കയ്യിലെ പണത്തിന് സുരക്ഷ വേണമെന്ന് നിർബന്ധം പിടിക്കുന്നവരാണ് എല്ലാവരും. ഇതിൽ ഭൂരിഭാഗവും നഷ്ട സാധ്യതയുള്ള നിക്ഷേപങ്ങളിലേക്ക് തിരിഞ്ഞു നോക്കുക പോലുമില്ല. എന്നാൽ പണത്തിന് മാത്രം സുരക്ഷിതത്വം മതിയോ എന്നാണ് ചോദ്യം. സ്വന്തം ജീവിതത്തെ പണത്തെക്കാൾ മൂല്യം കൽപ്പിക്കുന്നവരാണ് എല്ലാവരും. ഇത്തരത്തിൽ സുരക്ഷിത നിക്ഷേപത്തിനൊപ്പം ജീവിത സുരക്ഷിതത്വം വേണം. ഇത് രണ്ടും ഉറപ്പു വരുത്തുന്ന നിക്ഷേപം ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷന്റെതായിട്ടുണ്ട്. എൽഐസിയുടെ ജീവൻ ലാഭ് പോളിസി ഇത്തരത്തിലുള്ള ഒന്നാണ്.
എൽഐസി ജീവൻ ലാഭ്
2020 ഫെബ്രുവരി 1നാണ് എൽഐസി ജീവൻ ലാഭ് പോളിസി അവതരിപ്പിച്ചത്.നിക്ഷേപത്തിനൊപ്പം ഇന്‍ഷൂറന്‍സ് പരിക്ഷയും ജീവൻ ലാഭ് പോളിസി ഉറപ്പു നൽകുന്നു. പോളിസി ഉടമ മരണപ്പെട്ടാല്‍ കുടുംബാംഗങ്ങള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കും. പോളിസി ഉടമയുടെ നോമിനിക്ക് അഷ്വേഡ് തുക ലഭിക്കും. ചുരുങ്ങിയ അഷ്വേഡ് തുക 2 ലക്ഷമാണ്. അഷ്വേഡ് തുകയ്ക്ക് ഉയര്‍ന്ന പരിധിയില്ല. മാസത്തിലോ ത്രൈമാസത്തിലോ അർധ വർഷത്തിലോ വർഷത്തിലോ പ്രീമിയം അടയ്ക്കാം. തിരഞ്ഞെടുക്കുന്ന അഷ്വേഡ് തുകയ്ക്കും നിക്ഷേപകന്റെ പ്രായവും അടിസ്ഥാനമാക്കിയാണ് പ്രീമിയം കണണക്കാക്കുക.
പ്രായ പരിധി
എട്ടു വയസ് പൂര്‍ത്തിയായ ആൾക്ക് ജീവന്‍ ലാഭ് പോളിസിയില്‍ ചേരാം. കൂടിയ പ്രായ പരിധിയിൽ പോളിസി കാലയളവ് അനുസരിച്ച് വ്യത്യാസമുണ്ട്. 16 വര്‍ഷ കാലാവധിയുള്ള പോളിസി ചേരാനുള്ള ഉയര്‍ന്ന പ്രായ പരിധി 59 വയസാണ്. 21 വര്‍ഷ കാലാവധിക്ക് 54 വയസും 25 വര്‍ഷ പോളിസിക്ക് 50 വര്‍ഷവുമാണ് ഉയർന്ന പ്രായ പരിധി. ജീവന്‍ ലാഭ് പോളിസിയില്‍ നടത്തിയ നിക്ഷേപത്തിന് അനുസരിച്ച് പോളിസി ഉടമയ്ക്ക് വായ്പയെടുക്കാന്‍ സാധിക്കും. 3 വര്‍ഷം പൂര്‍ണമായും പ്രീമിയം അടച്ചവര്‍ക്ക് വായ്പയ്ക്ക് യോഗ്യത. നിക്ഷേപിക്കുന്ന തുകയ്ക്ക് സാമ്പത്തിക വർഷത്തിൽ 1.5 ലക്ഷം രൂപ വരെ ആദായ നികുതി ഇളവ് ലഭിക്കും.
കാലയളവ്
മൂന്ന് വ്യത്യസ്ത കാലാവധികളിൽ ഏത് വേണമെങ്കിലും നിക്ഷേപകന് തിരഞ്ഞെടുക്കാം. 15, 21, 25 വര്‍ഷങ്ങളിലാണ് പോളിസി കാലാവധി. 15 വര്‍ഷ കാലാവധിയുള്ള പോളിസി വാങ്ങുന്നയാള്‍ 10 വര്‍ഷം പ്രീമിയം അടയ്ക്കം. 21 വർഷത്തെ കാലാവധിയിൽ പോളിസി എടുക്കുന്നയാൾ 15 വർഷവും 25 വർഷ കാലായളവിൽ പോളിസി എടുക്കുന്നയാൾ 16 വർഷവും പ്രീമിയം അടക്കേണ്ടതുണ്ട്. മാസത്തില്‍ പോളിസി അടയ്ക്കുന്നവര്‍ക്ക് 15 ദിവസം ഗ്രേസ് പിരിയഡ് ലഭിക്കും. ത്രൈമാസം, അർധ വർഷം, വർഷത്തിൽ പ്രീമിയം അടയ്ക്കുമ്പോള്‍ 30 ദിവസമാണ് ഗ്രേസ് പിരിയഡ് ലഭിക്കുക. പോളിസി കാലാവധിക്കുള്ളില്‍ ഉടമ മരണപ്പെട്ടാല്‍ കുടുംബാംഗങ്ങള്‍ക്ക് സാമ്പത്തികര സഹായം എല്‍ഐസി നല്‍കും. വാര്‍ഷിക പ്രീമിയത്തിന്റെ 7 മടങ്ങ് തുകയോ അഷ്വേഡ് തുകയോ കുടുംബത്തിന് നല്‍കും.
20 ലക്ഷം നേടുന്നത് എങ്ങനെ
26 വയസിൽ 20 ലക്ഷത്തിന്റെ അഷ്വേഡ് തുകയ്ക്ക് പോളിസിയില്‍ 25 വര്‍ഷം നിക്ഷേപം കാലവധിയിൽ ചേർന്നൊരാൾക്ക് മാസത്തിൽ അടക്കേണ്ടി വരുന്ന തുക 7,741 രൂപയാണ്. ഇത് മാസത്തിൽ കണക്കാക്കിയാൽ 258 രൂപ വരും. 16 വർഷം ഇത്തരത്തിൽ നിക്ഷേപിച്ചാൽ 15 ലക്ഷത്തിനുത്ത് തുക പോളിസി പ്രീമിയമായി അടക്കേണ്ടി വരും. കാലാവധി പൂർത്തിയാകുന്ന 25ാം വര്‍ഷത്തിൽ പോളിസി ഉടമയ്ക്ക് 20 ലക്ഷം രൂപ തിരികെ ലഭിക്കും. 25 വര്‍ഷം നിക്ഷേപം തുടര്‍ന്നാല്‍ ബോണസും ലഭിക്കും. 35 വയസുകാരൻ 2 ലക്ഷം രൂപ അഷ്വേഡ് തുക തിരഞ്ഞെടുത്ത് 25 വര്‍ഷത്തെ കാലവധിയിൽ ജീവൻ ലാഭ് പോളിസിയെടുത്തയാള്‍ 16 വര്‍ഷത്തേക്ക് വാര്‍ഷിക പ്രീമിയം 9,100 രൂപയായിരിക്കും.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications