ജീവിതത്തിൽ സമ്പാദിക്കുന്നതിനൊപ്പം ഭാവി മുന്നിൽ കാണുന്നൊരാൾ ആവശ്യമായ ലൈഫ് ഇൻഷൂറൻസ് കൂടി കരുതേണ്ടതുണ്ട്. വരുമാന സ്രോതസായ വ്യക്തിക്ക് അത്യാഹിതം സംഭവിച്ചാൽ കുടുംബത്തെ സാമ്പത്തിക ബാധ്യതയിൽ നിന്ന് രക്ഷിക്കാൻ ലൈഫ് ഇൻഷൂറൻസ് പോളിസികൾക്ക് സാധിക്കും.
ഇത്തരം പോളിസികൾ നോക്കുന്നവർക്ക് ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷനിൽ വിവിധങ്ങളായ സാധ്യതകളുണ്ട്. മാസത്തിലെ ചെറിയ തുകയുടെ അടവ് വഴി പോളിസി കാലായളവിൽ ഇൻഷൂറൻസ് പരിരക്ഷ ലഭിക്കുന്നതിനും കാലാവധിയിൽ ഒരു സമ്പാദ്യം ഉണ്ടാക്കുന്നതിനും ഇത് സഹായിക്കും.
എല്‍ഐസി നടപ്പിലാക്കുന്ന പദ്ധതികളുടെ പ്രധാന നേട്ടം സമ്പാദ്യത്തിനൊപ്പം ജീവിത സുരക്ഷ കൂടി ലഭിക്കും എന്നതാണ്. ഇത്തരം നേട്ടങ്ങള്‍ നല്‍കുന്നൊരു പോളിസിയാണ് എല്‍ഐസി ജീവന്‍ ആസാദ്. പരമ്പരാഗത ലൈഫ് ഇന്‍ഷൂറന്‍സ പ്ലാനായ ജീവന്‍ ആസാദില്‍ ലൈഫ് ഇന്‍ഷൂറനന്‍സും സമ്പാദ്യവും നികുതി ഇളവുകളും ലഭിക്കും. ഈ പദ്ധതിയുടെ വിശദാംശങ്ങൾ നോക്കാം.

എൽഐസി ജീവൻ ആസാദ്
എൽഐസി ജീവൻ ആസാദ് പോളിസി വിശദാംശങ്ങള്‍ പരിശോധിച്ചാല്‍ 2023 ജനുവരി 19 നാണ് ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍ പോളിസി ആരംഭിച്ചത്. നോണ്‍ ലിങ്ക്ഡ്, നോണ്‍ പാര്‍ട്ടിസിപ്പേറ്റിംഗ്, വ്യക്തിഗത ലൈഫ് ഇന്‍ഷൂറന്‍സ് പ്ലാനാണിത്. പോളിസി കാലയളവില്‍ പോളിസി ഉടമയ്ക്ക് മരണം സംഭവിച്ചാല്‍ പോളിസി ഉടമയ്ക്ക് മരണാനുകൂല്യം ലഭിക്കും. കാലാവധി പൂര്‍ത്തിയാക്കുന്ന പോളിസി ഉടമയ്ക്ക് മെച്യൂരിറ്റി വാല്യു ലഭിക്കും.
പ്രായ പരിധി
പോളിസിയില്‍ ചേരാന്‍ 90 ദിവസം മുതല്‍ 50 വയസ് വരെ പ്രായമുള്ളവരെ അനുവദിക്കും. കാലാവധിയെത്തുമ്പോള്‍ കുറഞ്ഞത് 18 വയസും പരമാവധി 70 വയസും പൂര്‍ത്തിയാകണം. എല്‍ഐസി ജീവന്‍ ആസാദ് പോളിസിയുടെ ഏറ്റവും കുറഞ്ഞ സംഅഷ്വേഡ് 2 ലക്ഷം രൂപയാണ്. പോളിസിയുടെ പരമാവധി സം അഷ്വേഡ് തുക 5 ലക്ഷം രൂപയാണ്.
പോളിസിയുടെ കാലയളവിൽ പോളിസി ഉടമ മരണപ്പെട്ടാൽ നോമിനിക്ക് അടിസ്ഥാന സം അഷ്വേർഡ് ലഭിക്കും ഇത് പോളിസി വാങ്ങുമ്പോൾ അടച്ച വാർഷിക പ്രീമിയത്തിന്റെ ഏഴിരട്ടിയാണ്.
പോളിസി കാലയളവ്
പോളിസി കാലയളവ് 15 മുതല്‍ 20 വര്‍ഷത്തിനുള്ളില്‍ തിരഞ്ഞെടുക്കാം. ലിമിറ്റഡ് പ്രീമിയം പ്ലാനായതിനാല്‍ പോളിസി കാലയളവിനേക്കാളും 8 വര്‍ഷം കുറച്ച് പ്രീമിയം അടച്ചാല്‍ മതിയാകും. അതായത്, 20 വര്‍ഷ പോളിസി വാങ്ങിയാല്‍ 12 വര്‍ഷം മാത്രമെ പ്രീമിയം അടയ്‌ക്കേണ്ടതുള്ളൂ. 15 വര്‍ഷ പോളിസിയില്‍ 7 വര്‍ഷവും 18 വര്‍ഷത്തെ പോളിസിക്ക് 10 വര്‍ഷവുമാണ് പ്രീമിയം അടയ്ക്കേണ്ടത്. മാസത്തിലോ ത്രൈമാസത്തിലോ അര്‍ധ വര്‍ഷത്തിലോ വര്‍ഷത്തിലോ പ്രീമിയം അടയ്ക്കാം.
പോളിസി കാൽക്കുലേറ്റർ
എല്‍ഐസി ജീവന്‍ ആസാദ് പോളിസിയില്‍ 3 ലക്ഷം രൂപ സം അഷ്വേഡുള്ള പോളിസി വാങ്ങുന്ന വ്യക്തിക്ക് 20 വര്‍ഷം പോളിസി കാലയളവ് തീരുമാനിച്ചാലുള്ള ആനുകൂല്യങ്ങള്‍ നോക്കാം. പോളിസി ഉടമ 12 വര്‍ഷത്തെ പ്രീമിയം കാലയളവില്‍ എല്ലാ വര്‍ഷവും 25,120 രൂപ പ്രീമിയം അടയ്ക്കണം.
മാസത്തില്‍ അടയ്ക്കുമ്പോള്‍ 2,093 രൂപയാണ് പ്രീമിയം വരുന്നത്. 12 വര്‍ഷം മുടക്കാതെ അടച്ചാല്‍ ആകെ അടവ് 3,01440 രൂപ ആയിരിക്കും. മെച്യൂരിറ്റി കാലാവധിയില്‍ ലഭിക്കുന്ന തുക ഏകദേശം അഞ്ച് ലക്ഷം രൂപ ആയിരിക്കും.
എങ്ങനെ പോളിസിയിൽ ചേരാം
എൽഐസി ജീവൻ ആസാദ് പോളിസി ഓൺലൈനായോ എൽഐസി ശാഖകൾ വഴിയോ വാങ്ങാം. എൽഐസിയുടെ വെബ്‌സൈറ്റായ www.licindia.in ൽ പ്രവേശിച്ച് ഓൺലൈൻ വഴി പോളിസി വാങ്ങാൻ സാധിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം



Click it and Unblock the Notifications
