ആശ്രിതരുണ്ടായിരിക്കുമ്പോൾ അവരുടെ ഭാവി കൂടി കണക്കാക്കേണ്ടതുണ്ട്. നിക്ഷേപങ്ങൾക്കൊപ്പം ആവശ്യമായൊരു ലൈഫ് ഇൻഷൂറൻസ് പോളിസിയും കയ്യിലുണ്ടെങ്കിൽ കുടുംബത്തിന്റെ ഭാവി ഇതിൽ സുരക്ഷിതമാകും. മണി ബാക്ക് പോളിസികളാണെങ്കിൽ നിക്ഷേപിച്ച തുകയും ബോണസും ചേർത്ത് കാലാവധിയിൽ തിരികെ ലഭിക്കും. പോളിസി ഉടമയ്ക്ക് സമ്പാദ്യത്തിന്റെ കൂടി ഗുണം ഇതിലൂടെ ലഭിക്കും. ഇത്തരത്തിൽ മികച്ച ആനുകൂല്യങ്ങൾ നൽകുന്നൊരു പോളിസിയാണ് ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷന്റെ ബീമ രത്ന.
നോൺ-ലിങ്ക്ഡ്, നോൺ-പാർട്ടിസിപ്പേറ്റിംഗ്, വ്യക്തിഗത, സേവിംഗ്‌സ്, ലൈഫ് ഇൻഷുറൻസ് പ്ലാനാണ് ബീമ രത്ന. കാലാവധിയിൽ മെച്യൂരിറ്റി ബെനഫിറ്റും, പോളിസി കാലയളവിൽ പോളിസി ഉടമ മരണപ്പെട്ടാൽ കുടുംബത്തിന് സാമ്പത്തിക സഹായവും നൽകുന്നതിനൊപ്പം വിവിധ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് നിശ്ചിത കാലയളവിൽ തുകയും ലഭിക്കും. വായ്പാ സൗകര്യങ്ങളിലൂടെ പോളിസി ലിക്വിഡിറ്റി ഉറപ്പാക്കുന്നു. വിശദാംശങ്ങൾ നോക്കാം.

സം അഷ്വേഡ്
എൽഐസി ബീമ രത്ന പോളിസി വാങ്ങുന്നൊരാൾ ചേരേണ്ട ബേസിക് സം അഷ്വേഡ് 5 ലക്ഷം രൂപയാണ്. 25,000 രൂപയുടെ ഗുണിതങ്ങളായി സം അഷ്വേഡ് ഉയർത്താം. ഇതിന് പരിധിയില്ല. 15 വർഷം, 20 വർഷം, 25 വർഷം എന്നിങ്ങനെ 3 കാലാവധിയിൽ പോളിസി വാങ്ങാം. പോളിസി കാലയളവിനേക്കാൾ 4 വർഷം കുറവായിരിക്കും പോളിസി പ്രീമിയം കാലയളവ്.
20 വർഷ പോളിസിയിൽ 14 വർഷം പ്രീമിയം അടച്ചാൽ മതിയാകും. മാസത്തിലെ ത്രൈമാസത്തിലെ അർധ വർഷത്തിലോ വർഷത്തിലോ പീമിയം അടയ്ക്കാം.
പ്രായ പരിധി
പ്രായ പരിധി പോളിസി കാലയളവ് അനുസരിച്ച് വ്യത്യാസപ്പെടും. 15 വർഷ എൽഐസി ബിമാ രത്‍ന പോളിസിയിൽ ചേരാൻ 5 വയസ് പൂർത്തിയാകണം. മറ്റു പോളിസികൾ ചേരാൻ 90 ദിവസമായാൽ മതിയാകും. 15 വർഷ പോളിസിയിൽ 55 വയസാണ് ഉയർന്ന പ്രായ പരിധി. 20 വർഷ പോളിസിയിൽ 50 വയസും 25 വർഷ പോളിസിയിൽ 45 വയസിനുള്ളിലും പോളിസിയിൽ ചേരണം.
മെച്യൂരിറ്റി ബെനഫിറ്റ്
എൽഐസി ബിമാ രത്‍ന പ്ലാൻ അനുസരിച്ച് പോളിസി പ്രീമിയം അടവ് കഴിഞ്ഞാൽ നിശ്ചിത കാലയളവിൽ സം അഷ്വേഡിന്റെ 25 ശതമാനം വർഷത്തിൽ തിരികെ ലഭിക്കും. ശേഷം ബോണസടക്കം പോളിസി കാലാവധിയിലും ലഭിക്കും. 15 വർഷത്തെ പോളിസി ടേമിൽ 13, 14 വർഷങ്ങളിൽ നിക്ഷേപകർക്ക് അവരുടെ നിക്ഷേപത്തിന്റെ 25 ശതമാനം ലഭിക്കും.
20 വർഷത്തെ പോളിസി ടേമിൽ, നിക്ഷേപകർക്ക് 18, 19 വർഷങ്ങളിൽ നിക്ഷേപത്തിന് 25 ശതമാനം ലഭിക്കും. 25 വർഷത്തെ പോളിസി ടേമിന് പോളിസിയുടെ 23, 24 വർഷങ്ങളിലാണ് തുക തിരികെ ലഭിക്കുന്നത്. ആദ്യ അഞ്ച് വർഷത്തേക്ക് ഓരോ 1000 രൂപയ്ക്കും 50 രൂപ ബോണസ് നൽകുന്നുണ്ട്. 6-10 വർഷ കാലയളവിൽ ഇത് 55 രൂപയായി വർധിക്കും. കാലാവധി പൂർത്തിയാകുമ്പോൾ 1,000 രൂപയ്ക്ക് 60 രൂപയാണ് ബോണസ്.
കാൽക്കുലേറ്റർ
30 -ാം വയസിൽ 5 ലക്ഷം രൂപ സം അഷ്വേഡ് തുകയുള്ള ബീമാ രത്‌ന പോളിസി 15 വർഷത്തേക്ക് വാങ്ങിയാൽ 11 വർഷത്തേക്ക് പ്രീമിയം അടയ്ക്കണം. ശേഷം 13, 14 വർഷങ്ങളിൽ സം അഷ്വേഡ് തുകയുടെ 25 ശതമാനം ലഭിക്കും.
കാലാവധി പൂർത്തിയാകുന്ന സമയത്ത് ആയിരത്തിന് 60 രൂപ നിരക്കിലാണ് ബോണസ് ലഭിക്കുക. ഈ കണക്ക് പ്രകാരം സം അഷ്വേഡ് തുകയായ 5 ലക്ഷത്തിന്റെ 10 മടങ്ങായ 50 ലക്ഷം രൂപ കാലാവധിയിൽ നേടാം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം



Click it and Unblock the Notifications
