എല്‍ഐസി ഓഹരിയുടെ ഗ്രേ മാര്‍ക്കറ്റ് പ്രീമിയം നെഗറ്റീവായി; ഐപിഒയില്‍ നിക്ഷേപകരുടെ കൈപൊളളുമോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്‍ഷുറന്‍സ് ഭീമനായ എല്‍ഐസിയുടെ ഓഹരികള്‍ക്കായി അപേക്ഷ സമര്‍പ്പിക്കാനുള്ള സമയപരിധി മേയ് 9-ന് അവസാനിച്ചിരുന്നു. നിക്ഷേപകര്‍ക്കായി അനുവദിക്കപ്പെട്ട ആകെ ഓഹരികളുടെ മൂന്ന് മടങ്ങ് അപേക്ഷകളാണ് ലഭിച്ചത്. എല്ലാ വിഭാഗം നിക്ഷേപകരുടെ ഭാഗത്ത് നിന്നും ഭേദപ്പെട്ട പ്രതികരണമാണ് പ്രകടമായത്. ഇതോടെ ഓഹരി അനുവദിക്കുമോ ഇല്ലയോ എന്ന ആകാംക്ഷയിലാണ് നിക്ഷേപകര്‍. മേയ് 12-നാണ് തെരഞ്ഞെടുക്കുന്നവര്‍ക്ക് ഓഹരികള്‍ അനുവദിക്കുക. അതേസമയം എല്‍ഐസിയുടെ ഗ്രേ മാര്‍ക്കറ്റ് പ്രീമിയത്തില്‍ ഇടിവ് തുടരുകയാണ്.

 

നെഗറ്റീവ്

ഇന്ന് രാവിലെയോടെ എല്‍ഐസി ഓഹരികളുടെ പ്രീമിയം നെഗറ്റീവ് മേഖലയിലേക്ക് വഴിമാറിയെന്നാണ് റിപ്പോര്‍ട്ട്. ഏറ്റവുമൊടുവില്‍ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഓഹരികളില്‍ 8 രൂപ ഡിസ്‌കൗണ്ടിലാണ് ഇടപാട് നടക്കുന്നത്. കഴിഞ്ഞ ദിവസം 25 രൂപ പ്രീമിയത്തിലായിരുന്നു ഓഹരി കൈമാറ്റം. ഓഹരി വിപണിയില്‍ ഉടലെടുത്തിരിക്കുന്ന അനിശ്ചിതത്വവും ചാഞ്ചാട്ടവുമാണ് നിക്ഷേപകരുടെ മനംമാറ്റത്തിന് പിന്നിലെന്നാണ് വിപണി വിദഗ്ധര്‍ സൂചിപ്പിക്കുന്നത്.

Also Read: ബ്രേക്ക്ഡൗണ്‍! തത്കാലം ഒഴിവാക്കേണ്ട 3 സ്റ്റോക്കുകള്‍ ഇതാ; പട്ടികയില്‍ ഈ ജുന്‍ജുന്‍വാല ഓഹരിയും

സബ്‌സ്‌ക്രിപ്ഷന്‍

അതേസമയം എല്‍ഐസി ഓഹരികളുടെ സബ്‌സ്‌ക്രിപ്ഷന്‍ ആരംഭിക്കുന്നതിന് മുമ്പ് ഗ്രേ മാര്‍ക്കറ്റ് പ്രീമിയം (ജിഎംപി) 92 രൂപ വരെ ഉയര്‍ന്നിരുന്നു. എന്നാല്‍ ഓഹരികളുടെ അപേക്ഷ സ്വീകരിക്കാന്‍ തുടങ്ങിയത് മുതല്‍ ഗ്രേ മാര്‍ക്കറ്റ് പ്രീമിയത്തിലും ഇടിവ് നേരിട്ടു തുടങ്ങി. ആദ്യ ദിവസങ്ങളില്‍ വന്‍കിട നിക്ഷേപകര്‍ കുറഞ്ഞ തോതില്‍ ബിഡ് ചെയ്തതാണ് ജിഎംപിയേയും ദുര്‍ബലമാക്കിയത്. ഇതിനിടെ ദ്വിതീയ വിപണിയില്‍ പണപ്പെരുപ്പ ഭീഷണിയെ തുടര്‍ന്ന് തുടര്‍ച്ചയായ തിരിച്ചടികള്‍ നേരിടുകയായിരുന്നു. സമീപകാലത്തെ ഉയര്‍ന്ന നിലവാരത്തില്‍ നിന്നും പ്രധാന സൂചികയായ നിഫ്റ്റി 10 ശതമാനത്തോളം താഴേക്കിറങ്ങിയിട്ടുണ്ട്. ഈയൊരു പ്രതികൂല സാഹചര്യവും എല്‍ഐസി ഓഹരികളെ ബാധിച്ചുവെന്നാണ് വിലയിരുത്തല്‍.

ജിഎംപി നല്‍കുന്ന സൂചന

ജിഎംപി നല്‍കുന്ന സൂചന

നിലവില്‍ എല്‍ഐസി ഓഹരികളുടെ ഗ്രേ മാര്‍ക്കറ്റ് പ്രീമിയം 8 രൂപ ഡിസ്‌കൗണ്ടിലാണ് നില്‍ക്കുന്നത്. അതായത് എല്‍ഐസി ഓഹരികളുടെ ഇഷ്യൂ വില 949 രൂപയായാണ് നിശ്ചയിക്കുന്നതെങ്കില്‍ 941 രൂപ (949 - 8) നിലവാരത്തിലുള്ള ലിസ്റ്റിങ് പ്രതീക്ഷിക്കാം. ലിസ്റ്റിങ് ദിനത്തിലെ കുതിച്ചുച്ചാട്ടം എല്‍ഐസി ഓഹരികളില്‍ പ്രതീക്ഷിക്കേണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്. അതേസമയം പോളിസി ഉടമകള്‍ ഇഷ്യൂ വിലയില്‍ നിന്നും 60 രൂപയും റീട്ടെയില്‍ നിക്ഷേപകര്‍ക്കും ജീവനക്കാര്‍ക്കും 45 രൂപ വീതവും ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ ഐപിഒയില്‍ എല്‍ഐസി ഓഹരികള്‍ അനുവദിച്ചു കിട്ടിയാലും നഷ്ടം നേരിടേണ്ടി വരില്ലെന്ന് കരുതാം.

ഐപിഒ വിശദാംശം

ഐപിഒ വിശദാംശം

എല്‍ഐസി ഓഹരികള്‍ക്കായി 2.95 ഇരട്ടി അപേക്ഷകളാണ് ലഭിച്ചത്. റീട്ടെയില്‍ വിഭാഗത്തില്‍ 1.99 ഇരട്ടിയും പോളിസി ഉടമകള്‍ക്കുള്ള വിഭാഗത്തില്‍ 6.12 ഇരട്ടിയും ജീവനക്കാരുടെ വിഭാഗത്തില്‍ 4.40 ഇരട്ടിയും അപേക്ഷകള്‍ ലഭിച്ചു. ഇനി എത്ര ഓഹരികള്‍ വീതം ഒരോ അപേക്ഷകര്‍ക്കും ലഭിക്കുമെന്ന് വ്യാഴാഴ്ച (മെയ് 12-ന്) അറിയാം. എന്‍എസ്ഇ, ബിഎസ്ഇ എക്‌സ്‌ചേഞ്ചുകളുടെ വെബ്സൈറ്റിലെ 'സ്റ്റാറ്റസ് ഓഫ് ഇഷ്യു അപ്ലിക്കേഷന്‍' മുഖേന അലോട്ട്മെന്റ് വിവരങ്ങള്‍ പരിശോധിക്കാം. ഓഹരി അനുവദിച്ചിട്ടുണ്ടെങ്കില്‍ 16-ന് ഡീമാറ്റ് അക്കൗണ്ടില്‍ ഓഹരി ക്രെഡിറ്റ് ചെയ്യപ്പെടും. തുടര്‍ന്ന് 17-ന് രാവിലെ സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ ഓഹരി ലിസ്റ്റു ചെയ്യും.

Also Read: ഈ 5 ഓഹരികളുടെ റിസള്‍ട്ട് വന്നപ്പോള്‍ ജുന്‍ജുന്‍വാല 'രക്ഷപ്പെട്ടു'; ഇനി വാങ്ങിയാല്‍?

ഗ്രേ മാര്‍ക്കറ്റ്

ഗ്രേ മാര്‍ക്കറ്റ്

സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യുന്നതിന് മുന്നെ ഐപിഒ ഓഹരി ഇടപാടുകള്‍ നടക്കുന്ന അനൗദ്യോഗിക വിപണിയാണ് ഗ്രേ മാര്‍ക്കറ്റ്. അനൗദ്യോഗിക ഇടമായതുകൊണ്ട് നിയതമായ നിയമങ്ങള്‍ അനുസരിച്ചല്ല പ്രവര്‍ത്തനം. സെബി (SEBI), സ്റ്റോക്ക് എക്‌സ്‌ഡേഞ്ച്, ബ്രോക്കറേജ് സ്ഥാപനങ്ങളൊന്നും തന്നെ ഇത്തരം ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്നില്ല. എന്നാല്‍ ഒരു വിഭാഗം നിക്ഷേപകരുടെ ആവശ്യകതയും താത്പര്യവുമാണ് ഇത്തരം 'ഓവര്‍-ദി-കൗണ്ടര്‍' ഇടങ്ങളെ സജീവമാക്കുന്നത്. എല്ലാ ഇടപാടുകളും വ്യക്തിഗത അടിസ്ഥാനത്തില്‍ പണമിടപാടുകളായാണ് നടത്തപ്പെടുന്നത്. അതിനാല്‍ സ്വന്തം റിസ്‌കിലാണ് പങ്കെടുക്കുന്നത്. ഇവര്‍ക്കിടെയില്‍ ഓഹരിക്ക് വരുന്ന ഡിമാന്‍ഡിനെ സൂചിപ്പിക്കുന്നതാണ് ഗ്രേ മാര്‍ക്കറ്റ് പ്രീമിയം അഥവാ ജിഎംപി.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: stock market share market
English summary

Lic Ipo Grey Market Premium: Turns Negative Market Volatility Dampens The Investors Expectations

Lic Ipo Grey Market Premium: Turns Negative Market Volatility Dampens The Investors Expectations
Story first published: Wednesday, May 11, 2022, 12:49 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X