ആഗ്രഹങ്ങളും അത് നേടിയെടുക്കാനുള്ള പരിശ്രമങ്ങളും തന്നെയാണ് ജീവിതത്തെ മുന്നോട്ട് നയിക്കുന്നത്. ഉന്നത നിലവാരത്തിലുള്ള ജീവിതം സ്വപ്നം കാണുന്നൊരാള്‍ക്ക് ഇതിനൊത്ത ചെലവുണ്ടാകും. ഈ തുക കണ്ടെത്താന്‍ നിക്ഷേപങ്ങള്‍ തന്നെ ആവശ്യമാണ്. ഓഹരി വിപണി നിക്ഷേപം വലിയ ലാഭത്തിനുള്ള സാധ്യത നല്‍കുന്നുണ്ട്. ഇതുപോലെതന്നെ ഉയര്‍ന്ന നഷ്ട സാധ്യതയും ഓഹരി വിപണിയിലുണ്ട്.
പണം സുരക്ഷിതമാക്കി ഉയര്‍ന്ന ആദായം തേടുന്നവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ച മാര്‍ഗങ്ങളിലൊന്നാണ് ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്റെ ജീവന് ശിരോമണി പ്ലാന്‍. നിക്ഷേപിക്കുന്ന ഒരു രൂപ പോലും വളര്‍ന്ന് നേട്ടം തരുന്ന പദ്ധതിയാണിത്. സാമ്പത്തിക, വ്യക്തിഗത സുരക്ഷയ്ക്കൊപ്പം സമ്പാദ്യമായും ജീവന് ശിരോമണി പ്ലാനിനെ പരിഗണിക്കാം.
ജീവന് ശിരോമണി പ്ലാന്‍
ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷന്റെ സമ്പാദ്യവും ലൈഫ് കവറും നൽകുന്നൊരു പോളിസിയാണ് ജീവന് ശിരോമണി പ്ലാന്‍. ഏറ്റവും ചുരുങ്ങിയ അഷ്വേഡ് തുക 1 കോടിയാണ്. പരമാവധി അഷ്വേഡ് തുകയ്ക്ക് പരിധിയില്ല. 14, 16, 18, 20 വര്‍ഷങ്ങളായി പോളിസി കാലാവധിയുണ്ട്. പോളിസി കാലയളവ് മുഴുവന്‍ പ്രീമിയം അടയ്ക്കേണ്ടതില്ല. നാല് വര്‍ഷത്തെ ഇളവ് ലഭിക്കും. ഇതുപ്രകാരം 14 വര്‍ഷ പോളിസികാരന്‍ 10 വര്‍ഷം പ്രീമിയം അടച്ചാല്‍ മതി.
പോളിസിയില്‍ ചേരാനുള്ള ഏറ്റവും ചുരുങ്ങിയ പ്രായ പരിധി 18 വയസാണ്. 14 വര്‍ഷ പോളിസിയില്‍ 55 വയസുവരെ ചേരാം. 16 വര്‍ഷ പോളിസിയില്‍ ചേരാനുള്ള ഉയര്‍ന്ന പ്രായ പരിധി 51 വയസാണ്. 18 വര്‍ഷ പോളിസിയില്‍ 48 വയസിനുള്ളില്‍ ചേരണം. 20 വര്‍ഷ പോളിസിയില്‍ ചേരാനുള്ല പ്രായ പരിധി 45 വയസാണ്.
പദ്ധതി ആനുകൂല്യങ്ങൾ
ഓഹരി വിപണിയുമായി ബന്ധിപ്പിക്കാത്ത നോണ്‍ ലിങ്ക്ഡ് ഇന്‍ഷൂറന്‍സ് പോളിസിയാണ് ജീവന് ശിരോമണി പ്ലാന്‍. പോളിസിയില്‍ പ്രീമിയം അടവ് പൂര്‍ത്തിയാകുമ്പോള്‍ 2 തവണയാണ് പണം ലഭിക്കുന്നത്. ബാക്കി വരുന്ന തുക മെച്യൂരിറ്റി ബെനഫിറ്റായി കാലാവധിയിലും ലഭിക്കും.
14 വര്‍ഷ പോളിസിയില്‍ 10-ാം വര്‍ഷവും 12-ാം വർഷവും അഷ്വേഡ് തുകയുടെ 30 ശതമാനം അനുവദിക്കും. 16 വര്‍ഷ പോളിസിയില്‍ അഷ്വേര്‍ഡ് തുകയുടെ 35 ശതമാനമാണ് രണ്ട് തവണകളായി അനുവദിക്കുന്നത്. 12, 14 വർഷങ്ങളിൽ തുക അനുവദിക്കും.
18 വര്‍ഷ പോളിസിയില്‍ 40 ശതമാനം തുക വീതം 14, 16 വർഷങ്ങളിൽ ലഭിക്കും. 20 വര്‍ഷ പോളിസിയില്‍ 16 വര്‍ഷവും 18 വര്‍ഷവും പൂര്‍ത്തിയാകുമ്പോള്‍ 45 ശതമനം തുക വീതവും ലഭിക്കും. 15 രോഗങ്ങള്‍ക്ക് ആരോഗ്യ പരിരക്ഷയും ജീവൻ ശിരോമണി പോളിസി നല്‍കുന്നുണ്ട്.
രോഗങ്ങൾക്ക് അഷ്വേഡ് തുകയുടെ 10 ശതമാനം ലഭിക്കും. രോഗാവസ്ഥയെ തുടര്‍ന്ന് പ്രീമിയം അടയ്ക്കാന്‍ സാധിക്കാത്തവർക്ക് 2 വര്‍ഷത്തിന്റെ സാവകാശവും നല്‍കും. 1 വർഷം പോളിസി പൂർത്തിയായാൽ വായ്പ ലഭിക്കും.
കാൽക്കുലേറ്റർ
പദ്ധതിയുടെ ഏറ്റവും ചുരുങ്ങിയ അഷ്വേഡ് തുക 1 കോടിയാണ്. 20 വര്‍ഷ പോളിസി വാങ്ങിയൊരാൾ 16 വര്‍ഷം മാസത്തില്‍ 58,458 രൂപ പ്രീമിയം അടയ്ക്കണം. 18 വര്‍ഷ പോളിസി കാലയളവില്‍ 14 വര്‍ഷം അടയ്ക്കേണ്ട പ്രീമിയം മാസത്തില്‍ 68,796 രൂപയാണ്. 16 വര്‍ഷ പോളിസിയില്‍ 12 വര്‍ഷം മാസത്തില്‍ 76,500 രൂപ അടച്ചാല്‍ 1കോടി നേടാം. 14 വര്‍ഷ പോളിസില്‍ 10 വര്‍ഷത്തേക്ക് മാസത്തില്‍ അടയ്ക്കേണ്ടത് 91,167 രൂപയാണ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം



Click it and Unblock the Notifications
