സമ്പാദിക്കുന്നതിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് സുരക്ഷിതത്വവു സമാധാനപരമായ ഭാവിയുമാണ്. മികച്ച ആദായം കിട്ടാൻ പലരും പല വഴികൾ തിരഞ്ഞെടുക്കും. ഓഹരി വിപണിയിലേക്കും ക്രിപ്റ്റോ കറൻസിയിലേക്കും നിക്ഷേപിക്കുന്നവരുണ്ട്. നഷ്ട സാധ്യത കൂടുതലായതിനാൽ പലരും ഈ പദ്ധതികളോട് മുഖം തിരിച്ചിരിക്കുകയാണ്.
ഇത്തരക്കാർക്ക് പരമാവധി റിസ്ക് സാധ്യതകള്‍ കുറഞ്ഞ നിക്ഷേപ മാര്‍ഗങ്ങളാണ് ആവശ്യം. ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷന്റെ സമ്പാദ്യവും ലൈഫ് ഇൻഷൂറൻസ് പരിരക്ഷയും ചേരുന്ന പദ്ധതികൾ ഇത്തരകാർക്ക് തിരഞ്ഞെടുക്കാം. സാമ്പാദ്യത്തിനൊപ്പം ജീവിത സുരക്ഷിതത്വവും നൽകുന്നൊരു പദ്ധതിയാണ് ചുവടെ ചേർക്കുന്നത്.
ധന് സഞ്ജയ് പോളിസി
സമ്പാദ്യത്തിന്റെയും ഇൻഷൂറൻസിന്റെയും ഗുണങ്ങളുള്ള പദ്ധതിയാണ് എല്‍ഐസി ഈയിടെ അവതരിപ്പിച്ച ധന് സഞ്ജയ് പോളിസി. നോണ്‍-ലിങ്ക്ഡ്, നോണ്‍-പാര്‍ട്ടിസിപ്പേറ്റിംഗ്, വ്യക്തിഗത, സേവിംഗ്സ്, ലൈഫ് ഇന്‍ഷുറന്‍സ് പ്ലാന്‍ ആണിത്. പദ്ധതി പ്രകാരം പോളിസി കാലയളവില്‍ പോളിസി ഉടമയ്ക്ക് മരണം സംഭവിച്ചാല്‍ കുടുംബത്തിന് സാമ്പത്തിക സഹായം ലഭിക്കും. കാലാവധിക്ക് ശേഷം പേ ഔട്ട് കാലയളവില്‍ സ്ഥിര വരുമാനവും ധന് സഞ്ജയ് ഇന്‍ഷൂറന്‍സ് പ്ലാന്‍ നല്കുന്നു.
കാലാവധിയും പ്രായ പരിധിയും
മൂന്ന് വയസ് പൂര്‍ത്തിയായവര്‍ക്ക് ധന് സഞ്ജയ് പോളിസിയില്‍ ചേരാം. ഓപ്ഷന് എ, ബിയില്‍ ചേരാനുള്ള പരമാവധി പ്രായം 50 വയസാണ്. ഓപ്ഷൻ സിയില്‍ 65 വയസും ഓപഷന്‍ ഡിയില്‍ 40 വയസുമാണ് പരമാവധി പ്രായ പരിധി. ഓപ്ഷന് പ്രകാരമുള്ള പോളിസി കാലാവധി 10 വര്‍ഷവും ഓപ്ഷന് ബി പ്രകാരം 15 വര്‍ഷവുമാണ്. ഓപ്ഷന് സി, ഓപ്ഷന് ഡി പ്രകാരം 5, 10, 15 വര്‍ഷങ്ങളാണ് പോളിസി കാലാവധി.
10 വര്‍ഷ പോളിസി കാലാവധിയില്‍ 5, 10 വര്‍ഷമാണ് പോളിസി അടയ്ക്കേണ്ടത്. 15 വര്‍ഷ പോളിസിയില്‍ 5, 10, 15 വര്‍ഷങ്ങളില്‍ പ്രീമിയം അടവ് പൂര്‍ത്തിയാക്കാം. പേഔട്ട് പിരിയഡ് എ, ബി ഓപ്ഷനുകളില്‍ പ്രീമിയം അടയ്ക്കേണ്ട കാലയളവിന് തുല്യമായിരിക്കും. ഓപ്ഷന് സി, ഓപ്ഷന് ഡി കാലയളവില്‍ ഇത് പോളിസി ടേമിന് തുല്യമായിരിക്കും.
പ്രീമിയം
രണ്ട് തരത്തിൽ പ്രീമിയം അടവ് പദ്ധതിയിലുണ്ട്. റഗുലർ പ്രീമിയം പെയ്മന്റ് രീതിയിൽ ഓപ്ഷൻ എ, ഓപ്ഷൻ ബി എന്നിവയിലുള്ള നേട്ടങ്ങൾ ലഭിക്കും. സിംഗിൽ പ്രീമിയം രീതി ഓപ്ഷൻ സി, ഡി എന്നിവയുമായി ബന്ധപ്പെട്ടതാണ്. ഓപ്ഷന് എ, ബി വിഭാഗത്തില്‍ 30,000 രൂപയാണ് കുറഞ്ഞ പോളിസി പ്രീമിയം, ഓപ്ഷന് സി, ഡി വിഭാഗത്തില്‍ 2 ലക്ഷം രൂപയാണ് കുറഞ്ഞ പ്രീമിയം. പരമാവധി പ്രീമിയത്തിന് പരിധിയില്ല.
പോളിസി ഉടമ തിരഞ്ഞെടുക്കുന്ന വര്‍ഷത്തേക്ക് നല്കുന്ന പ്രീമിയമാണ് ആന്വലൈസ്ഡ് പ്രീമിയം. ആന്വലൈസ്ഡ് പ്രീമിയം 1000 രൂപയുടെ ഗുണിതങ്ങളായി തിരഞ്ഞെടുക്കാം. ഇതില്‍ നികുതി, മറ്റ് പ്രീമിയം നിരക്കുകള്‍ എന്നിവ ഉള്‍പ്പെടുന്നില്ല.
പോളിസി ആനുകൂല്യങ്ങൾ
പോളിസിയില്‍ നിന്നുള്ള നേട്ടങ്ങള്‍ നാല് രീതിയില്‍ ഉടയമക്ക് ലഭിക്കും. തിരഞ്ഞെടുക്കുന്ന പ്രീമിയത്തെ അടിസ്ഥാനമാക്കിയാണിത്. ഓപ്ഷന് എ, ബി പ്രകാരം ധന് സഞ്ജയ് പോളിസി ഉടമയുടെ മരണ മരണപ്പെട്ടാല്‍ 3.30 ലക്ഷം രൂപയാണ് ഉറപ്പായും ലഭിക്കുന്ന കുറഞ്ഞ തുക. ഓപ്ഷന് സി പ്രകാരം 2.50 ലക്ഷം രൂപ പോളിസി ഉടമയുടെ മരണ ശേഷം ലഭിക്കും. ഓപ്ഷന് ഡി പ്രകാരം ലഭിക്കുന്ന കുറഞ്ഞ തുക 22 ലക്ഷം രൂപയാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം



Click it and Unblock the Notifications
