ചെറിയ തുകയിൽ നിന്ന് വലിയ സമ്പാദ്യം നേടിയെടുക്കാൻ ആഗ്രഹിക്കുന്നവരാണോ? എങ്കിൽ സമ്പാദ്യവും ഇൻഷൂറൻസും ചേർന്നൊരു പോളിസി തിരഞ്ഞെടുത്താലോ? പോളിസി പ്രീമിയമായി അടച്ച തുകയ്ക്ക് റിട്ടേൺ ലഭിക്കുന്ന എൻഡൗമെന്റ് പോളിസികൾ തിരഞ്ഞെടുത്താൽ കാലാവധിയിൽ നല്ലൊരു സമ്പാദ്യമുണ്ടാക്കാൻ സാധിക്കും. പോളിസി കാലാവധിയിൽ മരണപ്പെട്ടാൽ കുടുംബത്തിന് സാമ്പത്തിക സുരക്ഷിതത്വവും നേടാം. ഇത്തരത്തിലൊരു പദ്ധതിയാണ് എൽഐസി ജീവൻ ലാഭ്. വിശദാംശങ്ങൾ നോക്കാം.
എൽഐസി ജീവൻ ലാഭ് പോളിസി
പോളിസി ഉടമകൾക്ക് ഇൻഷുറൻസിന്റെയും സമ്പാദ്യത്തിന്റെയും ആനുകൂല്യങ്ങൾ നൽകുന്നൊരു ലൈഫ് ഇൻഷൂറൻസ് പോളിസിയാണ് എൽഐസി ജീവൻ ലാഭ്. സമ്പാദ്യത്തിനും ഇൻഷൂറൻസിനും പ്രധാന്യം നൽകുന്ന എൻഡോവ്‌മെന്റ് പ്ലാനാണിത്. പോളിസി കാലാവധി പൂർത്തിയാക്കുന്ന പോളിസി ഉടമയ്ക്ക് മെച്യൂരിറ്റി ആനുകൂല്യങ്ങൾ ലഭിക്കും. കാലാവധിയിൽ ഉയർന്ന വരുമാനം നേടാൻ വിവിധ ബോണസുകൾ പോളിസിയിൽ നിന്ന് ലഭിക്കും.

പോളിസി കാലാവധിക്കുള്ളില്‍ ഉടമ മരണപ്പെട്ടാല്‍ കുടുംബാംഗങ്ങള്‍ക്ക് എല്‍ഐസി പരിരക്ഷ നല്‍കും. കാലാവധിയിൽ പോളിസി ഉടമ മരണപ്പെടുകയാണെങ്കിൽ നോമിനിക്ക് ബോണസും സം അഷ്വേർഡും ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കും. വാര്‍ഷിക പ്രീമിയത്തിന്റെ 7 മടങ്ങ് തുകയോ സം അഷ്വേഡ് തുകയോ കുടുംബത്തിന് നല്‍കുക. നികുതി ആനുകൂല്യങ്ങളും പോളിസി ഉടമയ്ക്ക് ലഭിക്കും. പണത്തിന് ആവശ്യമെങ്കിൽ പോളിസി ഉടമകൾക്ക് ഈ പ്ലാനിന്റെ ലോൺ സൗകര്യം ഉപയോഗപ്പെടുത്താം.
പോളിസി പ്രായപരിധി
എല്‍ഐസി ജീവന്‍ ലാഭ് പോളിസിയില്‍ ചേരാനുള്ള കുറഞ്ഞ പ്രായം 8 വയസാണ്. ഉയർന്ന പ്രായ പരിധി 59 വയസുമാണ്. പോളിസി കാലയളവ് അനുസരിച്ച് ഉയര്‍ന്ന പ്രായ പരിധിയും വ്യത്യാസപ്പെടും. 15 വര്‍ഷ പോളിസിയില്‍ ചേരുന്നൊരാള്‍ 59 വയസിനുള്ളില്‍ പദ്ധതിയില്‍ ചേരണം.
21 വര്‍ഷ പോളിസിയില്‍ 54 വയസിനുള്ളിലും 25 വര്‍ഷ പോളിസിയില്‍ 50 വയസിനുള്ളിലും ചേരണം. 75 വർഷം വരെ കവറേജ് ലഭിക്കാൻ 59 വയസുള്ള വ്യക്തി 16 വർഷ പോളിസി തിരഞ്ഞെടുക്കണം. പോളിസി പ്രീമിയത്തിന് ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരം നികുതിയിളവ് ലഭിക്കും.
അഷ്വേഡ് തുക
എല്‍ഐസി ജീവന്‍ ലാഭ് പോളിസിയില്‍ ചുരുങ്ങിയ അഷ്വേഡ് തുക 2 ലക്ഷം രൂപയാണ്. അഷ്വേഡ് തുകയ്ക്ക് ഉയര്‍ന്ന പരിധിയില്ല. തിരഞ്ഞെടുക്കുന്ന അഷ്വേഡ് തുകയും പോളിസി കാലാവധിയും നിക്ഷേപകന്റെ പ്രായവും അടിസ്ഥാനമാക്കിയാണ് പ്രീമിയം തീരുമാനിക്കുന്നത്. പ്രീമിയം കാലയളവ് 10, 13, 16 എന്നിങ്ങനെ മൂന്ന് പ്രീമിയം അടവ് കാലാവധി എല്‍ഐസി ജീവന്‍ ലാഭ് പോളിസിയിലുണ്ട്. ഈ അടവ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് 15, 21, 25 വര്‍ഷങ്ങളില്‍ തുക പിന്‍വലിക്കാം.
പോളിസി കാലാവധി അനുസരിച്ച് പ്രീമിയം അടവ് കാലയളവില്‍ വ്യത്യാസമുണ്ട്. 15 വര്‍ഷ പോളിസിയില്‍ ചേര്‍ന്നൊരാള്‍ 10 വര്‍ഷമാണ് പ്രീമിയം അടയ്‌ക്കേണ്ടത്. 21 വര്‍ഷ പോളിസിയില്‍ 15 വര്‍ഷവും 25 വര്‍ഷ പോളിസിയില്‍ 16 വര്‍ഷവുമാണ് പ്രീമിയം അടയ്‌ക്കേണ്ടത്.
കാൽക്കുലേറ്റർ
20 ലക്ഷം രൂപ സം അഷ്വേഡുള്ള എൽഐസി ജീവൻ ലാഭ് പോളിസി വാങ്ങുന്നൊരു വ്യക്തിക്ക് 25 വർഷം പോളിസി കാലയളവായി തിരഞ്ഞെടുത്താൽ പോളിസി കാലാവധിയിൽ 54 ലക്ഷം രൂപ നേടാനാകും. 20 ലക്ഷത്തിന്റെ പോളിസി വാങ്ങുമ്പോൾ പ്രതിമാസം 7,572 രൂപയാണ് പോളിസി പ്രീമിയം വരുന്നത്.
പ്രതിവർഷം 90,867 രൂപയാണ് പ്രീമിയം അടയ്‌ക്കേണ്ടി വരുന്നത്. കാലാവധിയിൽ പോളിസിയിൽ നിന്നുള്ള മെച്യൂരിറ്റി വാല്യു 54 ലക്ഷം രൂപയായിരിക്കും. കാലാവധി പൂർത്തിയാകുമ്പോൾ റിവേർഷണറി ബോണസും ഫൈനൽ അഡിഷൻ ബോണസും സഹിതമാണ് 54 ലക്ഷം രൂപ ലഭിക്കുക.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം



Click it and Unblock the Notifications
