പലിശ നിരക്ക് ഉയർത്തി; പോസ്റ്റ് ഓഫീസ് നിരക്കിനൊപ്പമെത്തി എൽഐസിയും ; സ്ഥിരനിക്ഷേപകർ ചാടുമോ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്ഥിര നിക്ഷേപത്തിന് ഉയര്‍ന്ന പലിശ എന്നത് പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപങ്ങളുടെ അഴകാണ്. അഞ്ച് വര്‍ഷത്തേക്കുള്ള നിക്ഷേപത്തിന് പോസ്റ്റ് ഓഫീസ് നല്‍കുന്നത് 6.7 ശതമാനം പലിശയാണ്. 1,2,3 വർഷ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 5.5 ശതമാനം വീതം വാർഷിക പലിശ നൽകുന്നത്. ഇത് നിലവില്‍ രാജ്യത്ത് ബാങ്കുകള്‍ നല്‍കുന്നതിനെക്കാള്‍ ഉയര്‍ന്ന നിരക്കാണ്. നിരക്കുയര്‍ത്തി ഉയര്‍ന്ന പലിശ നിരക്കില്‍ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളോട് കട്ടയ്ക്ക് നില്‍ക്കുകയാണ് എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ്. റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 40 ശതമാനം ഉയര്‍ത്തിയതിന്റെ ചുവട് പിടിച്ച് എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡും നിരക്കുയര്‍ത്തിയിട്ടുണ്ട്. പുതുക്കിയ നിരക്കുകള്‍ 2022 മേയ് 24 മുതല്‍ നിലവില്‍ വന്നു. നിലവില്‍ പൊതുജനങ്ങളുടെ നിക്ഷേപങ്ങള്‍ക്ക് 5.60 ശതമാനം മുതല്‍ 6.6 ശതമാനം വരെ പലിശ നല്‍കുന്നുണ്ട്. വ്യത്യസ്ത കാലയളവിലെ നിക്ഷേപത്തിന് ഈ പലിശ നിരക്ക് ലഭിക്കും. ഒരു വർഷം മുതൽ അഞ്ച് വർഷം വരെയാണ് നിക്ഷേപങ്ങളുടെ കാലാവധി.

എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ്

എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ്

1989 ൽ ആരംഭിച്ച ബാങ്കിതര ധനകാര്യ സ്ഥാപനമാണ് എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ്. രാജ്യത്തെ
വലിയ ഹൗസിംഗ് ഫിനാന്‍സ് കമ്പനികളിലൊന്നാണിത്. വീട്/ ഫ്ളാറ്റ് നിര്‍മാണങ്ങൾക്ക് ദീര്‍ഘകാല പലിശ നല്‍കന്നതാണ് കമ്പനിയുടെ ബിസിനസ്. ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ അനുബന്ധ കമ്പനിയായ എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡിന്റെ ആസ്ഥാനം മുബൈയാണ്. കമ്പനി ചുരുങ്ങിയ പലിശ നിരക്കിൽ ഭവന വായ്പകൾ നൽകുന്നുണ്ട്. 1994 ല്‍ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ് നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലും ബോബെ സ്‌റ്റോക്ക് എക്‌സ്ചേഞ്ചിലും വ്യാപാരം നടത്തുന്നുണ്ട്.

Also Read: പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപം കാലാവധിക്ക് മുൻപേ പിൻവലിക്കുകയാണോ; നഷ്ടം വലുതാണ്; അറിയേണ്ടതെല്ലാംAlso Read: പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപം കാലാവധിക്ക് മുൻപേ പിൻവലിക്കുകയാണോ; നഷ്ടം വലുതാണ്; അറിയേണ്ടതെല്ലാം

ക്യുമുലേറ്റീവ് പബ്ലിക്ക് ഡെപ്പോസിറ്റ

പ്രായപൂര്‍ത്തിയായവര്‍ക്ക് നിക്ഷേപിക്കാം. 18ന് താഴെയുള്ളവര്‍ക്ക് വേണ്ടി രക്ഷിതാക്കൾക്കും നിക്ഷേപം നടത്താം. ഹിന്ദു അണ്‍ഡിവൈഡഡ് ഫാമിലി, പങ്കാളിത്ത കമ്പനികള്‍, സഹകരണ സൊസൈറ്റികള്‍, ട്രസ്റ്റ് തുടങ്ങിയവര്‍ക്ക് സ്ഥിര നിക്ഷേപം നടത്താം. രണ്ട് തരത്തിലുള്ള നിക്ഷേപമാണ് കമ്പനിയിലുള്ളത്. ക്യുമുലേറ്റീവ് പബ്ലിക്ക് ഡെപ്പോസിറ്റിന്
ഒരു വര്‍ഷം, 18 മാസം, രണ്ട് വര്‍ഷം, മൂന്ന് വര്‍ഷം, അഞ്ച് വര്‍ഷം എന്നിങ്ങനെയാണ് കാലാവധി. കൂട്ടുപലിശ നിരക്കില്‍ വര്‍ഷത്തില്‍ കണക്കാക്കി കാലാവധിയെത്തുമ്പോള്‍ നിക്ഷേപിച്ച തുകയ്ക്ക് ഒപ്പം ചേര്‍ത്ത് നല്‍കും. 20,000 രൂപയാണ് ചുരുങ്ങിയ നിക്ഷേപമായി വേണ്ടത്. 1,000ത്തിന്റെ ഗുണിതങ്ങളായി നിക്ഷേപം വര്‍ധിപ്പിക്കാം.

1 വര്‍ഷം -5.50 %

18 മാസം - 5.90 %

2 വര്‍ഷം - 6.25 %

3 വര്‍ഷം - 6.40 %

5 വര്‍ഷം- 6.60 %

Also Read: 10,000 രൂപയിൽ തുടങ്ങി 17.8 ലക്ഷം നേടാം ; ചുരുങ്ങിയ കാലം കൊണ്ട് വമ്പൻ ആദായം നൽകുന്ന മ്യൂച്വൽ ഫണ്ടിതാAlso Read: 10,000 രൂപയിൽ തുടങ്ങി 17.8 ലക്ഷം നേടാം ; ചുരുങ്ങിയ കാലം കൊണ്ട് വമ്പൻ ആദായം നൽകുന്ന മ്യൂച്വൽ ഫണ്ടിതാ

നോണ്‍ ക്യുമുലേറ്റീവ് പബ്ലിക്ക് ഡെപ്പോസിറ്റ്

നിക്ഷേപകൻ തിരഞ്ഞെടുക്കുന്നതിന് അനുസരിച്ച് മാസത്തിലെ വാര്‍ഷികമായോ പലിശ വാങ്ങാം എന്നതാണ് നോണ്‍ ക്യുമുലേറ്റീവ് പബ്ലിക്ക് ഡെപ്പോസിറ്റിന്റെ ഗുണം. ഒരു വര്‍ഷം, 18 മാസം, രണ്ട് വര്‍ഷം, മൂന്ന് വര്‍ഷം, അഞ്ച് വര്‍ഷം എന്നിങ്ങനെയാണ് കാലാവധി. വാര്‍ഷിക പലിശ വേണ്ടവർക്ക് മാര്‍ച്ച് 31നും പലിശ ലഭിക്കും, മാസത്തില്‍ ഒന്നാം തീയതിയാണ് പലിശ ലഭിക്കുക. മാസ പലിശ വേണ്ടവർ രണ്ട് ലക്ഷം ചുരുങ്ങിയ നിക്ഷേപം നടത്തണം. ശേഷം 10,000 രൂപയുടെ അധിക നിക്ഷേപം നടത്താം. വാര്‍ഷിക പലിശയ്ക്ക് 20,000 രൂപയാണ് ചുരുങ്ങിയ നിക്ഷേപം. ഇവയുടെ പലിശ നിരക്ക് നോക്കാം, ( പലിശ മന്ത്ലി ഓപ്ഷൻ, ഇയർലി ഓപ്ഷൻ എന്നിങ്ങനെ)

1 വര്‍ഷം - 5-45 %, 5.6 %
18 മാസം- 5.75 %, 5.90 %
2 വര്‍ഷം- 6.10 % ,6.25%
3 വര്‍ഷം- 6.25 %, 6.40 %
5 വ-ര്‍ഷം- 6.45 %, 6.60 %

Also Read: ഇരട്ടിക്കും! ഈയാഴ്ച ബോണസ് ഓഹരി നല്‍കുന്ന 2 ഓഹരികളിതാ; പക്കലുണ്ടോ?Also Read: ഇരട്ടിക്കും! ഈയാഴ്ച ബോണസ് ഓഹരി നല്‍കുന്ന 2 ഓഹരികളിതാ; പക്കലുണ്ടോ?

Read more about: post office fixed deposit lic
English summary

Lic Housing Finance Limited Offer High Interest Rate For Fixed Deposits Up To 6.6 Percentage; Here's

Lic Housing Finance Limited Offer High Interest Rate For Fixed Deposits Up To 6.6 Percentage; Here's Details
Story first published: Sunday, May 29, 2022, 17:03 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X