ഇന്‍ഷൂറന്‍സിനൊപ്പം സമ്പാദ്യവും ലഭിക്കുന്ന നിരവധി പ്ലാനുകള്‍ ലൈഫ് ഇൻഷൂറൻസ് അവതരിപ്പിച്ചിട്ടുണ്ട്. ഈ പദ്ധതികള്‍ തിരഞ്ഞെടുക്കുന്നതിലൂടെ കരിയറിന്റെ അവസാന കാലത്ത് മികച്ചൊരു തുക കയ്യിലെത്താന്‍ സഹായിക്കും. വലിയ തുകയുടെ സമ്പാദ്യം ഉണ്ടാക്കിയെടുക്കാമെങ്കിലും ദീര്‍ഘകാലം ആവശ്യമാണെന്നത് ഒരു പോരായ്മായാണ്. എന്നാൽ നിക്ഷേപിക്കുന്ന തുക വളരുന്നതിനൊപ്പം ഇൻഷൂറൻസ് പരിരക്ഷയും എൽഐസി പോളിസികൾ നൽകുന്നുണ്ട്. ദിവസം 200 രൂപ നീക്കിവെയ്ക്കുന്നതിലൂടെ ലക്ഷങ്ങള്‍ ഉണ്ടക്കാന്‍ സാധിക്കുന്ന പോളിസിയാണ് എല്‍ഐസി ജീവന് പ്രഗതി. ഇതിന്റെ വിശദാംശങ്ങള്‍ നോക്കാം.
എല്‍ഐസി ജീവന് പ്രഗതി
എല്‍ഐസി ജീവന് പ്രഗതി പോളിസിയിൽ ചേരാനുള്ള പ്രായ പരിധി, പോളിസി കാലയളവ് എന്നിവ പരിശോധിക്കാം. 12 വയസ് മുതല്‍ 45 വയസ് വരെ പ്രായമുള്ളവർക്ക് എൽഐസി ജീവൻ പ്രഗതി പോളിസിയില്‍ ചേരാം. 12 മുതല്‍ 20 വര്‍ഷം വരെയാണ് പോളിസിയുടെ കാലാവധി. പോളിസി ഉടമയുടെ ഇഷ്ടാനുസരണം പോളിസി കാലയളവ് തിരഞ്ഞെടുക്കാം.
കാലാവധിയെത്താനുള്ള പരമാവധി പ്രായ പരിധി 65 വയസാണ്. ഏറ്റവും കുറഞ്ഞ സം അഷ്വേഡ് തുക 1.50 ലക്ഷം രൂപയാണ്. പരമാവധി അഷ്വേഡ് തുകയ്ക്ക് പരിധിയില്ല, പോളിസി പ്രീമിയം മാസത്തിലോ ത്രൈമാസത്തിലോ അർധ വർഷത്തിലോ വർഷത്തലോ അടയ്ക്കാം.
പോളിസി നികുതി ഇളവ്
ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരം വര്‍ഷത്തില്‍ അടയ്ക്കുന്ന പ്രീമിയത്തിന് എല്‍ഐസി ജീവന് പ്രഗതി പോളിസിയിൽ നികുതി ഇളവുണ്ട്. ഇതോടൊപ്പം കാലാവധിയില്‍ ലഭിക്കുന്ന തുകയ്ക്ക് സെക്ഷന്‍ 10(10ഡി) പ്രകാരം നികുതി ഇളവ് ലഭിക്കും.
പോളിസി മൂന്ന് വര്‍ഷത്തിന് ശേഷം സറണ്ടര്‍ ചെയ്യാം. 15 ലക്ഷം രൂപ സം അഷ്വേഡുള്ള 20 വര്‍ഷ കാലാവധിയുള്ള പോളിസി നാല് വര്‍ഷം പ്രീമിയം അടച്ച ശേഷം പിന്‍വലിച്ചാല്‍ 1,73,750 രൂപയാണ് ലഭിക്കുക. മൂന്ന് വര്‍ഷത്തിന് ശേഷം പോളിസിയില്‍ നിന്ന് വായ്പയും ലഭിക്കും.
കാൽക്കുലേറ്റർ
ദിവസം 200 രൂപ നിക്കീവെയ്ക്കുന്നൊരാള്ക്ക് മാസത്തില്‍ 6000 രൂപയും വര്‍ഷത്തില്‍ 72,000 രൂപയും പ്രീമിയമായി അടയ്ക്കാന്‍ സാധിക്കും. 15 ലക്ഷം രൂപ സം അഷ്വേഡിന്എല്ഐസി ജീവന് പ്രഗതി പോളിസി വാങ്ങിയ വ്യക്തി 20 വര്‍ഷത്തെ പോളിസി കാലയളവ് തിരഞ്ഞെടുത്താല്‍ വര്‍ഷത്തില്‍ അടയ്ക്കേണ്ടി വരുന്ന പ്രീമിയം 72,000 രൂപയാണ്.
1000 രൂപയ്ക്ക് 40 രൂപ നിരക്കില്‍ സിംപിള്‍ റിവിഷനറി ബോണസും 1000 രൂപയ്ക്ക് 50 രൂപ നിരക്കില്‍ ഫൈനല്‍ അഡിഷന് ബോണസും ലഭിച്ചാല്‍ കാലാവധിയില്‍ 28 ലക്ഷം രൂപ ലഭിക്കാം. ഇതുപ്രകാരം 20-ാം വസില്‍ പോളിസിയില്‍ ചേരുന്നൊരാള്‍ക്ക് 20 വര്‍ഷത്തിന് ശേഷം 28.35 ലക്ഷം രൂപ ലഭിക്കും.
മരണാനുകൂല്യം
എല്‍ഐസി ജീവന് പ്രഗതി പോളിസിയില്‍ ചേര്‍ന്ന വ്യക്തിക്ക് പോളിസി കാലയളവില്‍ മരണം സംഭവിച്ചാല്‍ തുക കുടുംബാഗങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ് തുക ലഭിക്കും. 15 ലക്ഷം രൂപ അഷ്വേഡ് തുകയ്ക്ക് പോളിസി എടുത്ത വ്യക്തി 5 വര്‍ഷത്തിന് ശേഷം മരണപ്പെട്ടാല്‍ എത്ര രൂപ മരണാനുകൂല്യം ലഭിക്കുമെന്ന് നോക്കാം.
1,000 രൂപയ്ക്ക് 40 രൂപ നിരക്കില്‍ സിംപിള്‍ റിവിഷനറി ബോണസും 1,000 രൂപയ്ക്ക് 50 രൂപ നിരക്കില്‍ ഫൈനല്‍ അഡിഷന് ബോണസും ലഭിച്ചാല്‍ 18.15 ലക്ഷം രൂപ ലഭിക്കും.
എവിടെ നിന്ന് പോളിസി വാങ്ങാം
എൽഐസി പോളിസികൾ ഓൺലൈനായും ഓഫ്ലൈനായും വാങ്ങാനും പ്രീമിയം അടയ്ക്കാനും സാധിക്കും. എൽഐസി വെബ്സൈറ്റ് വഴി ഓൺലൈനായോ എൽഐസി ശാഖകൾ വഴിയോ ഏജന്റുമാർ വഴിയോ പോളിസികൾ വാങ്ങാനും പ്രീമിയം അടയ്ക്കാനും സാധിക്കും.
More From GoodReturns

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു

ബെംഗളൂരു: പുതിയ മദ്യനികുതി ഏപ്രില്‍ മുതല്‍- ഇനി ചിയേഴ്സോ അതോ ടിയേഴ്സോ?



Click it and Unblock the Notifications