സാധാരണക്കാരെ സംബന്ധിച്ച് വരുമാനത്തിൽ നിന്ന് ചെലവുകൾ കഴിഞ്ഞ് നിക്ഷേപം ആരംഭിക്കുക എന്നത് പലർക്കും സാധ്യമായ കാര്യമല്ല. മാസത്തിൽ ചെറിയ തുകകളിൽ ആരംഭിക്കാൻ സാധിക്കുന്ന നിക്ഷേപങ്ങളാണ് ഇത്തരക്കാർ തേടുന്നത്. 35 വയസുകാരനായൊരു വ്യക്തിക്ക് മാസത്തിൽ 655 രൂപ നിക്ഷേപിക്കാൻ സാധിക്കുമെങ്കിൽ 55-ാം വയസിൽ 3 ലക്ഷം രൂപ നേടാൻ സാധിക്കുന്നൊരു പ്ലാനാണ് വിശദമാക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ ഇൻഷൂറൻസ് കമ്പനിയായ എൽഐസി അവതരിപ്പിച്ച എല്‍ഐസി ആധാര്‍ സ്തംഭ് വഴി ഈ നേട്ടമുണ്ടാക്കാം.
എല്‍ഐസി ആധാര്‍ സ്തംഭ്
നോണ്‍ ലിങ്ക്ഡ്, പാര്‍ട്ടിസിപേറ്റിംഗ്, വ്യക്തിഗത, സമ്പാദ്യ, ലൈഫ് ഇന്ഷറൂറന്സ പ്ലാനാണ് എല്‍ഐസി ആധാര്‍ സ്തംഭ്. ഇന്‍ഷൂറന്‍സ് പരികക്ഷയും സമ്പാദ്യവും ഉറപ്പ് നല്‍കുന്നൊരു പ്ലാനാണിത്. പോളിസി കാലായളവിനുള്ളില് പോളിസി ഉടമയ്ക്ക് മരണം സംഭവിച്ചാല്‍ കുടുംബത്തിന് സാമ്പത്തിക സഹായവും കാലാവധി പൂര്‍ത്തിയാക്കുകയാണെങ്കില്‍ മെച്യൂരിറ്റി വാല്യുവും ലഭിക്കും. പുരുഷന്മാര്ക്ക് മാത്രമായുള്ള പോളിസായാണിത്.
പോളിസി വിശദാംശം
എല്‍ഐസി ആധാര്‍ സ്തംഭ് പോളിസിയിലെ ബേസിക് സം അഷ്വേഡ് 2 ലക്ഷം രൂപയും പരമാവധി സം അഷ്വേഡ് 5 ലക്ഷം രൂപയുമാണ്. 8 വയസുള്ളവര്‍ക്ക് പോളിസിയില്‍ ചേരം. ഉയര്‍ന്ന പ്രായ പരിധി 55 വയസാണ്. പോളിസി കാലാവധി 10 വര്‍ഷം മുതല്‍ 20 വര്‍ഷം വരെയാണ്. പോളിസി കാലാവധിയെത്തുമ്പോള്‍ പോളിസി ഉടമയ്ക്ക് ചുരുങ്ങിയത് 18 വയസ് പൂര്‍ത്തിയാകണം. പരമാവധി പ്രായം 70 വയസാണ്.

പോളിസി പ്രീമിയം
പോളിസിയിലെ പ്രീമിയം അടവ് പോളിസി കാലാവധിക്ക് തുല്യമാണ്. വാർഷിക അല്ലെങ്കിൽ അർധ വാർഷിക പ്രീമിയം അടയ്ക്കുന്നവർക്ക് 30 ദിവസത്തെ ഗ്രേസ് പിരീഡ് ലഭിക്കും. മാസത്തിലും ത്രൈമാസത്തിലും പ്രീമിയം അടയ്ക്കുന്നവർക്ക് 15 ദിവസമാണ് ഗ്രേസ് പിരിയഡ് ലഭിക്കുന്നത്. ഈ സമയ പരിധിയിൽ പ്രീമിയം അടയ്ക്കാതിരുന്നാലും പോളിസിയുടെ നിബന്ധനകൾ അനുസരിച്ച് റിസ്ക് കവർ ലഭിക്കും.
10 വയസുള്ള കുട്ടി 10 വര്‍ഷത്തേക്ക് 2 ലക്ഷം രൂപ അഷ്വേഡ് തുകയില്‍ പോളിസി വാങ്ങിയാല്‍ 17,787 രൂപയാണ് വാര്‍ഷിക പ്രീമിയം വരുന്നത്. 20 വര്‍ഷത്തേക്കാണെങ്കില്‍ വര്‍ഷത്തില്‍ 7,605 രൂപ അടച്ചാല്‍ മതിയാകും. 20 വയസുകാരന് 2 ലക്ഷത്തിന്റെ പോളിസി വാങ്ങിയാല്‍ 10 വര്‍ഷത്തേക്ക് 17,865 രൂപയും 20 വര്‍ഷത്തേക്ക് 7673 രൂപയും മാത്രമാണ് വാര്‍ഷിക പ്രീമിയം വരുന്നത്.
40 വയസുകാരന് 10 വര്‍ഷത്തേക്ക് 18,081 രൂപ പ്രീമിയമായി വരും. 15 വര്‍ഷത്തേക്ക് 11,260 രൂപയും 20 വര്‍ഷത്തേക്ക് 8,105 രൂപയുമാണ് വാര്‍ഷിക പ്രീമിയം വരുന്നത്.
മെച്യൂരിറ്റി വാല്യു, മരണാനുകൂല്യം
പോളിസി ഉടമയ്ക്ക് മെച്യൂരിറ്റി വാല്യുവിന് അർഹതയുണ്ട്. പോളിസി കാലയളവ് പൂർത്തിയാക്കിയാൽ സം അഷ്വേർഡും ലോയൽറ്റി അഡീഷനും ചേർന്ന തുക ലഭിക്കും. ഇൻഷ്വർ ചെയ്ത വ്യക്തിക്ക് പോളിസി കാലയളവിനുള്ളിൽ മരണം സംഭവിക്കുമ്പോൾ സം അഷ്വേർഡും ലോയൽറ്റി അഡിഷനും ചേർന്ന മരണ ആനുകൂല്യം നോമിനിക്ക് ലഭിക്കും. രണ്ട് വർഷത്തിന് ശേഷം, പോളിസി ഉടമയ്ക്ക് പോളിസിയുടെ സറണ്ടർ മൂല്യത്തിന്മേൽ വായ്പ ലഭിക്കും.
കാൽക്കുലേറ്റർ
35 വയസുകാരന് 2 ലക്ഷം രൂപ സം അഷ്വേഡുള്ള പോളിസി 20 വര്‍ഷ കാലയളവില്‍ വാങ്ങുമ്പോള്‍ വാര്‍ഷിക പ്രീമിയം വരുന്നത് 7,869 രൂപയാണ്. മാസത്തില്‍ 655 രൂപ അടച്ചാല്‍ മതിയാകും. 20 വര്‍ഷ കാലയളവില്‍ പോളിസിയിലേക്ക് അടയ്ക്കേണ്ടി വരുന്നത് 1,57,380 രൂപയാണ്. ലോയല്‍ അഡിഷന് സഹിതം 3 ലക്ഷത്തോളം തുക പോളിസി ഉടമയ്ക്ക് കാലാവധിയില്‍ ലഭിക്കും.
More From GoodReturns

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications
