എല്‍ഐസി ഐപിഒ: 'കൈപ്പൊള്ളുമെന്ന' പേടി വേണ്ട, അപേക്ഷിക്കാന്‍ 5 കാരണങ്ങള്‍

എല്‍ഐസി. ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനി. വിപണി കാത്തിരുന്ന എല്‍ഐസി ഐപിഒയ്ക്ക് ബുധനാഴ്ച്ച തുടക്കമായിരിക്കുന്നു. മെയ് 9 വരെ എല്‍ഐസിയുടെ പ്രാഥമിക ഓഹരി വില്‍പ്പന നടക്കും. എല്‍ഐസി ഐപിഒയ്ക്ക് അപേക്ഷിക്കണോ? ചെറുകിട നിക്ഷേപകര്‍ തിരക്കിട്ട ആലോചനയിലാണ്. പലരും എല്‍ഐസിയുടെ സാമ്പത്തിക കണക്കുകള്‍ ഇഴകീറി പരിശോധിക്കുന്നു.

ഇതേസമയം, ഗ്രേ മാര്‍ക്കറ്റില്‍ നിന്നും ശുഭകരമായ സൂചനകളാണ് എല്‍ഐസി ഓഹരികളെ സംബന്ധിച്ച് വരുന്നത്. ഇന്നത്തെ എല്‍ഐസി ഐപിഒ ഗ്രേ മാര്‍ക്കറ്റ് പ്രീമിയം (LIC IPO GMP) 85 ആണ്; അതായത്, 902 - 949 രൂപ നിലവാരത്തിലുള്ള പ്രൈസ് ബാന്‍ഡ് അടിസ്ഥാനപ്പെടുത്തുമ്പോള്‍ ഗ്രേ മാര്‍ക്കറ്റ് പ്രീമിയം 8 ശതമാനത്തോളം കൂടുതല്‍.

5 കാരണങ്ങൾ

ഗ്രേ മാര്‍ക്കറ്റിലെ പ്രതികരണത്തിനൊപ്പം ഓഹരി വിപണി വിദഗ്ധരും എല്‍ഐസി ഐപിഒയില്‍ ബുള്ളിഷ് കാഴ്ച്ചപ്പാടാണ് പങ്കുവെയ്ക്കുന്നത്. ദീര്‍ഘകാല നിക്ഷേപത്തിനുള്ള മികച്ച അവസരമായി എല്‍ഐസി ഐപിഒയെ അനലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നു. ഈ അവസരത്തില്‍ എല്‍ഐസി ഐപിഒയ്ക്ക് അപേക്ഷിക്കാനുള്ള 5 കാരണങ്ങള്‍ ചുവടെ പരിശോധിക്കാം.

 
1. ആകര്‍ഷകമായ വാല്യുവേഷന്‍

1. ആകര്‍ഷകമായ വാല്യുവേഷന്‍

'എല്‍ഐസി ഐപിഒ ആകര്‍ഷകമായ വിലയിലാണ് ഒരുങ്ങുന്നത്. കമ്പനിയുടെ വാല്യുവേഷന്‍ 50 ശതമാനം സര്‍ക്കാര്‍ വെട്ടിക്കുറച്ചു. 6 ലക്ഷം കോടി രൂപയാണ് എല്‍ഐസിയുടെ വാല്യുവേഷന്‍; 'എംബഡഡ് വാല്യു' 5.4 ലക്ഷം കോടി രൂപയും. സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ രണ്ടര മുതല്‍ നാലുമടങ്ങില്‍ വ്യാപാരം ചെയ്യുമ്പോള്‍ 1.1 മടങ്ങുള്ള എല്‍ഐസിയുടെ മൂല്യനിര്‍ണയം ന്യായമാണ്', അപ്‌സൈഡ് എഐയുെ സഹസ്ഥാപകനും ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസറുമായ കനിക അഗര്‍വാള്‍ പറയുന്നു. എല്‍ഐസി ഐപിഒയ്ക്ക് 'ബൈ' റേറ്റിങ്ങാണ് ഇദ്ദേഹം നല്‍കുന്നതും.

2. ഒറ്റനിക്ഷേപം കൊണ്ട് വൈവിധ്യവത്കരണം

2. ഒറ്റനിക്ഷേപം കൊണ്ട് വൈവിധ്യവത്കരണം

'2021 സെപ്തംബര്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം എല്‍ഐസിയാണ് ഇന്ത്യയിലെ ഏറ്റവും വലിയ അസറ്റ് മാനേജര്‍. 39.55 ലക്ഷം കോടി ഡോളറിന്റെ ആസ്തി മാനേജ്‌മെന്റ് കൈകാര്യം ചെയ്യുന്നുണ്ട് (അസറ്റ് അണ്ടര്‍ മാനേജ്‌മെന്റ്). രാജ്യത്തെ മൊത്തം സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ കൈകാര്യം ചെയ്യുന്ന ആസ്തിയെക്കാളും 3.3 മടങ്ങ് വലുതാണിത്', ആനന്ദ് റാത്തി ഷെയഴ്‌സ് ആന്‍ഡ് സ്‌റ്റോക്ക് ബ്രോക്കേഴ്‌സിന്റെ ഇക്വിറ്റി റിസര്‍ച്ച് മേധാവി നരേന്ദ്ര സോളാങ്കി പറയുന്നു.

നിക്ഷേപം

മ്യൂച്വല്‍ ഫണ്ട് വ്യവസായം ഒന്നടങ്കം കൈകാര്യം ചെയ്യുന്ന ആസ്തിയുമായി താരതമ്യം ചെയ്താലും എല്‍ഐസിയുടെ തട്ട് 1.1 മടങ്ങ് താഴ്ന്നിരിക്കും. 2021 സെപ്തംബര്‍ വരെയുള്ള കണക്കുകളില്‍ ദേശീയ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലെ മൊത്തം വിപണി മൂല്യത്തിന്റെ 4 ശതമാനമുണ്ട് ലിസ്റ്റഡ് കമ്പനികളില്‍ എല്‍ഐസിക്കുള്ള നിക്ഷേപം.

3. ലാഭവിഹിതം

3. ലാഭവിഹിതം

വിപണിയില്‍ ലാഭവിഹിതം പതിവായി നല്‍കുന്ന സ്റ്റോക്കുകളുടെ ഗണത്തില്‍ എല്‍ഐസി തലയുയര്‍ത്തുമെന്നാണ് മാര്‍ക്കറ്റ് നിരീക്ഷകരുടെ വിലയിരുത്തല്‍. നിക്ഷേപത്തില്‍ നിന്നും കൂടുതല്‍ ആദായം നേടാനുള്ള മാര്‍ഗങ്ങളില്‍ ഒന്നാണ് ലാഭവിഹിതം അഥവാ ഡിവിഡന്റ്.

'പൊതുവേ ഡിവിഡന്റ് നല്‍കുന്ന ഓഹരികള്‍ കുറഞ്ഞ ചാഞ്ചാട്ടത്തോടെയാണ് സാമ്പത്തിക മാന്ദ്യങ്ങളെ എതിരിടാറ്. നിലവില്‍ കേന്ദ്ര സര്‍ക്കാരിന്റെ പൂര്‍ണ ഉടമസ്ഥതയിലാണ് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. പൊതുവിപണിയില്‍ എല്‍ഐസി ഓഹരികള്‍ വില്‍പ്പനയ്ക്ക് വെച്ചതിന് ശേഷവും കമ്പനിയിലെ ഏറ്റവും വലിയ ഓഹരിയുടമ കേന്ദ്ര സര്‍ക്കാരുതന്നെയാണ്. അതുകൊണ്ട് ലിസ്റ്റു ചെയ്തതിന് ശേഷം ആരോഗ്യകരമായ ലാഭവിഹിതം എല്‍ഐസിയില്‍ നിന്നും പ്രതീക്ഷിക്കാം', ആനന്ദ് റാത്തി ഷെയഴ്‌സ് ആന്‍ഡ് സ്‌റ്റോക്ക് ബ്രോക്കേഴ്‌സിന്റെ ഇക്വിറ്റി റിസര്‍ച്ച് മേധാവി നരേന്ദ്ര സോളാങ്കി പറയുന്നു.

 
4. മാര്‍ക്കറ്റ് ലീഡര്‍

4. മാര്‍ക്കറ്റ് ലീഡര്‍

സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്നും കടുത്ത മത്സരം നേരിടുന്നുണ്ടെങ്കിലും എല്‍ഐസി തന്നെയാണ് ഇന്‍ഷുറന്‍സ് വ്യവസായത്തിലെ മാര്‍ക്കറ്റ് ലീഡര്‍. ഇനിയും പൂര്‍ണതോതില്‍ രാജ്യത്തെ ജനസംഖ്യയിലേക്ക് ഇന്‍ഷുറന്‍സ് രംഗം കടന്നുചെന്നിട്ടില്ല. മുന്നോട്ട് വലിയ വളര്‍ച്ചാ സാധ്യത സെക്ടറില്‍ രൂപംകൊള്ളുന്നുണ്ട്. മാര്‍ക്കറ്റ് ലീഡറെന്നിരിക്കെ എല്‍ഐസിക്ക് ഈ സാഹചര്യം ഗുണം ചെയ്യും. മുന്‍നിരയിലെ ആദ്യ അഞ്ച് സ്വകാര്യ കമ്പനികളുമായി (4.4 ശതമാനം) താരതമ്യം ചെയ്യുമ്പോള്‍ എല്‍ഐസിക്കാണ് ഏറ്റവും ഉയര്‍ന്ന കമ്മീഷന്‍-ടു-പ്രീമിയം അനുപാതമുള്ളത് (5.5 ശതമാനം).

5. ശക്തമായ ദീര്‍ഘകാല കാഴ്ച്ചപ്പാട്

5. ശക്തമായ ദീര്‍ഘകാല കാഴ്ച്ചപ്പാട്

ഇന്ത്യയില്‍ ഇന്‍ഷുറന്‍സിന്റെ 'മറ്റൊരു വാക്കാണ്' എല്‍ഐസിയാണ്. ശക്തമായ ബ്രാന്‍ഡ് മൂല്യം എല്‍ഐസിക്കുണ്ട്. 'എല്‍ഐസി ഐപിഒ സബ്‌സ്‌ക്രൈബ് ചെയ്യുന്നവര്‍ ഒരു കാര്യം ഓര്‍ക്കണം; ദീര്‍ഘകാലാടിസ്ഥാനത്തിലാണ് ഇന്‍ഷുറന്‍സ് ബിസിനസ് നടക്കുന്നത്. അതുകൊണ്ട് ദീര്‍ഘകാലാടിസ്ഥാനത്തില്‍ നേട്ടം ആഗ്രഹിക്കുന്നവര്‍ക്കാണ് എല്‍ഐസി ഐപിഒ കൂടുതല്‍ ഉചിതമാവുക. പ്രത്യേക ഡിസ്‌കൗണ്ട് ഒരുങ്ങുന്നതുകൊണ്ട് പോളിസിയുടമകളും ഈ അവസരം കൃത്യമായി വിനിയോഗിക്കണം', സ്വാസ്തിക ഇന്‍വെസ്റ്റ്മാര്‍ട്ടിന്റെ റിസര്‍ച്ച് മേധാവി സന്തോഷ് മീണ പറയുന്നു.

 
അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.

ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X