10 വർഷം കൊണ്ട് 1 കോടി നേടാം, അടവിന് 4 വർഷം ഇളവും; ഇതല്ലേ ലോട്ടറി!

നിക്ഷേപത്തിനൊപ്പം സുരക്ഷിതത്വവും അനിവാര്യമാണ്. നിക്ഷേപത്തിനു മാത്രമുള്ള സുരക്ഷയല്ല പറഞ്ഞുവരുന്നത്. നിക്ഷേപകന്റെ സുരക്ഷയും പ്രധാനമാണ്. ഇത്തരത്തിലൊരു നിക്ഷേപമാർ​ഗം ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷൻ അവതരിപ്പിച്ചിട്ടുണ്ട്. പോളിസി ഉടയമക്ക് ഇൻഷൂറൻസ് ലഭിക്കുന്നതിനൊപ്പം ​ഗുരുതര രോ​ഗങ്ങൾക്ക് സഹായവും നിക്ഷേപമായി ഒരു തുകയും ഈ പോളിസി വഴി ലഭിക്കും. ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷൻ 2017 ലാണ് ജീവന്‍ ശിരോമണി സ്‌കീം അവതരിപ്പിച്ചത്. നോണ്‍ ലിങ്കിഡ് പോളിസായായ ഈ മണി ബാക്ക് പ്ലാനിൽ ചുരുങ്ങിയ പോളിസി പ്രീമിയം പിരിയഡ് മാത്രമെയുള്ളൂ എന്നത് ​ഗുണമാണ്. പോളിസി കാലയളവിനിടയിൽ രണ്ട് തവണയും ഗുരുതര രോഗങ്ങള്‍ക്കും പണം ലഭിക്കും.പോളിസിയുടെ മിനിമം അഷ്വേഡ് തുക 1 കോടി രൂയാണ്. ഉയര്‍ന്ന അഷ്വേഡ് തുകയ്ക്ക് പരിധിയില്ല. ഇത് 5 ലക്ഷത്തിന്റെ ഗുണിതങ്ങളായാണ് നിക്ഷേപിക്കാനവുക. 

കാലയളവ്

കാലയളവ്

14,16,18,20 എന്നിങ്ങനെ നാല് വ്യത്യസ്ത വർഷങ്ങളിലേക്കുള്ള പോളിസി തിരഞ്ഞെടുക്കാം. പോളിസിയില്‍ ചേരാനുള്ള ചുരുങ്ങിയ പ്രായ പരിധി 18 വയസമാണ്. ഉയര്‍ന്ന പരിധി പോളിസി കാലവധി അനുസരിച്ച മാറും. 14 വര്‍ഷ കാലവധിയുള്ള പോളിസിക്ക് ഉയര്‍ന്ന പരിധി 55 വയസാണ്. 16 വര്‍ഷ പോളിസിക്ക് 51 വയസാണ് ഉയര്‍ന്ന പ്രായം. 18 വര്‍ഷ കാലയളവിലുള്ള പോളിസിയിൽ ചേരുന്നൊരാൾക്ക് 48 വയസാണ് ഉയർന്ന പരിധി. 20 വര്‍ഷ പോളിസിയിൽ ചേരാൻ ആ​ഗ്രഹിക്കുന്നയാൾ 45ാം വയസിനുള്ളിൽ പോളിസിയിൽ ചേർന്നിരിക്കണം. 

പ്രീമിയം

വര്‍ഷത്തിലോ അര്‍ധ വര്‍ഷത്തിലോ ത്രൈമാസത്തിലോ മാസത്തിലോ പ്രീമിയം അടയ്ക്കാം. പോളിസി കാലയളവിൽ നിന്ന് നാല് വർഷം കുറച്ചാൽ ലഭിക്കുന്ന കാലയളവാണ് പ്രീമിയം അടക്കേണ്ടത്. അതായത് 14 വർഷ കാലവധിയുള്ള പോളിസിക്ക് 10 വർഷം പ്രീമിയം അടയ്ക്കണം. 20 വർഷ കാലാവധിയുള്ള പോളിസിക്ക് 16 വർഷമാണ് പ്രീമിയം അടയ്ക്കേണ്ടത്. 16 വർഷ പോളിസിക്ക് 12 വർഷവും 18 വർഷ പോളിസിക്ക് 14 വർഷവും പ്രീമിയം അടയ്ക്കണം. 

ആനുകൂല്യങ്ങൾ

ആനുകൂല്യങ്ങൾ

എൽഐസി ജീവന്‍ ശിരോമണി സ്‌കീമിന്റെ പ്രധാന ആനുകൂല്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. പോളിസി ഉടമ അഞ്ച് വര്‍ഷത്തിനുള്ളില്‍ മരണപ്പെട്ടാല്‍ ആനുകൂല്യം നോമിക്ക് ലഭിക്കും. അഷ്വേഡ് തുകയും ഗ്യാരണ്ടി അഡിഷനും ചേര്‍ത്താണ് നല്‍കുക. അഞ്ച് വര്‍ഷത്തിന് ശേഷം കാലാവധി പൂര്‍ത്തിയാകുന്നതിന് മുന്‍പ് മരണം സംഭവിച്ചാല്‍ ഇതിന്റെ കൂടെ ലോയല്‍റ്റി അഡിഷനും ലഭിക്കും. അഷ്വേഡ് തുകയുടെ 125 ശതമാനമാണിത്. അതായത് 1 കോടി രൂപയുടെ പോളിസി വാങ്ങിയാൾക്ക് മരണ സംഭവിച്ചാൽ 1.25 കോടി ലഭിക്കും.  പോളിസി കാലയളവിൽ രണ്ട് തവണ അഷ്വേഡ് തുകയുടെ നിശ്ചിത ശതമാനം സർവൈവൽ ബെനിഫിറ്റായി പോളിസി ഉടമയ്ക്ക് ലഭിക്കും. 14 വര്‍ഷ പോളിസിയില്‍ 10, 12 വര്‍ഷത്തില്‍ അഷ്വേഡ് തുകയുടെ 30 ശതമാനം പോളിസി ഉടമയ്ക്ക് ലഭിക്കും. 16 വര്‍ഷ പോളിസിയില്‍ 12,14 വര്‍ഷങ്ങളില്‍ 35 ശതമാനവും 18 വര്‍ഷ പോളിസിയില്‍ 14, 16 വര്‍ഷങ്ങളിൽ അഷ്വേഡ് തുകയുടെ 40 ശതമാനവും പോളിസി ഉടമയ്ക്ക് ലഭിക്കും. 20 വര്‍ഷ പോളിസി എടുത്തൊരാൾക്ക് 16,18 മാസങ്ങളില്‍ 45 ശതമാനം തുക ലഭിക്കും. 

പോളിസി

ഗുരുതര രോഗങ്ങളുള്ള വ്യക്തികൾക്ക് അഷ്വേഡ് തുകയുടെ 10 ശതമാനം രോ​ഗ സമയത്ത് ലഭിക്കും. 1 കോടിക്ക് 10 ലക്ഷം രൂപ വരെ ഇങ്ങനെ നേടാം. ഈ ആനുകൂല്യം വാങ്ങിയവർക്ക് രണ്ട് വർഷം പ്രീമിയം അടയ്ക്കാൻ ഇളവുണ്ട്. ഇത് പിന്നീട് അടയ്ക്കണം. അതേസമയം പോളിസി കാലയളവിൽ ഒരു തവണ മാത്രമെ ഈ അനുകൂല്യം നേടാൻ സാധിക്കുകയുള്ളൂ. ഇത് കൂടാതെ മെച്യൂരിറ്റി കാലയളവ് പൂര്‍ത്തിയാകുമ്പോള്‍ ഒരു മൊത്ത തുകയും പോളിസി പ്രകാരം പോളിസി ഉടമയ്ക്ക് നല്‍കും. പോളിസി ഉടമയ്ക്ക് വായ്പ സൗകര്യവും എൽഐസി ജീവന്‍ ശിരോമണി പോളിസിയുടെ പ്രത്യേകതയാണ്. പോളിസിയുടെ സറണ്ടര്‍ വാല്യുവിനെ അടിസ്ഥാനമാക്കിയുള്ള തുകയാണ് വായ്പായി എടുക്കുവാന്‍ സാധിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X