വിരമിക്കൽ കാലത്തും ഇന്നത്തെ പോലെ സുഖകരമായി ജീവിക്കാൻ വരുമാനം പ്രധാനമാണ്. പെൻഷൻ പദ്ധതികളുടെ ഭാഗമായവരാണെങ്കിൽ ഇതിനെ പറ്റി അശങ്കപ്പെടേണ്ടതില്ല. അല്ലാത്തവർക്ക് ജോലിക്കാലത്ത് നല്ല നിക്ഷേപങ്ങൾ നടത്തുകയോ വിരമിക്കൽ കാല പദ്ധതികളിൽ ചേരേണ്ടതോ ഉണ്ട്. ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷൻ വിവിധ തരത്തിലുള്ള പെൻഷൻ പ്ലാനുകൾ അവതരിപ്പിച്ചിട്ടുണ്ട്. പോളിസി ഉടമയ്ക്ക് പെൻഷൻ ലഭിക്കുന്നതിനൊപ്പം പോളിസി ഉടമയുടെ കുടുംബത്തിനും പെൻഷൻ ലഭിക്കുന്നൊരു പദ്ധതിയാണ് എൽഐസി ന്യൂ ജീവന്‍ ശാന്തി പോളിസി. ഇതിന്റെ വിശദാംശങ്ങൾ അറിയാം.
എൽഐസി ന്യൂ ജീവന്‍ ശാന്തി പോളിസി
ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷൻ 2020തിൽ ആരംഭിച്ച പെന്‍ഷന്‍ പദ്ധതിയാണ് ന്യൂ ജീവന്‍ ശാന്തി പോളിസി. ഒറ്റ പ്രീമിയത്തില്‍ നല്ലൊരു തുക ആന്യുറ്റിയായി മാസത്തില്‍ നേടാന്‍ സാധിക്കും. പോളിസിയുടെ ആന്യുറ്റി നിരക്കും ഇൻസെന്റീവുകളും എൽഐസി ഉയർത്തിയിട്ടുണ്ട്.2023 ജനുവരി 5 മുതൽ പോളിസി വാങ്ങുന്നവർക്കാണ് പുതുക്കിയ നിരക്ക് ലഭിക്കുക.
1.50 ലക്ഷം രൂപയാണ് പദ്ധതിയില്‍ നിക്ഷേപിക്കാവുന്ന കുറഞ്ഞ തുക. പരമാവധി നിക്ഷേപത്തിന് പരിധിയില്ല. 1,000 രൂപ മാസത്തിൽ കുറഞ്ഞ പെൻഷനായി വാങ്ങാൻ സാധിക്കും. മാസത്തിലോ മൂന്ന് മാസത്തിലൊരിക്കലോ 6 മാസം കൂടുമ്പോഴോ വര്‍ഷത്തിലോ പെന്‍ഷന്‍ വാങ്ങാം. പോളിസിയില്‍ ചേരുന്നത് മുതല്‍ കാലാവധിയോളം ആന്യുറ്റി നിരക്ക് മാറ്റമില്ലാതെ തുടരും.
പ്രായ പരിധി
30 വയസ് പൂര്‍ത്തിയായ വ്യക്തിക്ക് ന്യൂ ജീവന്‍ ശാന്തി പോളിസിയിൽ ചേരാം. ഉയര്‍ന്ന പ്രായ പരിധി 79 വയസാണ്. പദ്ധതിയില്‍ രണ്ട് തരത്തിലുള്ള പ്ലാനുകള്‍ തിരഞ്ഞെടുക്കാന്‍ സാധിക്കും. ഇമ്മിഡ്യേറ്റ് ആന്യുറ്റി പ്ലാനും ഡിഫേര്‍ഡ് ആന്യുറ്റി പ്ലാനും. ഇമ്മിഡിയേറ്റ് ആന്യുറ്റി പ്ലാനില്‍ ചേരാനുള്ള ഉയർന്ന പ്രായ പരിധി 80 വയസും, ഡിഫേർഡ് അന്യുറ്റി പ്ലാനില്‍ 75 വയസുമാണ്.
ഇമ്മിഡിയേറ്റ് പ്ലാന്‍ തിരഞ്ഞെടുക്കുന്നൊരാള്‍ക്ക് പോളിസിയില്‍ ചേര്‍ന്ന തൊട്ടടുത്ത മാസം മുതൽ പെന്‍ഷന്‍ ലഭിച്ചു തുടങ്ങും. ഡിഫേര്‍ഡ് പ്ലാനില്‍ നിശ്ചിത വര്‍ഷത്തിന് ശേഷമാണ് പെന്‍ഷന്‍ ലഭിക്കുന്നത്. 1-12 വർഷം വരെയുള്ള കാലം ഡിഫോർഡ് കാലയളവായി തിരഞ്ഞെടുക്കാം.
മികച്ചത് ഏത്
ജോലിയിൽ നിന്ന് വിരമിച്ച വ്യക്തികൾ ന്യൂ ജീവന്‍ ശാന്തി പോളിസി വാങ്ങാൻ തയ്യാറായാൽ ഇമ്മിഡിയേറ്റ് പ്ലാൻ തിരഞ്ഞെടുക്കാം. ജോലിക്കാലത്ത് പോളിസി വാങ്ങുന്നവർക്ക് ഡിഫേര്ഡ് പ്ലാനും തിരഞ്ഞെടുക്കാം. ഡിഫേര്‍ഡ് പ്ലാനില്‍ ജീവിത കാലം മുഴുവന്‍ പെന്‍ഷൻ നേടാന്‍ സാധിക്കും. ഇമ്മിഡിയേറ്റ് പ്ലാന്‍ തിരഞ്ഞെടുക്കുന്നൊരാള്‍ക്ക് ചുരുങ്ങിയത് 31 വയസ് മുതല്‍ പെന്‍ഷന്‍ നേടാം.
ഏത് പ്ലാന്‍ തിരഞ്ഞെടുത്താലും 80 വയസിനുള്ളില്‍ പെന്‍ഷന്‍ ലഭിച്ചു തുടങ്ങും. പോളിസിയിൽ സിംഗില്‍ ലൈഫും കുടുംബാംഗങ്ങള്‍ക്ക് ആനുകൂല്യം ലഭിക്കുന്ന ജോയിന്റ് ലൈഫും ഉള്‍പ്പെടുത്താം. ജോയിന്റ് ലൈഫ് പ്ലാനിൽ ഭര്‍ത്താവ്, ഭാര്യ മക്കള്‍, കൊ്ുമക്കള്‍, മാതാപിതാക്കൾ എന്നിവരെ ഉൾപ്പെടുത്താം.
പുതുക്കിയ നിരക്കും പെൻഷനും
എല്‍ഐസി ജീവന്‍ ശാന്തി പ്ലാനിന്റെ ആന്യുറ്റി നിരക്കും ഇന്‍സെന്റീവും എല്‍ഐസി പരിഷ്‌കരിച്ചിട്ടുണ്ട്. 1,000 രൂപയ്ക്ക് 3 രൂപ മുതല്‍ 9.75 രൂപ വരെ ഇന്‍സെന്റീവ് ലഭിക്കും. ഇത് പര്‍ച്ചേസ് വിലയെയും ഡിഫേര്‍ഡ് പിരയഡിനെയും അടിസ്ഥാനമാക്കിയാണ് കണക്കാക്കുന്നത്.
10 ലക്ഷം രൂപയ്ക്ക് ന്യൂ ജീവന്‍ ശാന്തി പോളിസി വാങ്ങുന്നൊരാള്‍ ഡിഫേര്‍ഡ് ആന്യുറ്റി ഫോര്‍ സിംഗില്‍ ലൈഫ് തിരഞ്ഞെടുത്താൽ മാസത്തിൽ 11,192 രൂപ ലഭിക്കും. ജോയിന്റ് ലൈഫാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ മാസത്തിൽ 10,576 രൂപ ലഭിക്കും.
More From GoodReturns

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഇന്ധനവിലയിൽ ആശ്വാസം; ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications