വലിയ തുക വരുമാനമില്ലാത്തവരാണെങ്കിലും ഭാവിയിലേകക് സമ്പാദിക്കണമെന്ന് ആഗ്രഹിക്കുന്നൊരാൾക്ക് മാസത്തിൽ ചെറിയ തുക സ്വീകരിച്ച് ആരംഭിക്കാൻ സാധിക്കുന്ന നിക്ഷേപങ്ങൾ അറിയണം. പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപത്തിൽ മാസം 100 രൂപ നിക്ഷേപിച്ചു കൊണ്ട് തുടങ്ങാം. ഇത്തരം പദ്ധതികൾ അവരവരുടെ സാമ്പത്തി സ്ഥിതിക്ക് അനുസരിച്ച് തിരഞ്ഞെടുക്കുകയാണെങ്കിൽ സാധാരണക്കാരനും നല്ല സമ്പാദ്യം ഉണ്ടാക്കാം.
സ്ത്രീകൾക്കാണെങ്കിൽ സമ്പാദിക്കാൻ എക്സ്ക്ലൂസീവ് പദ്ധതികളുണ്ട്. മഹിളാ സമ്മാൻ സേവിംഗ്സ് സ്കീം ഒരു ഉദാഹരണം. ലൈഫ് ഇൻഷൂറൻസിന്റെയും സമ്പാദ്യത്തിന്റെയും സവിശേഷതകൾ സ്ത്രീകൾക്ക് നൽകുന്ന എക്സ്ക്ലൂസീവ് പദ്ധതികളിലൊന്നാണ് എൽഐസി ആധാർ ശില പോളിസി. മാസം 1,600 രൂപയുടെ പ്രീമിയത്തിൽ നിന്ന് 6 ലക്ഷവും ഇൻഷൂറൻസ് പരിരക്ഷയും സ്വന്തമാക്കാൻ സാധിക്കും.
എൽഐസി ആധാർ ശില പോളിസി
നോൺ-ലിങ്ക്ഡ്, പാര്‍ട്ടിസിപ്പേറ്റിംഗ്, പേഴ്സണൽ ലൈഫ് ഇൻഷുറൻസ് സ്കീമാണ് എൽഐസി ആധാർ ശില പോളിസി. സ്ത്രീ ശാക്തീകരണത്തിനായി ആരംഭിച്ച പദ്ധതിയിൽ പെൺകുട്ടികൾക്കും സ്ത്രീകൾക്കും മാത്രമാണ് ചേരാൻ സാധിക്കുക. കാലാവധി പൂർത്തിയാകുമ്പോൾ നിശ്ചിത പേഔട്ട് ഉറപ്പാക്കുകയും പോളിസി കാലയളവിൽ പോളിസി ഉടമ മരണമടഞ്ഞാൽ കുടുംബത്തിന് സാമ്പത്തിക സഹായം ഉറപ്പാക്കാനും എൽഐസി ആധാർ ശില പോളിസിയിലൂടെ സാധിക്കും.

പദ്ധതിയിൽ ചേരാനുള്ള യോഗ്യത
8 വയസ് മുതൽ മുതൽ 55 വയസ് വരെ പ്രായമുള്ള ആധാർ കാർഡ് കൈവശമുള്ള സ്ത്രീകൾക്ക് മാത്രമേ പദ്ധതിയിൽ ചേരാൻ സാധിക്കുകയുള്ളൂ. 10-നും 20-നും ഇടയിൽ പോളിസി കാലാവധി തിരഞ്ഞെടുക്കാം. കാലാവധി പൂർത്തിയാകുമ്പോൾ പോളിസി ഉടമയുടെ പരമാവധി പ്രായം 70 വയസായിരിക്കണം. ഉദാഹരണത്തിന് 60 വയസുള്ള സ്ത്രീക്ക് 10 വർഷ കാലയളവിലുള്ള പോളിസി മാത്രമാണ് തിരഞ്ഞെടുക്കാൻ സാധിക്കുക.
സം അഷ്വേഡ്
എൽഐസി ആധാർ ശില പോളിസിയിൽ 2 ലക്ഷം രൂപയാണ് ഏറ്റവും കുറഞ്ഞ അഷ്വേഡ് തുക. 5 ലക്ഷം രൂപ വരെ അഷ്വേഡ് തുക ഉയർത്താം. അതായത്, 2 ലക്ഷം രൂപയ്ക്കും 5 ലക്ഷം രൂപയ്ക്കും ഇടയിലുള്ള തുകയ്ക്കാകണം പോളിസി വാങ്ങേണ്ടത്. പോളിസി പ്രീമിയം മാസത്തവണയായോ പാദങ്ങളിലോ അര്‍ധ വര്‍ഷത്തിലോ വര്‍ഷത്തിലോ അടയ്ക്കാം. പ്രീമിയം തുക കണക്കാകുന്നതിന് തിരഞ്ഞെടുത്ത അഷ്വേഡ് തുക, പോളിസി ടേം, പോളിസി ഉടമയുടെ വയസ് എന്നിവ പരിഗണിക്കും.
മരണാനുകൂല്യം
പോളിസി കാലയളവിൽ പോളിസി പോളിസി ഉടമ മരണപ്പെട്ടാൽ വാര്‍ഷിക പ്രീമിയത്തിന്റെ പത്തിരട്ടിയോ പ്രീമിയം അടച്ച പ്രീമിയത്തിന്റെ 105 ശതമാനമോ നോമിനിക്ക് ലഭിക്കും. പോളിസിയിൽ ചേർന്ന് അഞ്ച് വർഷത്തിന് ശേഷം പോളിസി ഉടമ മരണപ്പെട്ടാൽ നോമിനിക്ക് ലോയൽറ്റി അഡിഷനും ലഭിക്കും. രണ്ട് വർഷം മുടങ്ങാതെ പോളിസി അടച്ച ഉപഭോക്താവിന് പോളിസി സറണ്ടർ ചെയ്യാൻ സാധിക്കും. മുഴുവൻ പ്രീമിയവും അടച്ചാൽ മാത്രമെ കാലാവധിയെത്തുമ്പോൾ തുക ലഭിക്കുകയുള്ളൂ.
കാൽക്കുലേറ്റർ
21 വയസുള്ള സ്ത്രീ 20 വര്‍ഷത്തേക്ക് ആധാര്‍ ശിലാ പ്ലാനില്‍ ചേര്‍ന്നാല്‍ 18,976 രൂപയാണ് വാര്‍ഷിക പ്രീമിയം വരുന്നത്. മാസത്തിലേക്ക് കണക്കാക്കിയാല്‍ 1,600 രൂപയാണ് അടവ് വരുന്നത്. പോളിസി കാലാവധിയില്‍ 3.80 ലക്ഷം രൂപയാണ് അടയ്ക്കുന്നത്. കാലാവധിയെത്തുമ്പോൾ 6.62 ലക്ഷം രൂപ കയ്യിലെത്തും. 5 ലക്ഷം രൂപ സം അഷ്വേഡും 1,62,500 രൂപ ലോയല്‍റ്റി അഡിഷനും ചേര്‍ത്താണ് പോളിസിയില്‍ നിന്ന് വരുമാനം ലഭിക്കുന്നത്.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications