ഇന്നത്തെ കാലത്ത് നല്ലൊരു നിക്ഷേപമുണ്ടായിരിക്കുക എന്നതിനൊപ്പം പ്രാധാന്യമുള്ള കാര്യമാണ് അനുയോജ്യമായൊരു ഇൻഷൂറൻസ് ഉണ്ടായിരിക്കുക എന്നത്. കുടുംബത്തിൽ ഏക വരുമാന സ്രോതസുള്ളവരാണെങ്കിൽ ഇൻഷൂറൻസ് അത്യാവശ്യവുമാണ്. ആകസ്മികമായുണ്ടാകുന്ന സംഭവങ്ങളിൽ കുടുംബത്തിന് സാമ്പത്തിക സഹായം ലഭിക്കുന്നു എന്നതാണ് ഇതിന്റെ ഗുണം. പോളിസി തിരഞ്ഞെടുക്കുമ്പോൾ മെച്യൂരിറ്റി ബെനഫിറ്റ്, ബോണസ്, മരണ ആനുകൂല്യം എന്നിങ്ങനെ ആനുകൂല്യങ്ങൾ ലഭിക്കുന്നൊരു പോളിസിയാണെങ്കിൽ കാലാവധിയിൽ കയ്യിൽ നല്ലൊരു തുക സമ്പാദ്യമായിരിക്കുകയും ചെയ്യും.
ഈ വിഭാഗത്തിൽ ഉൾപ്പെടുന്നൊരു പോളിസിയാണ് എൽഐസിയുടെ ബിമാ രത്‌ന പ്ലാൻ. നോൺ-ലിങ്ക്ഡ്, നോൺ-പാർട്ടിസിപ്പേറ്റിംഗ്, വ്യക്തിഗത, സേവിംഗ്‌സ്, ലൈഫ് ഇൻഷുറൻസ് പ്ലാനാണിത്. പോളിസി കാലയളവിൽ പോളിസി ഉടമ മരണപ്പെട്ടാൽ കുടുംബത്തിന് സാമ്പത്തിക സഹായം നൽകുന്നതിനൊപ്പം വിവിധ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് നിശ്ചിത കാലയളവിൽ തുകയും ലഭിക്കും. വായ്പാ സൗകര്യങ്ങളിലൂടെ പോളിസി ലിക്വിഡിറ്റി ഉറപ്പാക്കുന്നു.
പോളിസി വിശദാംശം
എൽഐസി ബിമാ രത്‍ന പോളിസിയിലെ കുറഞ്ഞ സം അഷ്വേഡ് 5 ലക്ഷം രൂപയാണ്. 25,000 രൂപയുടെ ഗുണിതങ്ങളായി സം അഷ്വേഡ് പരിധിയില്ലാതെ ഉയർത്താം. 15 വർഷം, 20 വർഷം, 25 വർഷം എന്നിങ്ങനെ 3 കാലാവധിയിൽ പോളിസി വാങ്ങാം. പോളിസി കാലയളവിനേക്കാൾ 4 വർഷം കുറവായിരിക്കും പോളിസി പ്രീമിയം കാലയളവ്.
15 വർഷ പോളിസിയിൽ 11 വർഷം പ്രീമിയം അടച്ചാൽ മതിയാകും. മാസത്തിലെ ത്രൈമാസത്തിലെ അർധ വർഷത്തിലോ വർഷത്തിലോ പീമിയം അടയ്ക്കാം.
പ്രായ പരിധി
എൽഐസി ബിമാ രത്‍ന പോളിസിയിൽ ചേരാനുള്ള പ്രായ പരിധി പോളിസി കാലയളവ് അനുസരിച്ച് വ്യത്യാസപ്പെടും 15 വർഷ പോളിസി ചേരാൻ 5 വയസ് പൂർത്തിയാകണം. മറ്റു പോളിസികൾ ചേരാൻ 90 ദിവസമായാൽ മതിയാകും. 15 വർഷ പോളിസിയിൽ 55 വയസാണ് ഉയർന്ന പ്രായ പരിധി. 20 വർഷ പോളിസിയിൽ 50 വയസും 25 വർഷ പോളിസിയിൽ 45 വയസിനുള്ളിലും പോളിസിയിൽ ചേരണം.
സർവൈവൽ ബെനിഫിറ്റ്
പ്രീമിയം അടവ് പൂർത്തിയാക്കിയാൽ സം അഷ്വേഡിന്റെ 25 ശതമാനം വീതം രണ്ട് തവണയായി ലഭിക്കും. 15 വർഷ പോളിസിയിൽ പ്രീമിയം അടവ് 11 വർഷമാണ് വരുന്നത്. ശേഷം 13, 14 വർഷങ്ങളിൽ പോളിസി ഉടമയ്ക്ക് സം അഷ്വേഡിന്റെ 25 ശതമാനം വീതം റിട്ടേൺ ലഭിക്കും. ബാക്കി 50 ശതമാനം കാലാവധിയിൽ പിൻവലിക്കാം.
20 വർഷത്തെ പോളിസിയിൽ 18, 19 വർഷങ്ങളിലാണ് സം അഷ്വേഡിന്റെ 25 ശതമാനം വീതം ലഭിക്കുന്നത്. 25 വർഷത്തെ പോളിസിയിൽ 23, 24 വർഷങ്ങളിൽ 25 ശതമാനം വീതം ലഭിക്കും.
ബോണസ്
ഭീമാ രത്‌ന പോളിസി ഉടമയ്ക്ക് പോളിസി കാലാവധി പൂർത്തിയാകുമ്പോൾ മൊത്തം അഷ്വേർഡ് തുകയുടെ 50 ശതമാനവും ബോണസും ലഭിക്കും. 5 വർഷം വരെ ഓരോ 1000 രൂപയ്ക്കും 50 രൂപ ബോണസ് ലഭിക്കും. 6-ാം വർഷം മുതൽ 10-ാം വർഷം വരെ 55 രൂപ ബോണസും 11-ാം വർഷം മുതൽ 25-ാം വർഷം വരെ 60 രൂപ ബോണസും ലഭിക്കും.
മരണാനുകൂല്യം
പോളിസി കാലാവധിക്കുള്ളിൽ പോളിസി ഉടമ മരണപ്പെടുകയാണെങ്കിൽ സം അഷ്വേർഡും ഗ്യാരണ്ടീഡ് ബോണസും നോമിനിക്ക് നൽകും. ബേസിക് സം അഷ്വേർഡിന്റെ 125 ശതമാനം വരെ അല്ലെങ്കിൽ വാർഷിക പ്രീമിയത്തിന്റെ 7 മടങ്ങ് വരെ ഏതാണ് കൂടുതൽ ആ തുകയാണ് നോമിനിക്ക് ലഭിക്കുക.
കാൽക്കുലേറ്റർ
30 -ാം വയസിൽ 5 ലക്ഷം രൂപ സം അഷ്വേഡ് തുകയുള്ള ഭീമാ രത്‌ന പോളിസി 15 വർഷത്തേക്ക് വാങ്ങുന്നൊരാളുടെ ഉദാഹരണമെടുക്കാം. പ്രതിമാസ അടവ് തിരഞ്ഞെടുത്ത വ്യക്തിക്ക് 11 വർഷത്തെ പ്രീമിയം അടവിന് ശേഷം മെച്യൂരിറ്റി ബെനഫിറ്റ് ലഭിക്കാൻ തുടങ്ങും. പോളിസിയുടെ 13, 14 വർഷങ്ങളിൽ സം അഷ്വേഡ് തുകയുടെ 25 ശതമാനം റിട്ടേൺ ലഭിക്കും.
കൂടാതെ, ആദ്യ അഞ്ച് വർഷത്തേക്ക് ഓരോ 1000 രൂപയ്ക്കും 50 രൂപ ബോണസും ലഭിക്കും. 6- 10 വർഷത്തിനിടയിൽ 55 രൂപയാണ് ലഭിക്കുന്ന ബോണസ്. കാലാവധി പൂർത്തിയാകുന്ന സമയത്ത് ആയിരത്തിന് 60 രൂപ നിരക്കിഷ ബോണസെത്തും. ഈ കണക്ക് പ്രകാരം സം അഷ്വേഡ് തുകയായ 5 ലക്ഷത്തിന്റെ 10 മടങ്ങായ 50 ലക്ഷം രൂപ കാലാവധിയിൽ ലഭിക്കാം.
More From GoodReturns

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

ആർബിഐ പണനയം: നിങ്ങളുടെ വായ്പയും നിക്ഷേപവും സുരക്ഷിതമാണോ?

ഫോൺപേ എസ്ബിഐ കാർഡ്: ഈ ഓഫർ നഷ്ടപ്പെടുത്തരുത്, വമ്പൻ ലാഭം!

ഓഹരി വിപണിയിൽ ആശങ്ക; ആർബിഐ തീരുമാനത്തിനായി കാതോർത്ത് നിക്ഷേപകർ

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ

സ്വർണ്ണവില കുതിക്കുമോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications