സാമ്പത്തികമായി മികച്ച നിലയിലെത്താൻ ആഗ്രഹിക്കുന്നവരാണ് എല്ലാവരും. എന്നാൽ ജീവിതത്തിലുണ്ടാകുന്ന വെല്ലുവിളികൾ സാമ്പത്തികമായി ബാധിക്കും. കുടുംബത്തിന്റെ അത്താണിയായ ഒരാളുടെ മരണം ആ കുടുംബത്തിന്റെ മുന്നോട്ടുള്ള സമയത്തെ ബാധിക്കും. കോവിഡ് കാലത്ത് ഇതിന്റെ പ്രയാസങ്ങൾ പല കുടുംബങ്ങളും വലിയ തോതിൽ അനുഭവിച്ചു.
ഇത്തരം പ്രതിസന്ധികളില്ലാതിരിക്കാൻ കുടുംബത്തിന്റെ സാമ്പത്തികാരോഗ്യം ഉറപ്പാക്കുന്നത്രയും സമ്പാദ്യം ആവശ്യമാണ്. ഇതിന് സാധിക്കുന്നില്ലെങ്കിൽ ആവശ്യമായ ഇൻഷൂറൻസാണ് അടുത്ത ഘട്ടം. ഇത്തരത്തിൽ സാധാരണക്കാർക്ക് പ്രയോജനപ്പെടുന്ന ചെറിയ പ്രീമിയത്തിൽ അടയ്ക്കാവുന്ന പോളിസിയെ പറ്റിയാണ് ചുവടെ വിശദമാക്കുന്നത്.
എൽഐസി ഭീമ ജ്യേതി ഇൻഷൂറൻസ്
2021 ഡിസംബറിലാണ് എൽഐസി ഭീമ ജ്യേതി ഇൻഷൂറൻസ് ആരംഭിച്ചത്. നോൺ ലിങ്ക്ഡ്, നോൺ പാർട്ടിസിപ്പേറ്റിംഗ്, വ്യക്തിഗത പോളിസിയാണിത്. ലൈഫ് ഇൻഷൂറൻസിനൊപ്പം സമ്പാദ്യത്തിന്റെയും സാധ്യതകൾ നൽകുന്ന പോളിസിയാണിത്. പോളിസി കാലായളവിൽ പോളിസി ഉടമ മരണപ്പെടുകയാണെങ്കിൽ കുടുംബത്തിന് മാസ വരുമാനം ഉറപ്പു വരുത്തും എന്നതാണ് പോളിസിയുടെ പ്രത്യേകത. പോളിസി കാലാവധി പൂർത്തിയാക്കിയാൽ ഒറ്റതവണയായി മെച്യൂരിറ്റി ബെനഫിറ്റും ലഭിക്കും.
പ്രായ പരിധി, കാലാവധി
പോളിസി കാലാവധി 15 വർഷം മുതൽ 20 വർഷം വരെയാണ്. പദ്ധതിയിൽ അംഗമാകാനുള്ള കുറഞ്ഞ പ്രായപരിധി 90 ദിവസമാണ്. പരമാവധി പ്രായം 60 വയസാണ്. പോളിസി മെച്വൂരിറ്റി കാലാവധി എത്താനുള്ള ഏറ്റവും കുറഞ്ഞ പ്രായം 18 വയസ് മുതൽ 75 വയസ് വരെയാണ്. ഏറ്റവും കുറഞ്ഞ സംഅഷ്വേഡ് തുക 1 ലക്ഷം രൂപയാണ്.
പോളിസി കാലാവധിയേക്കാൽ 5 വർഷം കുറവ് കാലം പ്രീമിയം അടച്ചാൽ മതി. പ്രീമിയം തുക മാസത്തിലോ ത്രൈമാസത്തിലോ അർധ വർഷത്തിലോ വർഷത്തിലോ അടയ്ക്കാം. വർഷത്തിൽ കുറഞ്ഞത് 50,000 രൂപയും മാസത്തിൽ കുറഞ്ഞത് 5000 രൂപയും ത്രൈമാസത്തിൽ 15000 രൂപയും അർധ വർഷത്തിൽ 25000 രൂപയുമാണ് പ്രീമിയം അടയ്‌ക്കേണ്ടത്.
ദീർഘകാല പോളിസി
എൽഐസി ഭീമ ജ്യോതി പ്ലാൻ പ്രകാരം ലഭിക്കുന്ന തുകയ്ക്ക് പോളിസി ഉടമയുടെ പ്രായം, പ്രീമിയം തുക, പോളിസി കാലായളവ് എന്നിവയെ അടിസ്ഥാനമാക്കിയാണ്. പ്രായം കൂടുന്നതിന് അുസരിച്ച് മാസത്തിൽ ലഭിക്കുന്ന തുക കുറവായിരിക്കും. ഇതിനാൽ ഭീമ ജ്യോതി പ്ലാനിലെ നിക്ഷേപത്തിന് പ്രതിഫലമായി പോളിസി ഉടമയ്ക്ക് ലഭിക്കുന്ന തുക പോളിസി ഉടമയുടെ പ്രായം, പ്രീമിയം തുക എന്നിങ്ങനെയുള്ള നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കും.എന്നലും ഉയർന്ന തുക നിക്ഷേപിക്കുന്ന പോളിസി ഉടമയ്ക്ക് നിക്ഷേപത്തിന് ഉയർന്ന വരുമാനം പ്രതീക്ഷിക്കാം.
പ്രീമിയം കാൽക്കുലേറ്റർ
20 വയസുകാരൻ 10 ലക്ഷം രൂപ അഷ്വേഡ് തുകയുള്ള പോളിസി 15 വർഷ പോളിസി ടേമിലേക്ക് വാങ്ങിയാൽ 10 വർഷമാണ് പ്രീമിയം അടയ്‌ക്കേണ്ടത്. വർഷത്തിൽ 1,13,217 രൂപയാണ് അടയ്ക്കേണ്ടത്. 20 വർഷ പോളിസിയാണെങ്കിൽ 77,153 രൂപ അടയ്ക്കണം. 30 വയസുകാരൻ 10 ലക്ഷം രൂപ അഷ്വേഡ് തുകയുള്ള 20 വർഷ പോളിസി തിരഞ്ഞെടുത്തൽ വർഷത്തിൽ 78,770 രൂപ പ്രീമിയം അടയ്‌ക്കേണ്ടി വരും.
40 വയസുകാരൻ 10 ലക്ഷത്തിന്റെ പോളിസി വാങ്ങിയാൽ 15 വർഷ പോളിസിയാണെങ്കിൽ 1,15,667 രൂപയും 20 വർഷ പോളിസിയാണെങ്കിൽ 90,481 രൂപയും 25 വർഷ പോളിസിയാണെങ്കിൽ 80,534 രൂപയും വർഷത്തിൽ അടയ്ക്കണം.
30 വയസുകാരൻ 20 വർഷ പോളിസി കാലാവധിയിൽ വർഷം 10,000 രൂപ നിക്ഷേപിച്ചാൽ പോളിസി ഉടമയുടെ മരണ ശേഷം ലഭിക്കുന്ന തുക 5,000 രൂപ മാത്രമായിരിക്കും. ഇതേ തുക വർഷത്തിൽ നിക്ഷേപിക്കുന്ന 40 വയസുകാരൻ 20 വർഷ പോളിസിയെടുത്താൽ കുടുംബത്തിന് ലഭിക്കുന്ന തുക മാസത്തിൽ 4,500 രൂപയാണ്. വർഷത്തിൽ 1,08,000 രൂപ ലഭിക്കും.
More From GoodReturns

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

പേടിഎം പേയ്മെന്റ്സ് ബാങ്ക് സേവനങ്ങൾ അവസാനിക്കുന്നു; നിങ്ങളുടെ പണം സുരക്ഷിതമാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ ഇതാ!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക: സിൽക്ക് ബോർഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം, ഈ വഴികൾ ഒഴിവാക്കൂ!

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?



Click it and Unblock the Notifications