ക്രെഡിറ്റ് കാർഡ് ശീലം വർധിച്ചു വരുമ്പോൾ പരമാവധി ഓഫറുള്ള ക്രെഡിറ്റ് കാർഡുകൾ സ്വന്തമാക്കാനാണ് ഓരോരുത്തരുടെയും ശ്രമം. കുറഞ്ഞ ക്രെഡിറ്റ് സ്കോറും കൃത്യമായ വരുമാന മാർഗം കാണിക്കാനില്ലാത്തതും പലരുടെയും ക്രെഡിറ്റ് കാർഡ് മോഹങ്ങൾക്ക് തിരിച്ചടിയാണ്.
ഇത്തരക്കാർക്ക് ക്രെഡിറ്റ് സ്കോർ ഉയർത്തി മികച്ച ഓഫറുകളുള്ള ക്രെഡിറ്റ് കാർഡിലേക്ക് എത്താൻ പറ്റിയ മാർഗം സെക്യൂർഡ് ക്രെഡിറ്റ് കാർഡുകളാണ്. പ്രവേശന ചാർജും വാർഷിക ചാർജുമില്ലാത്ത നിരവധി സൗജന്യ സെക്യൂർഡ് കാർഡുകൾ ഇത്തരക്കാർക്ക് അനുയോജ്യമാണ്. സ്ഥിര നിക്ഷേപത്തിന് മുകളിലാണ് ഇത്തരം കാർഡുകൾ ലഭിക്കുന്നത്.
ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷന്റെ പോളിസിയുള്ളവരായിരിക്കും ഭൂരിഭാഗം പേരും. ഈ പോളിസി കൊണ്ട് ഒരു ക്രെഡിറ്റ് കാർഡ് കൂടി ലഭിച്ചാലോ. സെക്യൂർഡ് കാർഡുകളല്ലെങ്കിലും പോളിസി ഉടമകൾക്കായി എൽഐസി ക്രെഡിറ്റ് കാർഡുകൾ അവതരിപ്പിച്ചിട്ടുണ്ട്.
എല്‍ഐസിയുടെ സബ്സിഡിയറിയായ എല്‍ഐസി കാര്‍ഡ്സ് സര്‍വീസ് ലിമിറ്റഡാണ് ബാങ്കുകളുമായി ചേര്‍ന്ന് ക്രെഡിറ്റ് കാര്‍ഡുകള്‍ പുറത്തിറക്കുന്നത്. ഐഡിബിഐ ബാങ്കുമായി സഹകരിച്ച് പുറത്തിറക്കുന്ന എല്‍ഐസി എക്ലാറ്റ് കാര്‍ഡും എൽഐസി ലൂമിന ക്രെഡിറ്റ് കാർഡുമാണ് എല്‍ഐസി പോളിസി ഉടമകള്‍ക്ക് ലഭിക്കുക. എൽഐസി കാർഡിന്റെ വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. വിശദാംശങ്ങള്‍ നോക്കാം.
എൽഐസി എക്ലാറ്റ് ക്രെഡിറ്റ് കാർഡ്
എല്‍ഐസിയിലെ തൊഴിലാളികളോ എല്‍ഐസി ഏജന്റുമാര്‍, എല്‍ഐസി പോളിസി ഉടമകള്‍ എന്നിവര്‍ക്കായാണ് എല്‍ഐസി ഐഡിബിഐ ബാങ്കുമായി സഹകരിച്ച് ഈ ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കുന്നത്. അപേക്ഷകര്‍ സ്ഥിര വരുമാനവുള്ളവരായിരിക്കണം. 21 മുതല്‍ 60 വയസ് വരെ പ്രായമുള്ളവര്ക്കെ ക്രെഡിറ്റ് അനുവദിക്കുകയുള്ളൂ.
ഐഡിബിഐ ബാങ്കിന്റെ മറ്റു ക്രെഡിറ്റ് കാര്‍ഡ് ഉള്ളവരാണെങ്കില്‍ എല്‍ഐസി എക്ലാറ്റ് കാര്‍ഡ് ലഭിക്കില്ല. 6 മാസത്തിനിടെ ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷ സമര്‍പ്പിച്ച് നിരസിച്ചവരാണെങ്കില് അപേക്ഷിക്കാനാകില്ല. പരമാവധി 48 ദിവസമാണ് പലിശ രഹിത പിരിയഡ്. 13 ശതമാനമാണ് വാർഷിക പലിശ നിരക്ക്.
Also Read: 2023 ല്‍ ഒരു ക്രെഡിറ്റ് കാര്‍ഡ് ആയാലോ? ഒളിഞ്ഞിരിക്കുന്ന ചാര്‍ജുകളില്ല; 5 സൗജന്യ ക്രെഡിറ്റ് കാര്‍ഡുകളിതാ
എല്‍ഐസി എക്ലാറ്റ് ക്രെഡിറ്റ് കാര്‍ഡിന്റെ ഏറ്റവും ചുരുങ്ങിയ ക്രെഡിറ്റ് പരിധി 2 ലക്ഷം രൂപയാണ്. പരമാവധി ക്രെഡിറ്റ് ലിമിറ്റ് അപേക്ഷകന്റെ യോഗ്യത അനുസരിച്ചോ 10 ലക്ഷം രൂപയോ ഏതാണ് കുറവ് ഇത് കണക്കാക്കും. എല്ലാ 100 രൂപയുടെ ഇടപാടുകള്‍ക്കും 4 റിവാര്‍ഡ് പോയിന്റ് ലഭിക്കും. 1 റിവാര്‍ഡ് പോയിന്റ് 0.25 പൈസയ്ക്ക് തുല്യമാണ്.
കാര്‍ഡ് ലഭിച്ച് 60 ദിവസത്തിനുള്ളില്‍ 10,000 രൂപ ചെലവാക്കിയാല്‍ 1,500 റിവാര്‍ഡ് പോയിന്റുകള്‍ വെല്‍ക്കം ബോണസായി ലഭിക്കും. എല്‍ഐസി എക്ലാറ്റ് ഉപയോഗിച്ച് എല്‍ഐസി പേയ്മെന്റുകള്‍ നടത്തിയാല്‍ കണ്‍വീനിയന്‍സ് ഫീസ് ഒഴിവാക്കുകയും 2 റിവാര്‍ഡ് പോയിന്റ് ലഭിക്കും ചെയ്യും.
റിവാര്‍ഡ് പോയിന്റുകള്‍ ലഭ്യമായ ഓഫറുകളിലേക്ക് റഡീം ചെയ്യാന്‍ സാധിക്കും. കുറഞ്ഞത് 1000 റിവാര്‍ഡ് പോയിന്റുകള്‍ റഡീം ചെയ്യാന്‍ ആവശ്യമാണ്. ഐഡിഎഫ്സി ബാങ്ക് ഗിഫ്റ്റ് കാര്‍ഡായി റഡീം ചെയ്യാന്‍ 4000 റിവാര്‍ഡ് പോയിന്റുകള്‍ ആവശ്യമാണ്. ക്യാഷ് ബാക്ക്/ഇ-കോം/ഇന്‍-സ്റ്റോര്‍ റിഡംഷനുകള്‍ എല്‍ഐസി എക്ലറ്റ് കാര്‍ഡ് അനുവദിക്കുന്നില്ല.
എൽഐസി ലൂമിൻ ക്രെഡിറ്റ് കാർഡ്
എൽഐസി ഐഡിബിഐ ബാങ്കുമായി സഹകരിച്ച് പുറത്തിറക്കുന്ന ക്രെഡിറ്റ് കാർഡ് തന്നെയാണ് എൽഐസി ലൂമിൻ ക്രെഡിറ്റ് കാർഡ്. എൽഐസി പോളിസിയുടമകൾക്കും ജീവനക്കാർക്കും ഏജന്റുമാർക്കും എൽഐസി ലൂമിൻ ക്രെഡിറ്റ് കാർഡ് ലഭിക്കും. ക്രെഡിറ്റ് പരിധിയിലും കാർഡ് യോഗ്യതയ്ക്കുള്ള മാസ വരുമാനത്തിലും എക്ലാറ്റ് കാർഡിനെ അപേക്ഷിച്ച് കുറവുണ്ട്.
50,000 രൂപയാണ് കുറഞ്ഞ ക്രെഡിറ്റ് ലിമിറ്റ്. പരമാവധി 5 ലക്ഷം രൂപ വരെയാണ് ക്രെഡിറ്റ് ലിമിറ്റ് ലഭിക്കുക. 100 രൂപയുടെ ഇടപാടിന് 3 റിവാര്‍ഡ് പോയിന്റാണ് ലഭിക്കുന്നത്. 60 ദിവസത്തിനിടെ 10,000 രൂപ ചെലവാക്കിയാല്‍ 1000 റിവാര്‍ഡ് പോയിന്റും ലഭിക്കും. എക്ലാറ്റ് കാർഡിന് ലഭിക്കുന്ന മിക്ക ആനുകൂല്യങ്ങളും എൽഐസി ലൂമിൻ ക്രെഡിറ്റ് കാർഡിലും ലഭിക്കും.
More From GoodReturns

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക: സിൽക്ക് ബോർഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം, ഈ വഴികൾ ഒഴിവാക്കൂ!

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications