കുറഞ്ഞ പലിശയ്ക്ക് ഭവന വായ്പകള്‍ ലഭ്യമാക്കുന്ന ധനകാര്യ സ്ഥാപനങ്ങളില്‍ ഒന്നാണ് എല്‍ഐസി ഹൗസിങ് ഫൈനാന്‍സ് ലിമിറ്റഡ്. ഇപ്പോള്‍ കമ്പനി അവതരിപ്പിച്ചിരിക്കുന്ന 'ഹോമി' ആപ്പ് വഴി ഉപഭോക്താക്കള്‍ക്ക് മൊബൈല്‍ വഴിയും ഭവന വായ്പകള്‍ക്ക് അപേക്ഷിക്കാം.
നിലവില്‍ 6.90 ശതമാനം മുതലാണ് എല്‍ഐസി ഭവന വായ്പകളുടെ പലിശ നിരക്ക്. ഉപഭോക്താക്കളുടെ യോഗ്യത വിലയിരുത്തിയതിന് ശേഷമായിരിക്കും ഉടനടിയുള്ള ഇന്‍സ്റ്റന്റ് ഭവന വായ്പകള്‍ ആപ്പിലൂടെ ലഭ്യമാവുക. ഈ അവസരത്തില്‍ ഹോമി ആപ്പ് വഴിയുള്ള എല്‍ഐസി എച്ച്എഫ്എല്‍ ഭവന വായ്പകളുടെ സവിശേഷതകള്‍ ചുവടെ കാണാം.

ആപ്പിലൂടെ ഭവന വായ്പയ്ക്ക് അപേക്ഷിക്കാം.
ഏറ്റവും പുതിയ പലിശ നിരക്കുകള്‍ ആപ്പിലൂടെ അറിയാം.
വരുമാനവും വസ്തുവിന്റെ വിലയും ആധാരമാക്കി വായ്പാ ഓഫറുകള്‍ കാണാം.
വായ്പാ യോഗ്യതയും പ്രതിമാസ തിരിച്ചടവുകളും ആദ്യമേ കണക്കുകൂട്ടാം.
വായ്പാ കാലാവധി എത്ര വേണമെന്ന് തീരുമാനിക്കാം.
വായ്പ ലഭിക്കുന്നതിനായുള്ള രേഖകള്‍ ആപ്പിലൂടെ അപ്ലോഡ് ചെയ്യാം.
വായ്പാ അപേക്ഷയുടെ സ്ഥിതി പരിശോധിക്കാം.
പൊതു സംശയങ്ങള്‍ക്ക് ഉടനടി മറുപടി നല്കുന്ന ചാറ്റ്ബോട്ടുമുണ്ട്.
പരമാവധി വായ്പാ തുക
30 ലക്ഷത്തിന് താഴെയുള്ള വായ്പാ ആവശ്യങ്ങള്‍ക്ക് വസ്തുവിലയുടെ 90 ശതമാനം വരെ വായ്പാ തുക ലഭിക്കും.
30 ലക്ഷത്തിനും 75 ലക്ഷത്തിനുമിടയിലാണ് വായ്പാ ആവശ്യമെങ്കില്‍ വസ്തുവിലയുടെ 80 ശതമാനമായിരിക്കും പരമാവധി വായ്പ തുക അനുവദിക്കുക.
75 ലക്ഷത്തിന് മുകളിലുള്ള വായ്പാ ആവശ്യങ്ങള്‍ക്ക് വസ്തുവിലയുടെ 75 ശതമാനമാണ് പരമാവധി വായ്പാ തുക.
തിരിച്ചടവ് കാലാവധി
ശമ്പളക്കാര്‍ക്ക് 30 വര്‍ഷം വരെ വായ്പാ കാലാവധി എല്‍ഐസി എച്ച്എഫ്എല്‍ നല്‍കും.
സ്വയം തൊഴിലെടുക്കുന്നവര്‍ക്ക് 20 വര്‍ഷമാണ് വായ്പാ കാലാവധി പരമാവധി അനുവദിക്കുക.
ഭവന വായ്പയ്ക്ക് ആവശ്യമായ രേഖകള്‍
പാന്‍ കാര്‍ഡ്
ആധാര്‍ കാര്‍ഡ്
പ്രവാസികളാണെങ്കില്‍ പാസ്പോര്‍ട്ടും വേണം
വീട്ടുവിലാസം തെളിയിക്കുന്ന രേഖ
ശമ്പളക്കാരെങ്കില്‍ സാലറി സ്ലിപ്പും ഫോം 16 ഉം വേണം
സ്വയം തൊഴിലെടുക്കുന്നവര്‍ കഴിഞ്ഞ 3 വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ വിവരങ്ങളും മറ്റു സാമ്പത്തിക വിവരങ്ങളും സമര്‍പ്പിക്കണം
6 മുതല്‍ 12 മാസം വരെയുള്ള ബാങ്ക് സ്റ്റേറ്റ്മെന്റ്
വസ്തുവിന്റെ ആധാരം
ഫ്ളാറ്റാണ് വാങ്ങുന്നതെങ്കില്‍ ബില്‍ഡര്‍/സൊസൈറ്റിയില്‍ നിന്നുള്ള അനുമതി പത്രം
ആദായ നികുതി ഒടുക്കിയതിന്റെ രസീത്.
ഭവന വായ്പകള്‍ വിവിധതരം
ഇന്ത്യക്കാര്‍ക്കുള്ള ഭവന വായ്പ
പ്രവാസികള്‍ക്കുള്ള ഭവന വായ്പ
പ്രധാന്‍മന്ത്രി ആവാസ് യോജന
വീടു പുതുക്കാനുള്ള വായ്പ
ടോപ് അപ്പ് വായ്പ
പ്ലോട്ട് വായ്പ
ഗൃഹ വരിഷ്ട - പെന്‍ഷന്‍കാര്‍ക്കുള്ള ഭവന വായ്പ
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
