ചെറിയ പ്രായത്തിൽ നിക്ഷേപം ആരംഭിക്കുന്നതിന് പല ഗുണങ്ങളുണ്ട്. മുന്നിലുള്ള ദീർഘകാലം കൊണ്ട് വലിയ തുക സമ്പാദിക്കാൻ കരിയറിന്റെ തുടക്കത്തിൽ നിക്ഷേപിക്കുന്നത് വഴി സാധിക്കും. ചെറിയ തുകയുടെ നിക്ഷേപം വഴി വലിയ സമ്പത്തിലേക്ക് കടക്കാം എന്നതാണ് പ്രായത്തിനുള്ള ഗുണം. ഇതുപോലെ തന്നെയാണ് ലൈഫ് ഇൻഷൂറൻസിന്റെ കാര്യത്തിലും. ചെറിയ പ്രായത്തിൽ ഇൻഷൂറൻസ് തിരഞ്ഞെടുക്കുന്നൊരാൾക്ക് ജീവിതം സുരക്ഷിതമാക്കാൻ സാധിക്കാൻ ഇതുവഴി സാധിക്കും. നിക്ഷേപമായി കാണാതെ ജീവന്റെ വിലയായി ലൈഫ് ഇൻഷൂറൻസിനെ കാണാം.
ജീവിതത്തിലെ ആസ്മിത സംഭവങ്ങളെ നേരിടാൻ കുടുംബത്തിന് താങ്ങാവുന്നതിനൊപ്പം നിശ്ചിത കാലം കഴിഞ്ഞാൽ നല്ലൊരു തുക കൂടി ലൈഫ് ഇൻഷൂറൻസ് പ്ലാനുകൾ തരും. ജീവിതം സുരക്ഷിതമാക്കുന്നതിനൊപ്പം ഒരു സംഖ്യ കൂടി ലഭിക്കുമെന്ന് സാരാം. ഇത്തരത്തിലുള്ള ഒരു പദ്ധതിയാണ് എൽഐസിയുടെ ധൻ രേഖ പോളിസി. ഇതിന്റെ വിശദാംശങ്ങളാണ് ഈ ലേഖനത്തിലൂടെ വിശദമാക്കുന്നത്.
എല്‍ഐസി ധന് രേഖ
സമ്പാദ്യവും ലൈഫ് ഇൻഷൂറൻസും ചേരുന്ന ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷന്റെ ഒരു പോളിസിയാണ് എൽഐസി ധന് രേഖ. ഓഹരി വിപണിയുമായി ബന്ധപ്പെടാത്ത നോണ്‍ ലിങ്ക്ഡ്, നോണ്‍ പാര്‍ട്ടിസിപ്പേറ്റിംഗ്, വ്യക്തിഗത, സേവിംഗ്സ്, ലൈഫ് ഇന്‍ഷൂറന്‍ പ്ലാനാണ് എല്‍ഐസി ധന് രേഖ. ഒറ്റത്തവണ പ്രീമിയമായോ വാര്‍ഷിക പ്രീമിയമായോ പോളിസിയില്‍ ചേരാം. 1,000 രൂപയ്ക്ക് 60 രൂപ ഗ്യാരണ്ടീഡ് അഡിഷന് പോളിസി വാഗ്ദാനം ചെയ്യുന്നുണ്ട്.
സം അഷ്വേഡ് തുക
2 ലക്ഷം രൂപയാണ് പോളിസിയുടെ ചുരുങ്ങിയ സം അഷ്വേഡ് തുക. ഉയര്‍ന്ന സം അഷ്വേഡിന് പരിധിയില്ല. 25,000 രൂപയുടെ ഗുണിതങ്ങളായി സം അഷ്വേഡ് ഉയര്‍ത്താം. 20, 30, 40 വര്‍ഷ കാലാവധിയില്‍ പോളിസിയില്‍ ചേരാം. 20 വര്‍ഷ പോളിസിയില്‍ 10 വര്‍ഷമാണ് പ്രീമിയം അടയ്ക്കേണ്ടത്. 30 വര്‍ഷ പോളിസിയില്‍ 15 വര്‍ഷവും 40 വര്‍ഷ പോളിസിയില്‍ 20 വര്‍ഷവും പ്രീമിയം അടയ്ക്കണം.
പ്രായ പരിധി
പോളിസി കാലാവധി 20 വര്‍ഷം തിരഞ്ഞെടുത്തൊരാള്‍ക്ക് 8 വയസാണ് ചേരാനുള്ള പ്രായപരിധി. 40 വര്‍ഷ പോളിസിയിൽ 3 വയസുകാരനും 40 വര്‍ഷ പോളിയില്‍ 90 ദിവസം പ്രായമായ കുട്ടിക്കും ചേരാം.
ഉയര്‍ന്ന പ്രായ പരിധി 55 വയസ്, 45 വയസ്, 35 വയസ് എ്നിങ്ങനെയാണ്. 20 വര്‍ഷ പോളിസിയില്‍ ചേരുന്നൊരാള്‍ക്ക് കാലാവധിയില്‍ 28 വയസും 30 വര്‍ഷ പോളിയില്‍ ചേര്‍ന്നയാള്‍ക്ക് 33 വയസും 40 വര്‍ഷ പോളിസിയില്‍ ചേർന്നൊരാൾക്ക് 40 വയസും പൂർത്തിയാകണം.
മരണാനുകൂല്യവും മെച്യൂരിറ്റി അനൂകൂല്യവും
എൽഐസി ധൻ രേഖ പോളിസിയിൽ ചേർന്നൊരാൾക്ക് പോളിസി കാലയളവിൽ മരണം സംഭവിച്ചാല്‍ സം അഷ്വേഡ് ഓണ്‍ ഡെത്തും ഗ്യാരണ്ടീഡ് അഡിഷനും ലഭിക്കും. സിംഗില്‍ പ്രീമിയം പോളിസികളില്‍ സം അഷ്വേഡ് ഓണ്‍ ഡെത്ത് ബേസിക് സം അഷ്വേഡിന്റെ 125 ശതമാനായിരിക്കും. പോളിസി കാലാവധി അനുസരിച്ചാണ് മെച്യൂരിറ്റി ബെനഫിറ്റ് ലഭിക്കുക. ബേസിക് സം അഷ്വേഡിനൊപ്പം ഗ്യാരണ്ടീഡ് അഡിഷനും ചേര്‍ത്ത് തുക ലഭിക്കും.
കാല്‍ക്കുലേറ്റര്‍
30 വയസുള്ളൊരാള്‍ 30 വര്‍ഷ പ്രീമിയം കാലാവധിയില്‍ എല്‍ഐസി ധന് രേഖ പ്ലാനില്‍ നിക്ഷേപിക്കുന്നുവെന്ന് കരുതുക. 10 ലക്ഷം ബേസിക് സംഅഷ്വേഡും 12.50ലക്ഷം മരണാനുകൂല്യവുമുള്ള പോളിസിയിലേക്ക് ഒറ്റതവണ അടവ് വരുന്നത് 6.70 ലക്ഷം രൂപയാണ്. 30 വര്‍ഷത്തിന് ശേഷം പോളിസി ഉടമയക്ക് 23 ലക്ഷം രൂപ ലഭിക്കും. പോളിസി കാലയളവിനുള്ളില്‍ ഉടമ മരണപ്പെട്ടാല്‍ നോമിനിക്ക് 25.50 ലക്ഷം രൂപ ലഭിക്കും.
ഇതേ പോളിസിയില്‍ വാര്‍ഷിക പ്രീമിയം തിരഞ്ഞെടുത്താല്‍ വര്‍ഷത്തില്‍ 73,342 രൂപയാണ് അടയ്ക്കേണ്ടി വരിക. 15 വര്‍ഷത്തേക്ക് ഈ തുക അടയ്ക്കണം. 30 വര്‍ഷത്തിന് ശേഷം പോളിസി ഉടയമക്ക് 23 ലക്ഷവും നോമിനിക്ക് 25.50 ലക്ഷവും തിരിരകെ ലഭിക്കും.
More From GoodReturns

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications