30 രൂപയെന്നാൽ പലർക്കും വലിയ തുകയായി തോന്നില്ല. ഇക്കാലത്ത് ഒരു നേരത്തെ ചായയ്ക്കും പലഹാരത്തിനുമായി 30 രൂപയിലധികം കരുതണം. ഈ തുക കൊണ്ട് 4 ലക്ഷം നേടാനായാലോ. പറ്റുന്നൊരു പദ്ധതിയുണ്ട്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷന്റെ ഒരു പോളിസിയാണ് ഇത്തരത്തിലുള്ള നേട്ടം തരുന്നത്. ലൈഫ് ഇന്‍ഷൂറന്‍സിനൊപ്പം സമ്പാദ്യവും കൂടി ഉറപ്പു നല്‍കുന്ന പദ്ധതിയാണ് ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്റെ ആധാര്‍ ശില പോളിസി. പദ്ധതിയിൽ ആർക്കൊക്കെ ചേരാമെന്നും എത്ര കാലയളവിൽ 4 ലക്ഷം നേടാനാകുമെന്നും നോക്കാം.
ആർക്കൊക്കെ ചേരാം
ആധാര്‍ കാര്‍ഡുള്ള സ്ത്രീകള്‍ക്ക് മാത്രമാണ് പദ്ധതിയില്‍ ചേരാനാവുക. പദ്ധതിയിൽ ചേരാനുള്ള പ്രായ പരിധി 8 വയസ് മുതല്‍ 55 വയസു വരെയാണ്. പോളിസി പ്രകാരം ലഭിക്കുന്ന കുറഞ്ഞ അഷ്വേർഡ് തുക 75,000 രൂപയും കൂടിയ അഷ്വേർഡ് തുക 3,00,000 രൂപയുമാണ്. പത്ത് വർഷത്തേക്കോ 20 വർഷത്തേക്കോ പോളിസി ടേം തിരഞ്ഞെടുക്കാം. അഷ്വേഡ് തുക, പോളിസി ടേം, പോളിസി ഉടമയുടെ വയസ് എന്നിവ കണക്കാക്കിയാണ് വാർഷിക പ്രീമിയം കണക്കാക്കുന്നത്. മാസത്തിലും ത്രൈമാസത്തിലും അർധ വാർഷികമായും വാർഷികമായും പോളസി പ്രീമിയം അടയ്ക്കാം. പോളിസിയില്‍ ചേരാന്‍ പ്രത്യേക മെഡിക്കല്‍ പരിശോധന ആവശ്യമില്ല.
പോളിസി ഉടമ മരണപ്പെട്ടാൽ വാര്‍ഷിക പ്രീമിയത്തിന്റെ പത്തിരട്ടിയോ പ്രീമിയം അടച്ച പ്രീമിയത്തിന്റെ 105 ശതമാനമോ അഷ്വേഡ് തുകയോ മരണ ശേഷം നല്‍കും. പോളിസി എടുത്ത് അഞ്ച് വർഷത്തിന് ശേഷം പോളിസി ഉടമയ്ക്ക് മരണം സംഭവിച്ചാൽ കുടുംബത്തിന് നിശ്ചിത തുകയ്ക്കൊപ്പം ലോയൽറ്റി അഡിഷനും ലഭിക്കും. അഞ്ച്. പത്ത്, പതിനഞ്ച് വർഷത്തിൽ പോളിസി സെറ്റിൽമെന്റ് നടത്താൻ സാധിക്കും. തുടർച്ചയായ രണ്ട് വർഷം പോളിസി അടച്ച ഉപഭോക്താവിന് പോളിസി സറണ്ടർ ചെയ്യാം. മുടക്കമില്ലാതെ എല്ലാ പ്രീമിയവും പൂർണമായും അടച്ച ശേഷം അഞ്ച് വർഷത്തെ കാലാവധിക്ക് ശേഷം സറണ്ടർ ചെയ്താൽ ഉടമയ്ക്ക് ലോയലിറ്റി ബോണസിന് അവകാശമുണ്ടാകും. മുഴുവൻ പ്രീമിയവും അടച്ചാൽ മാത്രമെ കാലാവധിയെത്തുമ്പോൾ തുക ലഭിക്കുകയുള്ളൂ.
നാല് ലക്ഷം രൂപ ലഭിക്കുന്നത് എങ്ങനെ
നിക്ഷേപകൻ ദിനം പ്രതി 29 രൂപ കരുതിവെച്ചാൽ വർഷത്തിൽ എൽ.ഐ.സി. ആധാർ ശില പ്ലാനിൽ 10959 രൂപ നിക്ഷേപിക്കാനാകും. ഇത് പ്രകാരം നിക്ഷേപകന് നാല് ലക്ഷത്തിനിടുത്ത് റിട്ടേൺ ലഭിക്കും. ഇത്തരത്തിൽ 29 രൂപ ദിനം പ്രതി നീക്കിവെച്ചാൽ 20 വർഷത്തിൽ നിക്ഷേപം 2,14,696 രൂപയായി ഉയരും. കാലാവധി പൂർത്തിയാകുന്നതോടെ ഇത് 3,97,000 രൂപയായി നിക്ഷേപകന് ലഭിക്കും.
നികുതി ഇളവ്
പോളിസുടെ ഭാഗമാകുന്നവർക്ക് ആദായ നികുതി നിയമ പ്രകാരം നികുതി ഇളവുണ്ട്. പ്രീമിയം അടച്ച തുക ഇന്ത്യൻ റവന്യു കോഡ് 80 സി പ്രകാരം നികുതിയിളവ് ലഭിക്കും. സെക്ഷൻ 10 (10ഡി) പ്രകാരം കാലാവധി പൂർത്തിയായി ലഭിക്കുന്ന തുകയ്ക്കും നികുതിയിളവുണ്ട്. മരണപ്പെട്ടാൽ ലഭിക്കുന്ന തുകയ്ക്കും ഇതേ വകുപ്പ് പ്രകാരം നികുതിയിളവ് ബാധകമാണ്. എൽ.ഐ.സി.യുടെ ഔദ്യോഗിക വെബ് സൈറ്റ് വഴി ആധാർ ശില പോളിസി വാങ്ങാൻ സാധിക്കും. എൽ.ഐ.സി. ബ്രാഞ്ച് വഴിയോ എജന്റുമാർ വഴിയോ പോളിസിയുടെ ഭാഗമാകാവുന്നതാണ്.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications