ചെലവുകൾ തീർത്ത് നിക്ഷേപിക്കാൻ ശ്രമിക്കുന്നവർക്ക് കയ്യിലുള്ള തുക ഉപയോഗിച്ച് ഇതിന് സാധിക്കണമെന്ന് വരില്ല. ചുരുങ്ങിയ മാസ വരുമാനക്കാർക്ക് ചെലവുകൾക്ക് മുൻപ് നിക്ഷേപത്തിനായി നല്ലൊരു തുക മാറ്റാനും സാധിക്കില്ല. ഈ സാഹചര്യത്തിൽ ഉപകാരപ്പെടുന്ന നിരവധി പദ്ധതികൾ ലൈഫ് ഇൻഷൂറൻ കോർപ്പറേഷൻ അവസരിപ്പിച്ചിട്ടുണ്ട്. 238 രൂപ എല്ലാ ദിവസവും കരുതിയാൽ നിക്ഷേപിച്ച് 54 ലക്ഷം നേടിതരുന്ന പദ്ധതിയാണ് എൽഐസിയുടെ ജീവൻ ലാഭ് പോളിസി. ഇതിന്റെ വിശദാംശങ്ങൾ ചുവടെ നോക്കാം.
ജീവൻ ലാഭ് പോളിസി
രാജ്യത്തെ ഏറ്റവും വലിയ ഇൻഷൂറൻസ് കമ്പനിയായ എൽഐസി അവതരിപ്പിക്കുന്ന ജീവൻ ലാഭ് പോളിസി ഒരു നോൺ ലിങ്ക്ഡ് പോളിസിയാണ്. ഓഹരി വിപണിയുമായി ബന്ധപ്പെടാത്ത പദ്ധതിയായതിനാൽ പണത്തിനെ വിപണി ഇടിവ് ബാധിക്കില്ല. ഇതോടൊപ്പം പ്രോഫിറ്റ് എൻഡോവ്‌മെന്റ് പ്ലാനായതിനാൽ ലൈഫ് ഇൻഷൂറൻസ് പരിരക്ഷയും സമ്പാദ്യവും സംയോജിപ്പിച്ചൊരു പ്ലാനാണിത്.
പ്രായ പരിധി
8 വയസിനും 59 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് എൽഐസി ജീവൻ ലാഭ് പോളിസിയിൽ ചേരാവുന്നതാണ്. 16 വർഷം മുതൽ 25 വർഷത്തേക്കാണ് പോളിസി കാലയളവ്. ഏറ്റവും ചുരുങ്ങിയ അഷ്വേർഡ് തുക 2 ലക്ഷം രൂപയാണ്. പരമാവധി അഷ്വേഡ് തുകയ്ക്ക് പരിധിയില്ല. മൂന്ന് വർഷം പ്രീമിയം അടച്ചൊരാൾക്ക് വായ്പ സൗകര്യം പോളിസിയിൽ നിന്ന് ലഭിക്കും.
പോളിസി തുകയ്ക്ക് ആദായ നികുതി ഇളവ് ലഭിക്കും. കാലാവധിയിക്ക് മുൻപ് പോളിസി ഉടമയ്ക്ക് മരണം സംഭവിച്ചാൽ സംഅഷ്വേഡ് തുകയും ബോണസും ചേർത്ത് നോമിനിക്ക് ലഭിക്കും.
പ്രീമിയം അടവ്
ഓരോ മാസത്തിലോ, പാദ വാർഷികമായോ, അർധ വാർഷികമായോ, ഇനി ഓരോ വർഷത്തിലായോ ജീവൻ ലാഭ് പോളിസിയുടെ പ്രീമിയം തുക അടയ്ക്കാവുന്നതാണ്. ഉപഭോക്താവിന് അനുയോജ്യമായ പ്രീമിയം കാലയളവ് തെരഞ്ഞെടുക്കാം. മൂന്ന് വ്യത്യസ്ത കാലാവധികളിലാണ് ജീവൻ ലാഭ് പോളിസി ലഭ്യമാകുക. 16, 21, 25 വർഷ കാലാവധിയുള്ള പോളിസികൾ ജീവൻ ലാഭ് പ്ലാനിൽ ലഭിക്കും.
പോളിസി കാലാവധി അനുസരിച്ച് പ്രീമിയം അടവ് കാലയളവിൽ വ്യത്യാസമുണ്ട്. 16 വർഷ പോളിസിയിൽ ചേർന്നൊരാൾ 10 വർഷമാണ് പ്രീമിയം അടയ്‌ക്കേണ്ടത്. 21 വർഷ പോളിസിയിൽ 15 വർഷം പ്രീമിയം അടയ്ക്കണം. 2 ജീവൻ ലാഭ പോളിസിയിൽ 5 വർഷ കാലയളവിൽ ചേർന്നൊരാൾക്ക് 16 വർഷമാണ് പ്രീമിയം അടയ്‌ക്കേണ്ടത്.
ഉയർന്ന പ്രായ പരിധി
8-59 വയസ് വരെ പ്രായമുള്ളവർക്ക് പദ്ധതിയിൽ ചേരാമെങ്കിലും പോളിസി കാലയളവ് അനുസരിച്ച് പ്രായത്തിൽ വ്യത്യാസം വരും. 21 വർഷ പോളിസി കാലയളവാണ് തിരഞ്ഞെടുത്ത ഉപഭോക്താവിന് 54 വയസാണ് ഉയർന്ന പ്രായം. 25 വർഷ പോളിസി തിരഞ്ഞെടുക്കുമ്പോൾ ഉയർന്ന പ്രായ പരിധി 50 വയസും ആയിരിക്കണം. ജീവൻ ലാഭ് പോളിസിക്ക് ആദായ നികുതി നിയമത്തിലെ സ്ക്ഷെൻ 80സി പ്രകാരമുള്ള നികുതിയിളവ് ലഭിക്കും.
എൽഐസി കാൽക്കുലേറ്റർ
എങ്ങനെ ജീവൻ ലാഭ് പോളിസിയിൽ നിന്ന് ലാഭമുണ്ടാക്കാം എന്ന് നോക്കാം. 25 വയസുകാരൻ 20 ലക്ഷം അഷ്വേഡ് തുകയുള്ള പോളിസി 25 വർഷ കാലാവധിയിൽ വാങ്ങിയാലുള്ള ഉദാഹരണം നേക്കാം. വർഷത്തിൽ പോളിസി ഉടമ അടയ്ക്കേണ്ട പ്രീമിയം 86,954 രൂപയാണ്. ഇത് മാസത്തിൽ 7,246 രൂപ വരും. ദിവസത്തിൽ 238 രൂപ കരുതുന്നവർക്ക് പോളിസി അടച്ചു തീർക്കാം. കാലാവധി എത്തുന്ന 50-ാം വയസിൽ മെച്യൂരിറ്റി വാല്യു 54.50 ലക്ഷം രൂപയായിട്ടുണ്ടാകും.
More From GoodReturns

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications