മക്കളുടെ വിദ്യാഭ്യാസത്തിനായി വായ്പയുടെ പിന്നാലെ പോകുന്നവരാണ് മിക്ക രക്ഷിതാക്കളും. പഠന ശേഷം ഈ വായ്പ തിരിച്ചടവ് മക്കളുടെ ബാധ്യതയാണ്. മികച്ച ശമ്പളമുള്ള ജോലി ലഭിച്ചില്ലെങ്കിൽ വായ്പ തിരിച്ചടവ് വലിയ ബാധ്യതയായി മാറാൻ സാധ്യതയുണ്ട്.
ഈ പ്രശ്നം പരിഹരിക്കാൻ ദിവസമൊരു 150 രൂപ മാറ്റിവെയ്ക്കാം. രാജ്യത്തെ യുവാക്കളുടെ ഉന്നത വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷൻ ആരംഭിച്ച പോളിസിയാണ് എല്‍ഐസി ജീവന്‍ തരുണ്‍ മണി ബാക്ക് പ്ലാന്‍. പോളിസി ഉടമയ്ക്ക് 25 വയസ് പൂര്‍ത്തിയാകുമ്പോഴാണ് മെച്യൂരിറ്റി തുക ലഭിക്കുക.
പ്രായ പരിധി
കുട്ടിക്ക് വേണ്ടി രക്ഷിതാക്കള്‍ക്കാണ് പോളിസിയെടുക്കാൻ സാധിക്കുക. കുട്ടിക്ക് 90 ദിവസം പ്രായമുള്ളത് മുതല്‍ 12 വയസുവരെ എല്‍ഐസി ജീവന്‍ തരുണ്‍ മണി ബാക്ക് പ്ലാനിൽ ചേരാം. കുട്ടിക്ക് 25 വയസ് പ്രായമാകുന്നത് വരെയാണ് പദ്ധതിയുടെ കാലാവധി.
4 വയസിൽ പോളിസിയിൽ ചേരുന്ന കുട്ടിക്ക് 21 വർഷമാണ് പോളിസിയിലെ കാലാവധി. കുട്ടിക്ക് 20 വയസ് പൂർത്തിയായാൽ 24 വയസ് എത്തുന്നത് വരെ മണി ബാക്ക് സേവനം ലഭിക്കും. 25 വയസ് പൂർത്തിയാകുമ്പോൾ മെച്യൂരിറ്റി തുകയും ലഭിക്കും.
പോളിസി തുക
കുറഞ്ഞത് 75,000 രൂപയുടെ പോളിസി എടുക്കണം. ഉയര്‍ന്ന അഷ്വേഡ് തുകയ്ക്ക് പരിധി നിശ്ചയിച്ചിട്ടില്ല. ഇതൊരു നോണ്‍ ലിങ്ക്ഡ്, ലൈഫ് ഇന്‍ഷൂറന്‍സ് സേവിംഗ്‌സ് പദ്ധതിയാണ്. കാലാവധിയില്‍ വെസ്റ്റഡ് സിംപിള്‍ റിവിഷരി ബോണസ്, ഫൈനല്‍ അഡീഷണല്‍ ബോണസ് എന്നിങ്ങനെ രണ്ട് തരത്തിലുള്ള ബോണസുകളും ജീവന്‍ തരുണ്‍ പ്ലാന്‍ പോളിസി ഉടമകള്‍ക്ക് ലഭിക്കും.
മെച്യൂരിറ്റി തുക ഒന്നിച്ച് വാങ്ങാനും അല്ലെങ്കില്‍ മണി ബാക്ക് രീതിയില്‍ കാലയളവിനിടയില്‍ വ്യത്യസ്ത തുകകൾ വാങ്ങാനും സാധിക്കും. അഷ്വേഡ് തുകയുടെ 5 ശതമാനമായോ 10 ശതമാനമായോ 15 ശതമാനമായോ സര്‍വൈവല്‍ ബെനിഫിറ്റ് സ്വീകരിക്കാം. ഇതിനുസരിച്ച് മെച്യൂരിറ്റി ബെനിഫിറ്റില്‍ തുക കുറയും.
കാൽക്കുലേറ്റർ
12 വയസുകാാരൻ പോളിസിയിൽ ചേർന്നാലുള്ള പ്രീമിയം അടവും കാലാവധിയിൽ ലഭിക്കുന്ന തുകയും പരിശോധിക്കാം. 13 വർഷമാണ് ജീവൻ തരുൺ പോളിസ കാലാവധിയെത്താൻ ബാക്കിയുള്ളത്. 8 വർഷമാണ് പ്രീമിയം അടയ്ക്കാനായി ബാക്കിയുള്ളത്. 5 ലക്ഷം അഷ്വേഡ് തുകയുടെ പോളിസിയെടുത്താൽ വർഷത്തിൽ പ്രീമിയം 55,400 രൂപ വരും. പാദത്തിൽ 13,717 രൂപയും അർധ വർഷത്തിൽ 27,143 രൂപയും അടയ്ക്കേണ്ടി വരും.
മാസത്തില്‍ പ്രീമിയം അടയ്ക്കുകയാണെങ്കില്‍ 4571 രൂപയാകും അടയ്ക്കേണ്ട തുക. ഇത് ദിവസത്തിലേക്ക് കണക്കാക്കുമ്പോൾ 150 രൂപയാണ് ദിവസം കരുതേണ്ടത്. എട്ട് വർഷത്തേക്ക് പ്രീമിയം അടച്ചാൽ 4.4 ലക്ഷം രൂപയാണ് ആകെ അടയ്ക്കേണ്ടി വരുന്നത്. 5 ലക്ഷം അഷ്വേഡ് തുകയ്ക്ക് ലഭിക്കുന്ന 247000 രൂപ ബോണസും 97,500 രൂപ ലോയൽറ്റി ബോണസും ചേർത്താൽ 25ാം വയസിൽ 8,44,500 രൂപ ലഭിക്കും.
നികുതിയിളവുകൾ
സാമ്പത്തിക നേട്ടത്തിനൊപ്പം നികുതിയിളവുകളും എൽഐസി ജീവൻ തരുൺ പോളിസിയിൽ നിന്ന് ലഭിക്കും. പോളിസി ഉടമ പ്രീമിയം ഇനത്തിൽ അടയ്ക്കുന്ന തുകയ്ക്ക് ആദായ നികുതിയിളവുണ്ട്. ആദായ നികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരം 1.5 ലക്ഷം രൂപ വരെയാണ് കിഴിവ്. മെച്യൂരിറ്റി തുകയായോ, ഡെത്ത് ബെനഫിറ്റായോ ലഭിക്കുന്ന തുക പൂർണമായും നികുതി മുക്തമാണ്. ആദായ നികുതി നിയമത്തിലെ സെക്ഷൻ 10 (10ഡി) പ്രകാരമാണ് ഈ ഇളവ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
