ജോലികാലത്തെ ചെറിയ തുക മാത്രം മിച്ചം പിടിക്കുന്നവരാണെങ്കിലും സമ്പാദ്യം എന്ന ലക്ഷ്യത്തിലേക്ക് കടക്കാൻ സഹായിക്കുന്ന നിരവധി പദ്ധതികൾ വിപണിയിലുണ്ട്. അത്തരത്തിലൊന്നാണ് ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷന്റെ ആധാർ ശില പോളിസി. സ്ത്രീകൾക്ക് മാത്രമുള്ള പോളിസിയിൽ സമ്പാദ്യ, ഇൻഷുറൻസ് ആനുകൂല്യങ്ങൾ ലഭിക്കും. സമ്പാദ്യ ശീലം ഉണ്ടാക്കുന്നതിനൊപ്പം അടിയന്തിര സാഹചര്യങ്ങളിൽ കുടുംബത്തിന് സാമ്പത്തിക സംരക്ഷണം നൽകാനും ഈ പദ്ധതിക്ക് സാധിക്കും. വിശദാംശങ്ങൾ നോക്കാം.
ആർക്കൊക്കെ ചേരാം
8 വയസ് മുതല്‍ 55 വയസ് വരെ പ്രായമുള്ള സ്ത്രീകൾക്ക് പോളിസിയിൽ ചേരാം. പോളിസിയുടെ കുറഞ്ഞ അഷ്വേർഡ് തുക 75,000 രൂപയും കൂടിയ അഷ്വേർഡ് തുക 3,00,000 രൂപയുമാണ്. 10 വർഷം മുതൽ 20 വർഷത്തേക്കോ പോളിസി ടേം തിരഞ്ഞെടുക്കാം. അഷ്വേഡ് തുക, പോളിസി ടേം, പോളിസി ഉടമയുടെ വയസ് എന്നിവ കണക്കാക്കിയാണ് വാർഷിക പ്രീമിയം കണക്കാക്കുന്നത്.
പരമാവധി മെച്യൂരിറ്റി കാലാവാധി 70 വയസാണ്. മാസത്തിലും ത്രൈമാസത്തിലും അർധ വാർഷികമായും വാർഷികമായും പോളസി പ്രീമിയം അടയ്ക്കാം. പോളിസിയില്‍ ചേരാന്‍ പ്രത്യേക മെഡിക്കല്‍ പരിശോധന ആവശ്യമില്ല.

മരണാനുകൂല്യം
പോളിസി ഉടമ മരണപ്പെട്ടാൽ മരണാനുകൂല്യമായി വാര്‍ഷിക പ്രീമിയത്തിന്റെ പത്തിരട്ടിയോ പ്രീമിയം അടച്ച പ്രീമിയത്തിന്റെ 105 ശതമാനമോ അഷ്വേഡ് തുകയോ മരണ ശേഷം നല്‍കും. പോളിസി എടുത്ത് അഞ്ച് വർഷത്തിന് ശേഷം പോളിസി ഉടമയ്ക്ക് മരണം സംഭവിച്ചാൽ കുടുംബത്തിന് നിശ്ചിത തുകയ്ക്കൊപ്പം ലോയൽറ്റി അഡിഷനും ലഭിക്കും. അഞ്ച്. പത്ത്, പതിനഞ്ച് വർഷത്തിൽ പോളിസി സെറ്റിൽമെന്റ് നടത്താൻ സാധിക്കും. കാലാവധിയെത്തുന്ന പോളിസിക്ക് അഷ്വേഡ് തുകയ്ക്കൊപ്പ് ലോയൽറ്റി ബോണസും ചേർത്തുള്ള തുക ലഭിക്കും.
പോളിസി സറണ്ടർ ചെയ്യാം
രണ്ട് വർഷം മുടങ്ങാതെ പ്രീമിയം അടച്ച ഉപഭോക്താവിന് പോളിസി സറണ്ടർ ചെയ്യാം. മുടക്കമില്ലാതെ എല്ലാ പ്രീമിയവും പൂർണമായും അടച്ച ശേഷം അഞ്ച് വർഷത്തെ കാലാവധിക്ക് ശേഷം സറണ്ടർ ചെയ്താൽ ഉടമയ്ക്ക് ലോയലിറ്റി ബോണസിന് അവകാശമുണ്ടാകും. മുഴുവൻ പ്രീമിയവും അടച്ചാൽ മാത്രമെ കാലാവധിയെത്തുമ്പോൾ തുക ലഭിക്കുകയുള്ളൂ. പോളിസി പ്രീമിയം തുകയ്ക്കും കാലാവധിയിൽ തിരികെ ലഭിക്കുന്ന തുകയ്ക്കും നികുതി ഇളവ് ലഭിക്കും.
പോളിസി കാൽക്കുലേറ്റർ
30 വയസുള്ള സ്ത്രീ 20 വർഷ പോളിസി കാലാവധിയിൽ 3 ലക്ഷം രൂപ സം അഷ്വേഡിൽ പോളിസി വാങ്ങിയാലുള്ള നേട്ടം നേക്കാം. ആദ്യ വർഷത്തിലെ വാർഷിക പ്രീമിയം 11,960 രൂപയാണ്. മാസത്തിൽ പ്രീമിയം അടയ്ക്കുമ്പോൾ 1,018 രൂപ മതിയാകും. ദിവസം കരുതേണ്ടത് 32 രൂപ. രണ്ടാം വർഷം മുതൽ നികുതി 2.250 ശതമാനമായി കുറയുമ്പോൾ വാർഷിക പ്രീമിയം 11,703 രൂപയായും മാസ പ്രീമിയം 996 രൂപയായും കുറയും.
20 വർഷ പോളിസി കാലയളവിൽ 2,34,317 രൂപയാണ് പ്രീമിയമായി അടയ്ക്കേണ്ടി വരുന്നത്. പോളിസി കാലയളവ് പൂർത്തിയാകുന്നതോടെ 3 ലക്ഷം രൂപ സം അഷ്വേഡും ലോയൽറ്റി അഡിഷനായി 97,500 രൂപയും പോളിസി ഉടമയ്ക്ക് ലഭിക്കും. എൽഐസി പോളിസി ഉടമകൾക്ക് കൈമാറുന്ന ലാഭവിഹിതമാണ് ലോയൽറ്റി അഡിഷൻ. 20 വർഷ പോളിസി പൂർത്തിയാകുമ്പോൾ 3,97,500 രൂപ പോളിസി ഉടമയ്ക്ക് ലഭിക്കും.
പോളിസി വാങ്ങാം
എൽഐസിയുടെ ഔദ്യോഗിക വെബ് സൈറ്റ് വഴി ആധാർ ശില പോളിസി വാങ്ങാൻ സാധിക്കും. എൽഐസി ബ്രാഞ്ച് വഴിയോ എജന്റുമാർ വഴിയോ പോളിസി വാങ്ങാം.
More From GoodReturns

ഗ്ലാൻഡ് ഫാർമ, ഭാരത് ഫോർജ്: ബ്രോക്കറേജ് റേറ്റിംഗിലെ വമ്പൻ മാറ്റങ്ങൾ നിക്ഷേപകരെ ഞെട്ടിക്കുന്നു

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ



Click it and Unblock the Notifications