സ്വന്തമായി ജോലി ചെയ്ത് അധ്വാനിക്കാൻ തുടങ്ങിയതോടെ സ്ത്രീകളും സമ്പാദിക്കാനും നിക്ഷേപത്തിലേക്കും തിരിഞ്ഞിട്ടുണ്ട്. നിക്ഷേപത്തിലേക്ക് കടക്കും മുൻപ് ആവശ്യമായി വരുന്നത് ലൈഫ് ഇൻഷൂറൻസ് ആണ്. ജീവിതത്തിലുണ്ടാകുന്ന ആക്സ്മിക സംഭവങ്ങളെ നേരിടാനും കുടുംബത്തിന് സാമ്പത്തിക സഹായമാകാനും ജീവിതത്തിന് പരിരക്ഷ നൽകേണ്ടതുണ്ട്.
ഒരു ലൈഫ് ഇൻഷൂറൻസ് പോളിസി തിരഞ്ഞെടുക്കുമ്പോൾ സമ്പാദ്യത്തിന്റെ ഗുണങ്ങൾ കൂടി ലഭിക്കുന്ന എൻഡൗമെന്റ് പ്ലാൻ തിരഞ്ഞെടുക്കുന്നത് കയ്യിലൊരു സമ്പാദ്യം കൂടി വളർത്താൻ സഹായകമാകും. ചെറിയ തുക മാറ്റിവെയ്ക്കുന്നതിലൂടെ സ്ത്രീകൾക്ക് ലക്ഷങ്ങൾ സമ്പാദിക്കാനും ലൈഫ് ഇൻഷൂറൻസ് പരിരക്ഷയും ലഭിക്കുന്നൊരു എൽഐസി പോളിസിയെ പറ്റിയാണ് ഈ ലേഖനം.
എൽഐസി ആധാർ ശില
എല്‍ഐസി ആധാര്‍ ശില പോളിസി സ്ത്രീകള്‍ക്ക് മാത്രം ചേരാൻ സാധിക്കുന്ന പദ്ധതിയാണ്. ലൈഫ് ഇന്‍ഷൂറന്‍സിന്റെയും സമ്പാദ്യത്തിന്റെയും ഗുണങ്ങള്‍ പോളിസി ഉറപ്പു നൽകുന്നു. മരണാനുകൂല്യവും മെച്യൂരിറ്റി ബെനഫിറ്റും പോളിസിയിൽ നിന്ന് ലഭിക്കും.
പോളിസി കാലാവധിക്കുള്ളില്‍ മരണം സംഭവിച്ചാല്‍ കുടുംബത്തിന് സാമ്പത്തിക സഹായം ലഭിക്കുന്നതിനൊപ്പം കാലാവധി പൂര്‍ത്തിയാകുന്ന പോളിസി ഉടമയക്ക് മെച്യൂരിറ്റി ബെനഫിറ്റായി തുക ലഭിക്കുകയും ചെയ്യും. എൽ.സിയുടെ ഔദ്യോഗിക വെബ് സൈറ്റ് വഴി ആധാർ ശില പോളിസി വാങ്ങാൻ സാധിക്കും. എൽഐസി ബ്രാഞ്ച് വഴിയോ എജന്റുമാർ വഴിയോ പോളിസിയുടെ ഭാഗമാകാവുന്നതാണ്.
പ്രായ പരിധി
8 വയസ് മുതല്‍ 55 വയസ് വരെ പ്രായമുള്ള സ്ത്രീകൾക്ക് പോളിസിയിൽ ചേരാം. പോളിസിയുടെ കുറഞ്ഞ അഷ്വേർഡ് തുക 75,000 രൂപയും കൂടിയ അഷ്വേർഡ് തുക 3,00,000 രൂപയുമാണ്. പത്ത് വർഷത്തേക്കോ 20 വർഷത്തേക്കോ പോളിസി ടേം തിരഞ്ഞെടുക്കാം. അഷ്വേഡ് തുക, പോളിസി ടേം, പോളിസി ഉടമയുടെ വയസ് എന്നിവ കണക്കാക്കിയാണ് വാർഷിക പ്രീമിയം കണക്കാക്കുന്നത്.
മാസത്തിലും ത്രൈമാസത്തിലും അർധ വാർഷികമായും വാർഷികമായും പോളസി പ്രീമിയം അടയ്ക്കാം. പോളിസിയില്‍ ചേരാന്‍ പ്രത്യേക മെഡിക്കല്‍ പരിശോധന ആവശ്യമില്ല.
ആനുകൂല്യങ്ങൾ
പോളിസി ഉടമ മരണപ്പെട്ടാൽ മരണാനുകൂല്യമായി വാര്‍ഷിക പ്രീമിയത്തിന്റെ പത്തിരട്ടിയോ പ്രീമിയം അടച്ച പ്രീമിയത്തിന്റെ 105 ശതമാനമോ അഷ്വേഡ് തുകയോ മരണ ശേഷം നല്‍കും. പോളിസി എടുത്ത് അഞ്ച് വർഷത്തിന് ശേഷം പോളിസി ഉടമയ്ക്ക് മരണം സംഭവിച്ചാൽ കുടുംബത്തിന് നിശ്ചിത തുകയ്ക്കൊപ്പം ലോയൽറ്റി അഡിഷനും ലഭിക്കും. അഞ്ച്. പത്ത്, പതിനഞ്ച് വർഷത്തിൽ പോളിസി സെറ്റിൽമെന്റ് നടത്താൻ സാധിക്കും. കാലാവധിയെത്തുന്ന പോളിസിക്ക് അഷ്വേഡ് തുകയ്ക്കൊപ്പ് ലോയൽറ്റി ബോണസും ചേർത്തുള്ള തുക ലഭിക്കും.
സറണ്ടർ ചെയ്യാം
രണ്ട് വർഷം മുടങ്ങാതെ പ്രീമിയം അടച്ച ഉപഭോക്താവിന് പോളിസി സറണ്ടർ ചെയ്യാം. മുടക്കമില്ലാതെ എല്ലാ പ്രീമിയവും പൂർണമായും അടച്ച ശേഷം അഞ്ച് വർഷത്തെ കാലാവധിക്ക് ശേഷം സറണ്ടർ ചെയ്താൽ ഉടമയ്ക്ക് ലോയലിറ്റി ബോണസിന് അവകാശമുണ്ടാകും. മുഴുവൻ പ്രീമിയവും അടച്ചാൽ മാത്രമെ കാലാവധിയെത്തുമ്പോൾ തുക ലഭിക്കുകയുള്ളൂ. പോളിസി പ്രീമിയം തുകയ്ക്കും കാലാവധിയിൽ തിരികെ ലഭിക്കുന്ന തുകയ്ക്കും നികുതി ഇളവ് ലഭിക്കും.
കാൽക്കുലേറ്റർ
30 വയസുള്ള സ്ത്രീ 3 ലക്ഷം രൂപ അഷ്വേഡ് തുകയുള്ള പോളിസി 20 വർഷ പോളിസി കാലയളവിലേക്ക് വാങ്ങിയാൽ എത്ര രൂപ പ്രീമിയം അടയ്ക്കണമെന്നും എത്ര രൂപ കാലാവധിയിൽ ലഭിക്കുമെന്നും നോക്കാം. ഈ പോളിസി ഉടയമക്ക് എൽ.ഐ.സി. ആധാർ ശില പ്ലാനിൽ 10959 രൂപയാണ് വാർഷിക പ്രീമിയമായി വരുന്നത്. ദിനം പ്രതി 29 രൂപ കരുതിവെച്ചാൽ വർഷത്തിൽ ഈ പ്രീമിയം അടയ്ക്കാൻ സാധിക്കും.
20 വർഷം മുടക്കമില്ലാതെ ഈ പ്രീമിയം അടച്ചാൽ കാലാവധിയെത്തുമ്പോൾ പോളിസി ഉടമയ്ക്ക് നാല് ലക്ഷത്തിനിടുത്ത് റിട്ടേൺ ലഭിക്കും. ഇത്തരത്തിൽ 29 രൂപ ദിനം പ്രതി നീക്കിവെച്ചാൽ 20 വർഷത്തിൽ നിക്ഷേപം 2,14,696 രൂപ പ്രീമിയമായി അടച്ചിട്ടുണ്ടാകും.. കാലാവധി പൂർത്തിയാകുന്നതോടെ ലോയൽറ്റി അഡിഷനും ചേർത്ത് 3,97,000 രൂപ പോളിസി ഉടമയ്ക്ക് ലഭിക്കും.
More From GoodReturns

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

ആർബിഐ പണനയം: നിങ്ങളുടെ വായ്പയും നിക്ഷേപവും സുരക്ഷിതമാണോ?

ഫോൺപേ എസ്ബിഐ കാർഡ്: ഈ ഓഫർ നഷ്ടപ്പെടുത്തരുത്, വമ്പൻ ലാഭം!

ഓഹരി വിപണിയിൽ ആശങ്ക; ആർബിഐ തീരുമാനത്തിനായി കാതോർത്ത് നിക്ഷേപകർ

സ്വർണ്ണവില കുതിക്കുമോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ആർബിഐ പണനയം: നിക്ഷേപകർക്ക് വരാനിരിക്കുന്നത് വലിയൊരു സാമ്പത്തിക മാറ്റം

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ



Click it and Unblock the Notifications