ഇന്നത്തെ ജീവിതത്തോടൊപ്പം ഭാവിയെ പറ്റിയും ആലോചിക്കുന്നൊരാൾക്ക് അത്യാവശ്യമായ സാമ്പത്തിക ഉപകരണമാണ് ലൈഫ് ഇൻഷൂറൻസ് പ്ലാൻ. കുടുംബത്തിന് സാമ്പത്തിക സുരക്ഷിതത്വവും മികച്ചൊരു സംഖ്യ സമ്പാദ്യവും കണ്ടെത്താൻ എൽഐസിയുടെ വിവിധ പോളിസികളിൽ ചേരാം.
നിക്ഷേപിക്കുന്ന തുക ബോണസ് സഹിതം കാലാവധിയിൽ ലഭിക്കുമെന്നതും ജീവിതത്തിന് അപകടം സംഭവിക്കുന്ന ഘട്ടത്തിൽ കുടുംബത്തിന് സാമ്പത്തിക സഹായമായി പണം ലഭിക്കും എന്നതുമാണ് പോളിസികളെ ആകർഷകമാക്കുന്നത്. 250 രൂപ ദിവസം മാറ്റിവെച്ചാൽ 54 ലക്ഷം രൂപ നേടാൻ സാധിക്കുന്ന ഒരു എൽഐസി പോളിസി പരിചയപ്പെടാം.
എൽഐസി ജീവൻ ലാഭ് പ്ലാൻ
സമ്പാദ്യത്തിന്റെയും ലൈഫ് ഇൻഷുറൻസിന്റെയും ഗുണങ്ങൾ സംയോജിപ്പിക്കുന്ന പ്ലാനാണ് എൽഐസിയുടെ ജീവൻലാഭ്. പാർട്ടിസിപ്പേറ്റിംഗ് പോളിസിയായതിനാൽ ഉപഭോക്താക്കൾക്ക് ലാഭത്തിന്റെ ഒരു ഭാഗം ലഭിക്കും. എൽഐസി ജീവൻ ലാഭ് പ്ലാനിൽ മരണാനുകൂല്യം, മെച്യൂരിറ്റി ആനുകൂല്യം എന്നിങ്ങനെ 2 ആനുകൂല്യങ്ങൾ ലഭിക്കും. അടിസ്ഥാന സം അഷ്വേർഡ് തുകയോ അല്ലെങ്കിൽ വാർഷിക പ്രീമിയത്തിന്റെ 7 മടങ്ങോ ആയിരിക്കും മരണാനുകൂല്യം. സം അഷ്വേർഡ് തുകയും റിവേർഷണറി ബോണസിനും അധിക ബോണസും സഹിതം കാലാവധി പൂർത്തിയാകുമ്പോൾ മെച്യൂരിറ്റി ബെനഫിറ്റ് ലഭിക്കും.

പ്രായ പരിധി
എല്‍ഐസി ജീവന്‍ ലാഭ് പോളിസിയില്‍ ചേരാനുള്ള കുറഞ്ഞ പ്രായം 8 വയസാണ്. പോളിസി കാലയളവ് അനുസരിച്ച് ഉയര്‍ന്ന പ്രായ പരിധിയും വ്യത്യാസപ്പെടും. 15 വര്‍ഷ പോളിസിയില്‍ ചേരുന്നൊരാള്‍ 59 വയസിനുള്ളില്‍ പദ്ധതിയില്‍ ചേരണം. 21 വര്‍ഷ പോളിസിയില്‍ 54 വയസിനുള്ളിലും 25 വര്‍ഷ പോളിസിയില്‍ 50 വയസിനുള്ളിലും ചേരണം. പോളിസി പ്രീമിയത്തിന് ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരം നികുതിയിളവ് ലഭിക്കും.
അഷ്വേഡ് തുക
എല്‍ഐസി ജീവന്‍ ലാഭ് പോളിസിയില്‍ ചുരുങ്ങിയ അഷ്വേഡ് തുക 2 ലക്ഷം രൂപയാണ്. അഷ്വേഡ് തുകയ്ക്ക് ഉയര്‍ന്ന പരിധിയില്ല. തിരഞ്ഞെടുക്കുന്ന അഷ്വേഡ് തുകയും പോളിസി കാലാവധിയും നിക്ഷേപകന്റെ പ്രായവും അടിസ്ഥാനമാക്കിയാണ് പ്രീമിയം തീരുമാനിക്കുന്നത്. പോളിസി ഉടമയ്ക്ക് പണത്തിന് ആവശ്യം വരുമ്പോൾ ലോൺ സൗകര്യം ഉപയോഗപ്പെടുത്താം.
ഒരു സാമ്പത്തിക വർഷത്തിൽ പോളിസി പ്രീമിയത്തിന് പരമാവധി 1.5 ലക്ഷം രൂപ വരെ നികുതി ഇളവ് ലഭിക്കും. കാലാവധി പൂർത്തിയാകുമ്പോൾ ലഭിക്കുന്ന വരുമാനവും നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മെച്യൂരിറ്റി ബെനഫിറ്റിനും മരണാനുകൂല്യത്തിനും നികുതി ഇളവ് ലഭിക്കും.
പ്രീമിയം അടവ്
10, 13, 16 എന്നിങ്ങനെ മൂന്ന് പ്രീമിയം അടവ് കാലാവധി എല്‍ഐസി ജീവന്‍ ലാഭ് പോളിസിയിലുണ്ട്. ഈ അടവം പൂര്‍ത്തിയാക്കുന്നവര്‍ക്ക് 15, 21, 25 വര്‍ഷങ്ങളില്‍ തുക പിന്‍വലിക്കാം. പോളിസി കാലാവധി അനുസരിച്ച് പ്രീമിയം അടവ് കാലയളവില്‍ വ്യത്യാസമുണ്ട്. 15 വര്‍ഷ പോളിസിയില്‍ ചേര്‍ന്നൊരാള്‍ 10 വര്‍ഷമാണ് പ്രീമിയം അടയ്‌ക്കേണ്ടത്. 21 വര്‍ഷ പോളിസിയില്‍ 15 വര്‍ഷവും 25 വര്‍ഷ പോളിസിയില്‍ 16 വര്‍ഷവുമാണ് പ്രീമിയം അടയ്‌ക്കേണ്ടത്.
കാൽക്കുലേറ്റർ
20 ലക്ഷം രൂപ സം അഷ്വേഡുള്ള പോളിസിയിൽ 25 വർഷ കാലയളവിൽ ചേരുന്ന വ്യക്തിക്ക് കാലാവധിയിൽ 54 ലക്ഷം രൂപ നേടാനാകും. പ്രതിമാസം 7,572 രൂപയാണ് പോളിസിയിലേക്ക് അടയ്ക്കേണ്ടി വരുന്നത്. പ്രതിവർഷം 90,867 രൂപ പ്രീമിയം അടയ്‌ക്കേണ്ടി വരും. കാലാവധിയിൽ പോളിസിയിൽ നിന്നുള്ള മെച്യൂരിറ്റി വാല്യു 54 ലക്ഷം രൂപയായിരിക്കും. മറ്റു നിക്ഷേപങ്ങളെ അപേക്ഷിച്ച് റിട്ടേൺ ശതമാനം കുറവായിരിക്കുമെങ്കിലും പോളിസി കാലയളവിൽ ലഭിക്കുന്ന ഇൻഷൂറൻസ് പരിരക്ഷ ജീവിതം സുരക്ഷിതമാക്കുന്നു.
More From GoodReturns

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications
