വിരമിക്കല്‍ കാലത്തേക്ക് സമ്പാദിക്കാൻ ഇന്ന് നിരവധിയായ പദ്ധതികളുണ്ട്. വിവിധ റിട്ടയർമെന്റ് സ്കീമുകൾ മ്യൂച്വൽ ഫണ്ട് ഹൗസുകൾ അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ ഓഹരി അധിഷ്ഠിത നിക്ഷേപങ്ങളെ ആശ്രയിച്ചുള്ള മറ്റു പദ്ധതികളും ഇന്ന് വിപണിയിലുണ്ട്. ഇത്തരം പദ്ധതിയിൽ നിക്ഷേപിക്കുന്നത് നല്ല ആദായം തരാമെങ്കിലും നഷ്ട സാധ്യത കൂടി സഹിക്കേണ്ടതുണ്ട്.
പെന്ഷന് വേണ്ടി സുരക്ഷിതമായ മികച്ച ആദായം നല്‍കുന്നൊരു നിക്ഷേപം തേടുന്നവരാണെങ്കില്‍ തിരഞ്ഞെടുക്കാവുന്നൊരു ഉഗ്രന്‍ എല്‍ഐസി പോളിസിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. സിംഗിള്‍ പ്രീമിയം വഴി ജീവിത കാലം മുഴുവന്‍ പെന്ഷന് നേടാന്‍ പറ്റുന്നൊരു പദ്ധതിതയാണിത്.
ന്യൂ ജീവന് ശാന്തി പോളിസി
എൽഐസിയുടെ മികച്ചൊരു പെൻഷൻ പദ്ധതിയാണ് ന്യൂ ജീവന് ശാന്തി പോളിസി. ഒറ്റത്തവണ പ്രീമിയത്തില്‍ ആന്യുറ്റിയായി മാസ പെൻഷൻ കൈപ്പറ്റാം എന്നതാണ് ന്യൂ ജീവന് ശാന്തി പോളിസിയുടെ പ്രത്യേകത. പോളിസി ഉടമയ്ക്ക് ഏകദേശം ഒമ്പത് ആന്യുറ്റി ഓപ്ഷനുകളാണ് എല്‍ഐസി വാഗ്ദാനം ചെയ്യുന്നത്. പോളിസി ഉടമകള്‍ക്ക് ആവശ്യങ്ങളും സാഹചര്യങ്ങളും അനുസരിച്ച് ഓപ്ഷന് തിരഞ്ഞെടുക്കാം.

പോളിസിയുടെ തുടക്കത്തില്‍ തന്നെ ആന്യിറ്റി നിരക്ക് നിശ്ചയിച്ചിട്ടുണ്ട്. ഇത് കാലാവധിയോളം മാറ്റമില്ലാതെ തുടരും. 1.5 ലക്ഷം രൂപയാണ് ഏറ്റവും കുറഞ്ഞ അഷ്വേഡ് തുക. കൂടിയ അഷ്വേഡ് തുകയ്ക്ക് പരിധിയില്ല. 1,000 രൂപ മാസത്തില്‍ കുറഞ്ഞ പെന്‍ഷനായി വാങ്ങാന്‍ സാധിക്കും. മാസത്തിലോ മൂന്ന് മാസത്തിലൊരിക്കലോ 6 മാസം കൂടുമ്പോഴോ വര്‍ഷത്തിലോ പെന്ഷന് വാങ്ങാം.
പോളിസിയിൽ ചേരാനുള്ള പ്രായ പരിധി
30 വയസ് പൂര്ത്തിയായൊരാള്ക്ക് ന്യൂ ജീവന് ശാന്തി പോളിസിയിൽ ചേരാന്‍ സാധിക്കും. എന്നാൽ ഉയർന്ന പ്രായ പരിധി പ്ലാനുകൾക്ക് അനുസരിച്ച് വ്യത്യാസപ്പെടും. ഇമ്മിഡ്യേറ്റ് ആന്യുറ്റി പ്ലാനും ഡിഫേര്‍ഡ് ആന്യുറ്റി പ്ലാൻ എന്നിങ്ങനെ 2 പ്ലാൻ പോളിസിയിലുണ്ട്.
* ഇമ്മിഡിയേറ്റ് ആന്യുറ്റി പ്ലാനില്‍ ചേരാനുള്ള ഉയര്‍ന്ന പ്രായ പരിധി 80 വയസ്
* ഡിഫേര്‍ഡ് അന്യുറ്റി പ്ലാനില്‍ ചേരാനുള്ള ഉയർന്ന പ്രായ പരിധി 75 വയസ്.
2 തരം പോളിസി പ്ലാനുകൾ
ന്യൂ ജീവന് ശാന്തി പോളിസിയിൽ ഇമ്മിഡിയേറ്റ് ആന്യുറ്റി ഓപ്ഷൻ തിരഞ്ഞെടുത്താൽ പോളിസി ആരംഭിച്ചതിന് തൊട്ടടുത്ത മാസം മുതൽ പെന്ഷന് ലഭിച്ചു തുടങ്ങും. ഡിഫേര്‍ഡ് പ്ലാനില്‍ നിശ്ചിത വര്‍ഷത്തിന് ശേഷമാണ് പെന്ഷന് ലഭിക്കുക. 1-12 വര്‍ഷം വരെ ഡിഫോര്‍ഡ് കാലയളവായി തിരഞ്ഞെടുക്കാം. ജോലിയില്‍ നിന്ന് വിരമിച്ചവര്‍ക്ക് ഇമ്മിഡിയേറ്റ് പ്ലാനോ ഡിഫേർഡ് പ്ലാനോ തിരഞ്ഞെടുക്കാം. ഡിഫേര്‍ഡ് പ്ലാനില്‍ ജീവിത കാലം മുഴുവന്‍ പെന്ഷൻ നേടാം.
സിംഗിൽ ലൈഫും ജോയിന്റ് ലൈഫും
30 വയസാണ് പോളിസിയിൽ ചേരാനുള്ള പ്രായ പരിധി. ഇമ്മിഡിയേറ്റ് പ്ലാന്‍ തിരഞ്ഞെടുക്കുന്നൊരാള്‍ക്ക് ചുരുങ്ങിയത് 31 വയസ് മുതല്‍ പെന്ഷന് നേടാം. ഏത് പ്ലാന്‍ തിരഞ്ഞെടുത്താലും 80 വയസിനുള്ളില്‍ പെന്ഷന് ലഭിച്ചു തുടങ്ങും. പോളിസിയില്‍ സിംഗില്‍ ലൈഫും കുടുംബാംഗങ്ങള്‍ക്ക് ആനുകൂല്യം ലഭിക്കുന്ന ജോയിന്റ് ലൈഫും ഉള്‍പ്പെടുത്താം. ജോയിന്റ് ലൈഫ് പ്ലാനില്‍ ഭര്‍ത്താവ്, ഭാര്യ മക്കള്‍, കൊ്ുമക്കള്, മാതാപിതാക്കള്‍ എന്നിവരെ ഉള്‍പ്പെടുത്താം.
പോളിസി കാൽക്കുലേറ്റർ
52 വയസുകാരന് എല്‍ഐസി ന്യു ജീവന് ശാന്തി പോളിസിയില്‍ സിംഗില്‍ ലൈഫ് പ്ലാന്‍ തിരഞ്ഞെടുത്ത് 10 ലക്ഷം രൂപ നിക്ഷേപിച്ചൊരാള്‍ക്ക് 10 വര്‍ഷ ഡിഫേര്‍ഡ് പിരിയഡിന് ശേഷം പെന്ഷന് വാങ്ങാന്‍ തുടങ്ങിയാല്‍ മാസത്തില്‍ 8,918 രൂപ ലഭിക്കും. 50-ാം വയസില്‍ 10 വര്‍ഷ ഡിഫേര്‍ഡ് കാലാവധിയില്‍ 10 ലക്ഷം നിക്ഷേപിച്ചൊരാള്‍ക്ക് 8,742 രൂപ ലഭിക്കും.
ഡിഫേര്‍ഡ് കാലാവധിയില്‍ പോളിസി ഉടമ മരണപ്പെട്ടാല്‍, ഉദാഹരത്തിന് 5 വര്‍ഷം 4 മാസത്തിനിടെ പോളിസി ഉടമ മരണപ്പെടുമ്പോള്‍ നോമിനിക്ക് 15,49,376 രൂപ ലഭിക്കും. 50 വയസുകാരന് 25 ലക്ഷം നിക്ഷേപിച്ചാല്‍ മാസത്തില്‍ 21,900 രൂപ ലഭിക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
