നാളെ എന്ത് എന്ന് പ്രവചിക്കൽ അസാധ്യമാണ്. അസുഖങ്ങളോ, മരണങ്ങളോ ആയി അപ്രതീക്ഷിത സാഹചര്യങ്ങൾ മുന്നിലേക്കെത്താം. ഇത്തരം സാഹചര്യങ്ങളിൽ പിടിച്ചു നിൽക്കാൻ സാമ്പത്തിക സഹായം ആവശ്യമാണ്. ലൈഫ് ഇൻഷൂറൻസ് പോളിസികൾ ഉപകാരപ്രദമാകുന്നത് ഇവിടെയാണ്. ജീവിതത്തിന് ഇൻഷൂറൻസ് നൽകുന്നതിനോടൊപ്പം സമ്പാദ്യമായി കാണാനും പറ്റിയ നിരവധി പോളിസികൾ എൽഐസി അവതരിപ്പിച്ചിട്ടുണ്ട്. ഇത്തരത്തിലൊന്നാണ് എൽഐസി ജീവൻ ശിരോമണി. ഇതിന്റെ വിശദാംശങ്ങളാണ് ചുവടെ.
എൽഐസി ജീവൻ ശിരോമണി
ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷൻ ജീവൻ ശിരോമണി പ്ലാനിൽ സമ്പാദ്യത്തിനൊപ്പം ലൈഫ് ഇൻഷൂറൻസും അടങ്ങിയിട്ടുണ്ട്. ഓഹരി വിപണിയുമായി ബന്ധിപ്പിക്കാത്ത വ്യക്തിഗത, ലൈഫ് ഇന്‍ഷൂറന്‍സ് സേവിംഗ്‌സ് പ്ലാനാണ് എല്‍ഐസി ജീവന്‍ ശിരോമണി. പോളിസിയിലുള്ള ഏറ്റവും കുറഞ്ഞ അഷ്വേഡ് തുക 1കോടി രൂപയാണ്. ഇതോടൊപ്പം സർവൈവൽ ബെനിഫിറ്റും പദ്ധതി വഴി ലഭിക്കും. പോളിസി പ്രീമിയം അടവ് പൂർത്തിയായാൽ 2 തവണയായാണ് പണം ലഭിക്കുക. ഇതോടൊപ്പം കാലാവധി പൂർത്തിയാകുമ്പോൾ മെച്യൂരിറ്റി തുകയും ലഭിക്കും.
പ്രായ പരിധി
പോളിസിയിൽ ചേരാനുള്ള ചുരുങ്ങിയ പ്രായ പരിധി 18 വയസാണ്. ജീവൻ ശിരോമണി പോളിസി കാലാവധി അനുസരിച്ച് ഉയർന്ന പ്രായ പരിധിയിൽ മാറ്റമുണ്ടാകും. 14,16,18,20 എന്നിങ്ങനെ നാല് വ്യത്യസ്ത കാലാവധിയിൽ ജീവൻ ശിരോമണി പോളിസി തിരഞ്ഞെടുക്കാം.
14 വര്‍ഷ കാലവധിയുള്ള പോളിസിയിൽ ചേരാനുള്ള ഉയര്‍ന്ന പ്രായ പരിധി 55 വയസാണ്. 16 വര്‍ഷ പോളിസിൽ 51 വയസിന് മുൻപേ ചേരണം. 18 വര്‍ഷ കാലയളവിലുള്ള പോളിസിയിൽ ചേരുന്നൊരാൾക്ക് 48 വയസാണ് ഉയർന്ന പരിധി. 45ാം വയസിനുള്ളിൽ 20 വര്‍ഷ പോളിസിയിൽ ചേരാന്നിരിക്കണം.
പ്രീമിയം അടവ്
മുകളിൽ വിശദമാക്കിയത് പോലെ ജീവൻ ശിരോമണി പോളിസിയിൽ 4 വ്യത്യസ്ത കാലയളവിലേക്ക് പോളിസി തിരഞ്ഞെടുക്കാം. ഇത് അനുസരിച്ച് പ്രീമിയം അടവിനുള്ള കാലയളവും വ്യത്യാസപ്പെടും. പോളിസി കാലയളവിനെക്കാൾ 4 വർഷം കുറവ് കാലയളവ് മാത്രമെ പോളിസി അടയ്ക്കേണ്ടതുള്ളു.
ഇത് പ്രകാരം 14 വർഷ പോളിസിയിൽ 10 വർഷവും 16 വർഷ പോളിസിയിൽ 12 വർഷവും 18 വർഷ പോളിസിയിൽ 14 വർഷവും 20 വർഷ പോളിസിയിൽ 16 വർഷവും പ്രീമിയം അടയ്ക്കണം.
ജീവൻ ശിരോമണി പോളിസി മറ്റു നേട്ടങ്ങൾ
പ്രീമിയം അടവ് പൂർത്തിയാകുമ്പോൾ 2 തവണ മണി ബാക്ക് സൗകര്യം പോളിസിയിൽ നിന്ന് ലഭിക്കും. 14 വർഷ പോളിസിയിൽ 10-ാം വർഷം അഷ്വേഡ് തുകയുടെ 30 ശതമാനം അനുവദിക്കും. അടുത്ത 30 ശതമാനം 12-ാം വർഷത്തിലും ലഭിക്കും. ഇതേ രീതിയിൽ മറ്റു കാലയളവുകളിലും പണം ലഭിക്കും. 16 വര്‍ഷ പോളിസിയില്‍ അഷ്വേര്‍ഡ് തുകയുടെ 35 ശതമാനം തുക വീതവും.
18 വര്‍ഷ പോളിസിയില്‍ 40 ശതമാനവം തുക വീതവും ലഭിക്കും. 20 വര്‍ഷ പോളിസിയില്‍ 16 വർഷവും 18 വർഷവും പൂർത്തിയാകുമ്പോൾ 45% തുക വീതം ലഭിക്കും. ഇതോടൊപ്പം 15 രോഗങ്ങൾക്ക് ആരോഗ്യ പരിരക്ഷയും പോളിസി നൽകുന്നുണ്ട്. അഷ്വേഡ് തുകയുടെ 10 ശതമാനം ലഭിക്കും. രോഗാവസ്ഥയെ തുടർന്ന് പ്രീമിയം അടയ്ക്കാൻ 2 വർഷ സാവകാശവും നൽകും.
കാൽക്കുലേറ്റർ
മാസത്തിൽ എത്ര രൂപ വീതം അടച്ചാലാണ് ജീവൻ ശിരോമണി പോളിസിയിൽ നിന്ന് 1കോടി രൂപ നേടാൻ സാധിക്കുകയെന്ന് നോക്കാം. 14,16,18,20 എന്നിങ്ങനെ വ്യത്യസ്ത കാലാവധിയാണ് ജീവന്‍ ശിരോമണി പോളിസിക്കുള്ളത്. 20 വര്‍ഷ പോളിസി കാലാവധിയില്‍ 16 വര്‍ഷമാണ് പ്രീമിയം അടയ്‌ക്കേണ്ടി വരിക. ഈ സാഹചര്യത്തില്‍ മാസത്തിൽ 58,458 രൂപയാണ് പ്രീമിയം വരുന്നത്.
18 വര്‍ഷ പോളിസി കാലയളവില്‍ 14 വര്‍ഷം പ്രീമിയം അടയ്ക്കണം. മാസത്തിൽ 68,796 രൂപയാകും പ്രീമിയം. 16 വര്‍ഷ പോളിസിയിൽ 12 വർഷം മാസത്തിൽ 76,500 രൂപ അടച്ചാൽ 1കോടി നേടാം. 14വർഷ പോളിസിൽ 10 വർഷം മാസത്തില്‍ 91,167 രൂപയുടെ പ്രീമിയം അടച്ചൽ കാലാവധിയിൽ 1 കോടി നേടാം. 1 വര്‍ഷത്തെ പ്രീമിയം അടച്ചാല്‍ പോളിസിയില്‍ നിന്ന് വായ്പ ലഭിക്കും.


Click it and Unblock the Notifications