചെയ്യാം. മുടക്കമില്ലാതെ എല്ലാ പോളിസികളും പൂർണായും അടച്ച ശേഷം അഞ്ച് വർഷത്തെ കാലാവധിക്ക് ശേഷം സറണ്ടർ ചെയ്താൽ ഉടമയ്ക്ക് ലോയലിറ്റി ബോണസിന് അവകാശമുണ്ടാകും.

11 ലക്ഷം രൂപ നേടാം

എൽഐസി ആധാർ ശില പോളിസിയിലൂടെ കാലാവധി പൂർത്തിയാകുമ്പോൾ 11 ലക്ഷം രൂപ നേടാൻ പ്രതിദിനം 87 രൂപയാണ് മാറ്റിവെയ്ക്കേണ്ടത്. വാർഷിക പ്രീമിയമായി അടയ്ക്കുമ്പോൾ 31,755 രൂപ വരും. 10 വർഷ കാലയളവിൽ മൊത്തം നിക്ഷേപിക്കുന്ന തുക 3,17,550 രൂപയായിരിക്കും. 70-ാം വയസിൽ തുക പിൻവലിക്കുകയാണെങ്കിൽ 11 ലക്ഷം രൂപ തിരികെ ലഭിക്കും.

നികുതി ഇളവ്

പോളിസുടെ ഭാഗമാകുന്നവർക്ക് നികുതി ഇളവുകൾ അടക്കമുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട്. പ്രീമിയം അടച്ച തുക ഇന്ത്യൻ റവന്യു കോഡ് 80 സി പ്രകാരം നികുതിയിളവ് ലഭിക്കും. സെക്ഷൻ 10 (10ഡി) പ്രകാരം കാലാവധി പൂർത്തിയായി ലഭിക്കുന്ന തുകയ്ക്കും നികുതിയിളവുണ്ട്. മരണപ്പെട്ടാൽ ലഭിക്കുന്ന തുകയ്ക്കും നികുതിയിളവ് ബാധകമാണ്.

എങ്ങനെ പോളിസി വാങ്ങാം

ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓഫീസിൽ ചെല്ലാത്തെ തന്നെ ആധാർ ശില പോളിസിയിൽ ചേരാം. എൽഐസി ബ്രാഞ്ച് വഴിയും എജന്റുമാർ വഴിയും പോളിസിയുടെ ഭാഗമാകാവുന്നതാണ്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X