കുറഞ്ഞ തുകയുടെ നിക്ഷേപത്തിൽ നല്ലൊരു സമ്പാദ്യം ഉണ്ടാക്കിയെടുക്കാൻ ആഗ്രഹിക്കാത്തവർ ആരുമുണ്ടാകില്ല. മാസ തവണകളിലൂടെ നിക്ഷേപിക്കുന്ന പദ്ധതികളാണ് ഇത്തരക്കാർക്ക് അനുയോജ്യം. ചിട്ടിയായ സമ്പാദ്യ ശീലം വളർത്തുന്നതിനൊപ്പം അധിക ബാധ്യത വരുത്താത്ത തരത്തിൽ മാസ അടവ് ക്രമീകരിക്കാൻ സാധിക്കും. ഇത്തരത്തിലുള്ളൊരു പദ്ധതിയാണ് ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷൻ അവതരിപ്പിച്ച എൽഐശി ധൻ രേഖ പ്ലാൻ. ലൈഫ് ഇൻഷൂറൻസിന്റെ ഗുണങ്ങളോടൊപ്പം സമ്പാദ്യത്തിന്റെ സാധ്യതകളും പോളിസി തുറന്നിടുന്നു. വിശദമായി നോക്കാം.
എൽഐസി ധൻ രേഖ പോളിസി
സമ്പാദ്യവും ലൈഫ് ഇൻഷൂറൻസും ചേരുന്ന ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷന്റെ ഒരു പോളിസിയാണ് എൽഐസി ധന് രേഖ. ഓഹരി വിപണിയുമായി ബന്ധപ്പെടാത്ത നോണ്‍ ലിങ്ക്ഡ്, നോണ്‍ പാര്‍ട്ടിസിപ്പേറ്റിംഗ്, വ്യക്തിഗത, സേവിംഗ്സ്, ലൈഫ് ഇന്‍ഷൂറന്‍ പ്ലാനാണ് എല്‍ഐസി ധന് രേഖ. ഒറ്റത്തവണ പ്രീമിയമായോ വാര്‍ഷിക പ്രീമിയമായോ പോളിസിയില്‍ ചേരാം. 1,000 രൂപയ്ക്ക് 60 രൂപ ഗ്യാരണ്ടീഡ് അഡിഷന് പോളിസി വാഗ്ദാനം ചെയ്യുന്നുണ്ട്.
സം അഷ്വേഡും പ്രീമിയവും
2 ലക്ഷം രൂപയാണ് പോളിസിയുടെ ചുരുങ്ങിയ സം അഷ്വേഡ് തുക. ഉയര്‍ന്ന സം അഷ്വേഡിന് പരിധിയില്ല. 25,000 രൂപയുടെ ഗുണിതങ്ങളായി സം അഷ്വേഡ് ഉയര്‍ത്താം. എല്‍ഐസി ധന് രേഖാ പ്ലാനില്‍ സിംഗില്‍ പ്രീമിയം, ലിമിറ്റഡ് പ്രീമിയം എന്നിങ്ങനെ 2 തരത്തില്‍ പ്രീമിയം അടയ്ക്കാന്‍ സാധിക്കും. ലിമിറ്റഡ് പ്രീമിയം രീതിയില്‍ മാസത്തിലോ ത്രൈമാസത്തിലോ അര്‍ധ വര്‍ഷത്തിലോ വര്‍ഷത്തിലോ പ്രീമിയം അടയ്ക്കാം.
20, 30, 40 വര്‍ഷ കാലാവധിയില്‍ പോളിസിയില്‍ ചേരാം. പോളിസി കാലയളവിന്റെ നേര് പകുതി വര്‍ഷം മാത്രമെ പ്രീമിയം അടയ്ക്കേണ്ടതുള്ളൂ. 20 വര്‍ഷ പോളിസിയില്‍ 10 വര്‍ഷമാണ് പ്രീമിയം അടയ്ക്കേണ്ടത്. 30 വര്‍ഷ പോളിസിയില്‍ 15 വര്‍ഷവും 40 വര്‍ഷ പോളിസിയില്‍ 20 വര്‍ഷവും പ്രീമിയം അടയ്ക്കണം.
പ്രായ പരിധി
ഓരോ പോളിസി കാലാവധി അനുസരിച്ചും പ്രായ പരിധി വ്യത്യാസമാണ്. 20 വര്‍ഷം തിരഞ്ഞെടുത്തൊരാള്‍ക്ക് 8 വയസിൽ എൽഐസി ധൻ രേഖ പോളിസിയിൽ ചേരാം. 30 വര്‍ഷ പോളിസിയിൽ 3 വയസാണ് കുറഞ്ഞ പ്രായ പരിധി. 40 വര്‍ഷ പോളിയില്‍ 90 ദിവസം പ്രായമായ കുട്ടിക്കും ചേരാം.
ഉയര്‍ന്ന പ്രായ പരിധി 20 വർഷ പോളിസിയിൽ 55 വയസാണ്. 30 വർഷം, 40 വർഷ പോളിസികളിൽ യഥാക്രമം 45 വയസ്, 35 വയസ് എന്നിങ്ങനെയാണ്. 20 വര്‍ഷ പോളിസിയില്‍ ചേരുന്നൊരാള്‍ക്ക് കാലാവധിയില്‍ 28 വയസും 30 വര്‍ഷ പോളിയില്‍ ചേര്‍ന്നയാള്‍ക്ക് 33 വയസും 40 വര്‍ഷ പോളിസിയില്‍ ചേർന്നൊരാൾക്ക് 40 വയസും പൂർത്തിയാകണം.
ബോണസ്
6-20 വര്‍ഷ പോളിസി കാലയളവില്‍ 1000 രൂപയുടെ ബേസിക് സം അഷ്വേഡിന് 50 രൂപയാണ് ബോണസ്. 21-30 വര്‍ഷത്തേക്ക് 55 രൂപ ബോണസ് ലഭിക്കും. 31-40 വര്‍ഷത്തേക്ക് 100 രൂപയ്ക്ക് 60 രൂപയാണ് ബോണംസ്
മരണാനുകൂല്യം
എൽഐസി ധൻ രേഖ പോളിസിയിൽ ചേർന്നൊരാൾക്ക് പോളിസി കാലയളവിൽ മരണം സംഭവിച്ചാല്‍ സം അഷ്വേഡ് ഓണ്‍ ഡെത്തും ഗ്യാരണ്ടീഡ് അഡിഷനും ലഭിക്കും. സിംഗില്‍ പ്രീമിയം പോളിസികളില്‍ സം അഷ്വേഡ് ഓണ്‍ ഡെത്ത് ബേസിക് സം അഷ്വേഡിന്റെ 125 ശതമാനായിരിക്കും.
സര്‍വൈവല്‍ ബെനഫിറ്റ്
പ്രീമിയം അടവ് കഴിഞ്ഞാല്‍ സം അഷ്വേഡിന്റെ നിശ്ചിത ശതമാനം തുക പോളിസി ഉടമയ്ക്ക് മണിബാക്ക് ലഭിക്കും. 20 വര്‍ഷ പോളിസിയില്‍ 10 ശതമാനം വീതം 10-ാം വര്‍ഷത്തിലും 15-ാം വര്‍ഷത്തിലും ലഭിക്കും.
30 വര്‍ഷ പോളിസിയില്‍ സം അഷ്വേഡിന്റെ 15 ശതമാനം 15, 20, 25 വര്‍ഷങ്ങളില്‍ ലഭിക്കും. 40 വര്‍ഷ പോളിസിയില്‍ സം അഷ്വേഡിന്റ് 20 ശതമാനം 20-ാം വര്ഷത്തിലവും 25-ാം വര്‍ഷത്തിലും 30-ാം വര്‍ഷത്തിലും 35-ാം വര്‍ഷത്തിലും ലഭിക്കും.
പോളിസി കാല്‍ക്കുലേറ്റര്‍
30 വര്ഷക്കാരന് ലിമിറ്റഡ് പ്രീമിയം രീതിയില്‍ 10 ലക്ഷം രൂപ സം അഷ്വേഡുള്ള പോളിസി 30 വര്‍ഷ കാലയളവില്‍ വാങ്ങിയാലുള്ള കണക്ക് കൂട്ടലുകള്‍ നോക്കാം. ഇവിടെ 15 വര്‍ഷമാണ് പ്രീമിയം അടയ്ക്കേണ്ടത്. 10 ലക്ഷത്തിന്റെ പോളിസിയില്‍ 73,342 രൂപയാണ് വാര്‍ഷിക പ്രീമിയം. മാസത്തില്‍ 6242 രൂപ അടച്ചാല്‍ മതിയാകും. ഇതിനായി ദിവസം കരുതേണ്ടത് 209 രൂപയാണ്.
15 വര്‍ഷ കാലം പോളിസി അടച്ചു കഴിഞ്ഞാല്‍ 15, 20, 25 വര്‍ഷങ്ങളില്‍ സം അഷ്വേഡിന്റെ 15 ശതമാനമായ 1.50 ലക്ഷം വീതം ലഭിക്കും. 30-ാം വര്‍ഷത്തില്‍ പോളിസി കാലാവധിയെത്തുമ്പോള്‍ സം അഷ്വേഡായ 10 ലക്ഷത്തിനൊപ്പം 13 ലക്ഷം ഗ്യാരണ്ടീഡ് അഡിഷനും ചേര്‍ത്ത് കാലാവധിയില്‍ 23 ലക്ഷം രൂപ ലഭിക്കും.
More From GoodReturns

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications