10 ലക്ഷം നിക്ഷേപിച്ചാൽ 10 ഇരട്ടി ആദായം തിരികെ ലഭിക്കും; ഒറ്റത്തവണ അടവിൽ 1 കോടിയുടെ ആനുകൂല്യം നേടാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പണത്തിന് വേണ്ടി പണിയെടുത്തിടത്ത് നിന്ന പണം നമുക്ക് വേണ്ടി പ്രവർത്തിക്കാൻ തുടങ്ങുമ്പോഴാണ് ജീവിതം സാമ്പത്തികമായി മെച്ചപ്പെടുന്നത്. ഇതിന് ആവശ്യം നിക്ഷേപങ്ങളണ്. ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾക്ക് നിക്ഷേപം തന്നെയാണ് ഏറ്റവും മികച്ചൊരു മാർ​ഗം. വർഷങ്ങളോളം നിക്ഷേപിച്ചിട്ടും വലിയ ആദായം ലഭിക്കുന്നില്ലെന്നതാണ് ചിലരുടെ പരാതി. ഇവിടെയാണ് നിക്ഷേപത്തിന്റെ തിരഞ്ഞെടുപ്പ് ശ്രദ്ധിക്കേണ്ടത്.

ആദായത്തിനൊപ്പം സുരക്ഷിതത്വം കൂടി പരി​ഗണിക്കുന്നൊരാൾക്ക് തിരഞ്ഞെടുക്കാവുന്നൊരു പദ്ധതിയാണ് ഇവിടെ വിശദമാക്കുന്നത്. പണത്തിന് ഇരട്ടിയിലധികം ആനുകൂല്യവും ലൈഫ് ഇൻഷൂറൻസ് പരിരക്ഷ കൂടി ലഭിക്കുന്ന പദ്ധതിയാണ് ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷന്റെ ധൻ വർഷ. പദ്ധതി പ്രകാരം വ്യത്യസ്ത കാലാവധിയിൽ ഓരോരുത്തർക്കും അനുയോജ്യമായ പദ്ധതി തീരുമാനിക്കാം.

എൽഐസി ധൻ വർഷ പോളിസി

എൽഐസി ധൻ വർഷ പോളിസി

ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍ പുതുതായി അവതരിപ്പിച്ച പദ്ധതിയാണ് ധന്‍ വര്‍ഷ പോളിസി. നോണ്‍ ലിങ്ക്ഡ്, നോണ്‍ പാര്‍ട്ടിസിപേറ്റിംഗ്, വ്യക്തിഗത, സേവിംഗ്സ്, ലൈഫ് ഇന്‍ഷൂഫറന്‍സ് പ്ലാനാണ് ഇത്. നോൺ ലിങ്ക്ഡ് പോളിസിയായതിനാൽ ഓഹരി വിപണിയുടെ റിസ്കില്ലാത്തൊരു പോളിസിയാണിത്. ലൈഫ് ഇന്‍ഷൂറന്‍സിനൊപ്പം സമ്പാദ്യത്തിന്റെ ഗുണങ്ങള്‍ ലഭിക്കുന്നൊരു പ്ലാനാണിത്.

പോളിസി കാലായളവിലുണ്ടാകുന്ന പോളിസിയുടമയുടെ മരണത്തിന് കുടുംബത്തിന് സാമ്പത്തിക സഹായം ലഭിക്കുന്നതിനപ്പം കാലാവധി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഗ്യാരണ്ടീഡ് ലംപ്‌സ്ം തുക ലഭിക്കുകയും ചെയ്യും. ഓഫ്‍ലൈനായി എൽഐസി ഓഫീസ് വഴിയോ ഏജന്റുമാർ മുഖേനയോ മാത്രമെ ഈ പോളിസിയിൽ ചേരാൻ സാധിക്കുകയുള്ളൂ. 

Also Read: ഈ പൊതുമേഖലാ ബാങ്ക് സ്ഥിര നിക്ഷേപത്തിന് 8.50% പലിശ നല്‍കുന്നു; ആര്‍ക്കൊക്കെ ലഭിക്കുമെന്ന് നോക്കാംAlso Read: ഈ പൊതുമേഖലാ ബാങ്ക് സ്ഥിര നിക്ഷേപത്തിന് 8.50% പലിശ നല്‍കുന്നു; ആര്‍ക്കൊക്കെ ലഭിക്കുമെന്ന് നോക്കാം

പോളിസിയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ

പോളിസിയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ

* പോളിസി ടേം അനുസരിച്ചാണ് എൽഐസി ധൻ വർഷ പോളിസിയിൽ ചേരുന്നതിനുള്ള പ്രായ പരിധി നിശ്ചയിച്ചിട്ടുള്ളത്.

* 3 വയസ് പൂര്‍ത്തിയായാൽ 15 വര്‍ഷ പോളിസിയില്‍ ചേരാന്‍ സാധിക്കും. 8 വയസ് പൂർത്തിയായവർക്കാണ് 10 വർഷ പോളിസിയിൽ ചേരാൻ സാധിക്കുക. 18 വയസ് പൂര്‍ത്തിയായാലാണ് ആനുകൂല്യം ലഭിക്കുക.

* ഓപ്ഷന്‍ ഒന്ന് പ്രകാരം പോളിസിയില്‍ ചേരാനുള്ള ഉയര്‍ന്ന പ്രായ പരിധി 70 വയസാണ്. ഓപ്ഷന്‍ രണ്ടില്‍ ചേരാനുള്ള ഉയര്‍ന്ന പ്രായ പരിധി 50 വയസാണ്. 

* പോളിസിയുടെ ബേസിക് സം അഷ്വേഡ് 1.25 ലക്ഷം രൂപയാണ്. പരമാവധി അഷ്വേഡ് തുകയ്ക്ക് പരിധിയില്ല. പോളിസി ആരംഭിച്ച് മൂന്ന് മാസത്തിന് ശേഷം പദ്ധതിയില്‍ നിന്ന് വായ്പയെടുക്കാന്‍ സാധിക്കും. 

Also Read: മാസത്തിൽ നിക്ഷേപിക്കാൻ ഒരുങ്ങിയോ; 5,000 രൂപ പ്രതിമാസം നിക്ഷേപിക്കാൻ പറ്റിയ 2 പദ്ധതികൾ ഇതാAlso Read: മാസത്തിൽ നിക്ഷേപിക്കാൻ ഒരുങ്ങിയോ; 5,000 രൂപ പ്രതിമാസം നിക്ഷേപിക്കാൻ പറ്റിയ 2 പദ്ധതികൾ ഇതാ

രണ്ട് തരം ഓപ്ഷനുകൾ

രണ്ട് തരം ഓപ്ഷനുകൾ

എൽഐസി ധൻ വർഷ പോളിസിയിൽ രണ്ട് ഓപ്ഷനുകളില്‍ എൽഐസി ധൻ വർഷ പോളിസി തിരഞ്ഞെടുക്കാം. ആദ്യത്തെ ഓപ്ഷന്‍ പ്രകാരം തിരഞ്ഞെടുത്തവർക്ക് സംഅഷ്വേഡ് തുകയുടെ 1.25 ഇരട്ടി ഡെത്ത് ബെനിഫിറ്റും ഗ്യാരണ്ടീഡ് അഡിഷന്‍ ബോണസും ലഭിക്കും. 10 ലക്ഷത്തിന്റെ പോളിസി വാങ്ങിയവർക്ക് 12.50 ലക്ഷത്തിന്റെ മരണാനുകൂല്യം ലഭിക്കും.

രണ്ടാമത്തെ ഓപ്ഷന്‍ പ്രകാരം പ്രീമിയത്തിന്റെ 10 മടങ്ങ് മരണാനുകൂല്യവും ഡ്യാരണ്ടീഡ് അഡിഷനും ലഭിക്കും. ഒറ്റത്തവണ പ്രീമിയം അടയ്ക്കണം. 10 ലക്ഷത്തിന്റെ പോളിസി വാങ്ങിയൊരാൾ പോളിസി കാലയളവിൽ മരണപ്പെടുകയാണെങ്കിൽ 1 കോടി രൂപ കുടുംബത്തിന് ലഭിക്കും. 

Also Read: 1 വർഷത്തിനപ്പുറം വാഹനം വാങ്ങാൻ ഉദ്യേശിക്കുന്നുണ്ടോ? പണം കണ്ടെത്താൻ ഈ ചിട്ടി ചേരാം; സാധാരണക്കാർക്കിടയിൽ ഹിറ്റ്Also Read: 1 വർഷത്തിനപ്പുറം വാഹനം വാങ്ങാൻ ഉദ്യേശിക്കുന്നുണ്ടോ? പണം കണ്ടെത്താൻ ഈ ചിട്ടി ചേരാം; സാധാരണക്കാർക്കിടയിൽ ഹിറ്റ്

ബോണസ്

ബോണസ്

പോളിസി ഓപ്ഷൻ അനുസരിച്ചും കാലാവധി അനുസരിച്ചും ബോണസ് തുക വ്യത്യാസപ്പെടും. ഓപ്ഷൻ ഒന്ന് പ്രകാരം 10 വര്‍ഷത്തേക്ക് 7 ലക്ഷത്തിന് മുകളിൽ സം അഷ്വേഡുള്ള പോളിസി വാങ്ങുന്നൊരൾക്ക് 1000 രൂപയ്ക്ക് 70 രൂപ പ്രതിവര്‍ഷം ബോണസ് ലഭിക്കും. 15 വര്‍ഷത്തേക്ക് ആണെങ്കില്‍ 75 രൂപയും ലഭിക്കും. ഓപ്ഷന്‍ രണ്ടില്‍ ഇത് യഥാക്രമം 35 രൂപ, 40 രൂപ എന്നിങ്ങനെയാണ്.

Read more about: investment lic
English summary

LIC Dhan Varsha Policy Calculator; Get 10 Times Return If You Pay 10 Lakh Rs Single Premium; Details

LIC Dhan Varsha Policy Calculator; Get 10 Times Return If You Pay 10 Lakh Rs Single Premium; Details, Read In Malayalam
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X