സുരക്ഷിതമായി മാസ തവണകളടച്ച് നല്ലൊരു സമ്പാദ്യമുണ്ടാക്കാൻ ശ്രമിക്കുന്നവർക്കായി വിവിധ പദ്ധതികൾ ഇന്ന് വിപണിയിലുണ്ട്. പോസ്റ്റ് ഓഫീസിന്റെ ആവർത്തന നിക്ഷേപങ്ങളോ ബാങ്ക് ആവർത്തന നിക്ഷേപങ്ങളോ ആണ് ഇത്തരക്കാർ പൊതുവെ തിരഞ്ഞെടുക്കുന്നത്. ഇതിന് ബദലായി നല്ലൊരു തുക സമ്പാദിക്കാൻ ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷന്റെ നിക്ഷേപങ്ങൾ തിരഞ്ഞെടുക്കാം.
നിക്ഷേപിക്കുന്നതിനൊപ്പം ജീവിതത്തിനും സുരക്ഷിതത്വം നൽകുന്ന പദ്ധതികളാണ് ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷൻ നൽകുന്നത്. ഇത്തരത്തിൽ 14,00 രൂപ മാസ അടവിലൂടെ 25 ലക്ഷം സ്വന്തമാക്കാൻ സാധിക്കുന്ന പദ്ധതിയാണ് വിശദമാക്കുന്നത്.
എൽഐസി ന്യൂ ജീവൻ ആനന്ദ്
എല്‍ഐസി ന്യൂ ജീവന്‍ ആനന്ദ് ഒരു നോണ്‍ ലിങ്ക്ഡ്, പാര്‍ട്ടിസിപേറ്റിംഗ്, വ്യക്തിഗത, ലൈഫ് ഇന്‍ഷൂറന്‍സ് പ്ലാനാണ്. ലൈഫ് ഇന്‍ഷൂറന്‍സിന്റെയും സമ്പാദ്യത്തിന്റെയും സാധ്യത ഈ പോളിസി തുറന്നിടുന്നു. പോളിസി ഉടമയുടെ ജീവിതകാലം മുഴുവന്‍ ജീവിതത്തിന് സുരക്ഷിതത്വം പോളിസി നല്‍കുന്നു. പോളിസി ടേം പൂര്‍ത്തിയാക്കുന്ന വ്യക്തിക്ക് സര്‍വൈവല്‍ ബെനഫിറ്റായി തുക നല്‍കുന്നു.
പോളിസി വിശദാംശങ്ങൾ
എല്‍ഐസി ന്യൂ ജീവന്‍ ആനന്ദ് പ്ലാനിലെ ഏറ്റവും കുറഞ്ഞ സം അഷ്വേഡ് 1 ലക്ഷം രൂപയാണ്. 5000 രൂപയുടെ ഗുണിതങ്ങളായി സം അഷ്വേഡ് തീരുമാനിക്കാം. ഇതിന് പരിധിയില്ല. 18 വയസ് പൂര്‍ത്തിയായ വ്യക്തിക്ക് എല്‍ഐസി ന്യൂ ജീവന്‍ ആനന്ദ് പോളിസിയില്‍ ചേരാം. പോളിസിയില്‍ ചേരാനുള്ള ഉയര്‍ന്ന പ്രായ പരിധി 50 വയസാണ്. പോളിസി ഉടമയുടെ 75 വയസ് വരെയാണ് പരമാവധി പോളിസി കാലാവധി.
പോളിസി കാലയളവ്
15 വര്‍ഷത്തിനും 35 വര്‍ഷത്തിനും ഇടയില്‍ പോളിസി കാലാവധി തീരുമാനിക്കാം. കുറഞ്ഞ പോളിസി കാലാവധി 15 വര്‍ഷവും പരമാവധി കാലാവധി 35 വര്‍ഷവുമാണ്. പോളിസി കാലാവധിയില്‍ ബോണസ് സഹിതം ഇന്‍ഷുറന്‍സ് തുക പോളിസി ഉടമയ്ക്കു ലഭിക്കും. കാലാവധി കഴിഞ്ഞാലും മുഴുവന്‍ തുകയ്ക്കും തുല്യമായ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നു.
പോളിസി പ്രീമിയം
പോളിസി പ്രീമിയം മാസത്തിലോ ത്രൈമാസത്തിലോ അര്‍ധ വര്‍ഷത്തിലോ വര്‍ഷത്തിലോ അടയ്ക്കാം. മാസത്തില്‍ പ്രീമിയം അടയ്ക്കുന്നൊരാള്‍ക്ക് 15 ദിവസം ഗ്രേസ് പിരിയഡുണ്ട്. മറ്റു തവണ രീതി ഉപയോഗിക്കുന്നവര്‍ക്ക് 30 ദിവസമാണ് ഗ്രേസ് പിരിയഡ്.
20 വയസുകാരൻ 1 ലക്ഷം രൂപ സം അഷ്വേഡിന് എല്‍ഐസി ന്യൂ ജീവന്‍ ആനന്ദ് പോളിസി വാങ്ങിയാല്‍ 15 വര്‍ഷ പോളിസി ടേം തിരഞ്ഞെടുത്താല്‍ 7,747 രൂപയാണ് അടയ്‌ക്കേണ്ടത്. 35 വര്‍ഷത്തേക്കാണെങ്കില്‍ 2,935 രൂപയാണ് പോളിസി പ്രീമിയം അടവ് വരുന്നത്. 40 വയസുകാരന് 15 വര്‍ഷത്തേക്ക് പോളിസിയെടുത്താല്‍ മാസത്തില്‍ 8,644 രൂപ അടയ്‌ക്കേണ്ടി വരും. 35 വര്‍ഷത്തേക്ക് 3636 രൂപയണ് അടവ് വരുന്നത്.
പോളിസി കാൽക്കുലേറ്റർ
18 വയസുകാരൻ 1 ലക്ഷത്തിന്റെ സം അഷ്വേഡിന് 35 വർഷത്തേക്ക് പോളിസി വാങ്ങിയാലുള്ള കണക്കു കൂട്ടൽ നോക്കാം. എല്‍ഐസി ന്യൂ ജീവന്‍ ആനന്ദ് പോളിസിയില്‍ ദിവസത്തില്‍ 45 രൂപ നിക്ഷേപിക്കുന്നൊരാള്‍ക്ക് മാസത്തില്‍ 1358 രൂപ പ്രീമിയം അടയ്ക്കാം. 16,300 രൂപയാണ് വാർഷിക പ്രീമിയമായി വരുന്നത്. 35 വർഷത്തെ പോളിസി ടേം തിരഞ്ഞെടുക്കുന്നൊരാൾക്ക് കാലാവധിക്ക് ശേഷം 25 ലക്ഷം രൂപ മെച്യൂരിറ്റി ബെനഫിറ്റിയി ലഭിക്കും.
5.70 ലക്ഷം രൂപയാണ് പോളിസി കാലയളവിൽ അടയ്ക്കേണ്ടി വരുന്നത്. പോളിസി കാലാവധിയിലെല്‍ ബോണസ് സഹിതമാണ് കാലാവധിയിൽ 25 ലക്ഷം രൂപ ലഭിക്കുന്നത്. മെച്യൂരിറ്റി ബെനഫിറ്റ് 5, 10, 15 വര്‍ഷങ്ങളിലായി മാസതവണകളയോ ഒറ്റതവണയായോ വാങ്ങാനാകും.
More From GoodReturns

എഫ്ഡി നിക്ഷേപങ്ങളിൽ 8% ലാഭം കൊയ്യാൻ ഈ വഴി നോക്കൂ

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ഓഹരി വിപണിയിൽ വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ അറിയാമോ?

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

ബെസ്കോം പവർകട്ട് ഇല്ല; ബംഗളൂരു നിവാസികൾക്ക് ഇന്ന് ആശ്വാസം

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണായക മാറ്റങ്ങൾ ഇതാ

പ്രവാസികൾക്ക് ആശ്വാസം; പണം ഇനി അക്കൗണ്ടിലെത്താൻ വൈകില്ല

സെൻസെക്സ് കുതിച്ചുയരുന്നു; നിക്ഷേപകർക്ക് ആവേശം നൽകുന്ന വമ്പൻ തിരിച്ചുവരവ്



Click it and Unblock the Notifications