മാസ തവണകളടച്ച് മികച്ച സമ്പാദ്യമുണ്ടാക്കാൻ ആഗ്രഹിക്കുന്നവർക്ക് നിരവധി ഓപ്ഷൻ ഇന്ന് വിപണിയിലുണ്ട്. എസ്ഐപി, ആവർത്തന നിക്ഷേപം തുടങ്ങിയ മാസ തവണകളടച്ച് നിക്ഷേപിക്കേണ്ടവയാണ്. ഇവയിൽ തന്നെ സമ്പാദ്യത്തിനൊപ്പം ലൈഫ് ഇൻഷൂറൻസിന്റെ കൂടെ ആനുകൂല്യം ലഭിക്കുന്ന പദ്ധതികളാണ് എൽഐസിയുടെ വിവിധ പോളിസികൾ.
പോളിസി കാലാവധിയിൽ ജീവിതത്തിന് പരിരക്ഷ നൽകുന്നതിനോടൊപ്പം കാലാവധി പൂർത്തിയാക്കുമ്പോൾ അടച്ച തുകയ്ക്കൊപ്പം ബോണസും ചേർത്ത് തുക തിരികെ ലഭിക്കുന്ന എൻഡൗമെന്റ് പ്ലാനുകൾ തിരഞ്ഞെടുക്കാവുന്നതാണ്. ഇത്തരത്തിൽ മാസത്തില്‍ 2500 രൂപയ്ക്ക് പോളിസി വാങ്ങുകയും നല്ലൊരു തുക സമ്പാദിക്കാനും എല്‍ഐസി ജീവന്‍ ആനന്ദ് വഴി സാധിക്കുന്നു.
എൽഐസി ജീവൻ ആനന്ദ്
എല്‍ഐസി ജീവന്‍ ആനന്ദ് ഒരു നോണ്‍ ലിങ്ക്ഡ്, പാര്‍ട്ടിസിപേറ്റിംഗ്, വ്യക്തിഗത, എൻഡൗമെന്റ് ലൈഫ് ഇന്‍ഷൂറന്‍സ് പ്ലാനാണ്. ലൈഫ് ഇന്‍ഷൂറന്‍സിന്റെയും സമ്പാദ്യത്തിന്റെയും ഗുണം പോളിസിയിലൂടെ ലഭിക്കും. എല്‍ഐസി ജീവന്‍ ആനന്ദ് പോളിസിയിലെ ഏറ്റവും കുറഞ്ഞ സം അഷ്വേഡ് 1 ലക്ഷം രൂപയാണ്.
5,000 രൂപയുടെ ഗുണിതങ്ങളായി സം അഷ്വേഡ് ഉയർത്താം. ഇതിന് പരിധിയില്ല. 18 വയസ് പൂര്‍ത്തിയായ വ്യക്തിക്ക് എല്‍ഐസി ന്യൂ ജീവന്‍ ആനന്ദ് പോളിസിയില്‍ ചേരാം. പോളിസിയില്‍ ചേരാനുള്ള ഉയര്‍ന്ന പ്രായ പരിധി 50 വയസാണ്. പോളിസി ഉടമയുടെ 75 വയസ് വരെയാണ് പരമാവധി പോളിസി കാലാവധി.
പോളിസി കാലാവധി
15 വര്‍ഷത്തിനും 35 വര്‍ഷത്തിനും ഇടയില്‍ പോളിസി കാലാവധി തീരുമാനിക്കാം. കുറഞ്ഞ പോളിസി കാലാവധി 15 വര്‍ഷവും പരമാവധി കാലാവധി 35 വര്‍ഷവുമാണ്. പോളിസി കാലാവധിയില്‍ ബോണസ് സഹിതം ഇന്‍ഷുറന്‍സ് തുക പോളിസി ഉടമയ്ക്കു ലഭിക്കും. കാലാവധി കഴിഞ്ഞാലും മുഴുവന്‍ തുകയ്ക്കും തുല്യമായ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നു.
പോളിസി പ്രീമിയം മാസത്തിലോ ത്രൈമാസത്തിലോ അര്‍ധ വര്‍ഷത്തിലോ വര്‍ഷത്തിലോ അടയ്ക്കാം. മാസത്തില്‍ പ്രീമിയം അടയ്ക്കുന്നൊരാള്‍ക്ക് 15 ദിവസം ഗ്രേസ് പിരിയഡുണ്ട്. മറ്റു തവണ രീതി ഉപയോഗിക്കുന്നവര്‍ക്ക് 30 ദിവസമാണ് ഗ്രേസ് പിരിയഡ്.
പോളിസി സർവൈവൽ ബെനഫിറ്റ്
പോളിസിൽ ചേരുന്ന വ്യക്തിക്ക് കാലാവധിക്ക് ശേഷം തുക തിരികെ ലഭിക്കും. തിരഞ്ഞെടുക്കുന്ന സം അഷ്വേഡും പോളിസി കാലയളവും വ്യക്തിയുടെ പ്രായവും അടിസ്ഥാനമാക്കി വ്യത്യസ്ത തരത്തിലുള്ള ആനുകൂല്യങ്ങൾ ജീവൻ ആനന്ദ് പോളിസിയിൽ നിന്ന് ലഭിക്കും. 35 വയസുള്ള വ്യക്തി 20 വര്‍ഷ പോളിസി ടേമില്‍ 5 ലക്ഷം സം അഷ്വേഡുള്ള ജീവൻ ആനന്ദ് പോളിസി വാങ്ങിയാലുള്ള ആനുകൂല്യങ്ങൾ നോക്കാം. വര്‍ഷത്തില്‍ അടയ്‌ക്കേണ്ടി വരുന്ന പ്രീമിയം 30,000 രൂപയാണ്.
മാസത്തില്‍ 2,500 രൂപയുടെ പ്രീമിയം അടയ്ക്കാന്‍ ദിവസത്തില്‍ 83 രൂപയാണ് നീക്കിവെയ്‌ക്കേണ്ടത്. 20 വര്‍ഷത്തിന് ശേഷം 5 ലക്ഷം രൂപയാണ് പോളിസിയിലേക്ക് അടയ്ക്കുന്നത്. കാലാവധിക്ക് ശേഷം സര്‍വൈവല്‍ ബെനഫിറ്റായി 9 .50 ലക്ഷം രൂപ ലഭിക്കും.
18 വയസുകാരൻ 1 ലക്ഷത്തിന്റെ സം അഷ്വേഡിന് 35 വർഷത്തേക്ക് പോളിസി വാങ്ങിയാൽ മാസത്തില്‍ 1,358 രൂപ പ്രീമിയം അടയ്ക്കാം. 16,300 രൂപയാണ് വാർഷിക പ്രീമിയമായി വരുന്നത്. 35 വർഷത്തിന് ശേഷം 25 ലക്ഷം രൂപ മെച്യൂരിറ്റി ബെനഫിറ്റിയി ലഭിക്കും.
മരണാനുകൂല്യം
പോളിസി കാലയളവിൽ പോളിസി ഉടമ മരണപ്പെട്ടാൽ കുടുംബത്തിന് മരണാനുകൂല്യം ലഭിക്കും. ഇത് ബേസിക് സം അഷ്വേഡിന്റെ 125 ശതമാനമോ വാർഷിക പ്രീമിയത്തിന്റെ 7 മടങ്ങോ ആയിരിരിക്കും. മരണ ആനുകൂല്യം മൊത്തം പ്രീമിയത്തിന്റെ 105 ശതമാനത്തിൽ കുറവായിരിക്കില്ല. പോളിസികൾ എൽഐസി വെബ്സൈറ്റ് വഴിയോ ശാഖകൾ വഴിയോ ഏജന്റുമാർ വഴിയോ വാങ്ങാൻ സാധിക്കും.
More From GoodReturns

എഫ്ഡി നിക്ഷേപങ്ങളിൽ 8% ലാഭം കൊയ്യാൻ ഈ വഴി നോക്കൂ

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ

പ്രവാസികൾക്ക് ആശ്വാസം; പണം ഇനി അക്കൗണ്ടിലെത്താൻ വൈകില്ല

ബംഗളൂരു ട്രെയിൻ യാത്രക്കാർക്ക് ഇന്ന് വലിയ തിരിച്ചടി; ശ്രദ്ധിക്കുക

ആർബിഐ പണനയം: എഫ്ഡി നിക്ഷേപകർക്ക് മുന്നിലുള്ള ഈ സുവർണ്ണാവസരം നഷ്ടപ്പെടുത്തരുത്!

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം



Click it and Unblock the Notifications