വരുമാനത്തിനൊപ്പം ജീവിത സുരക്ഷയും തരുന്ന പദ്ധതിയാണ് ലൈഫ് ഇൻഷൂറൻസ് പോളിസികൾ. രാജ്യത്തെ ഏറ്റവും വലിയ ലൈഫ് ഇൻഷൂറൻസ് കമ്പനിയായ ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷനിൽ ഇത്തരത്തിലുള്ള നിരവധി പദ്ധതികളുണ്ട്. പോളിസി കാലയളവോളം ലൈഫ് ഇൻഷൂറൻസ് പരിരക്ഷ ലഭിക്കുകയും കാലാവധിയിൽ മെച്യൂരിറ്റി ബെനഫിറ്റായി തുക ലഭിക്കുകയും ചെയ്യുന്ന തരം പോളിസികളാണ് ഇവ.
ഇത്തരത്തിലൊരു പോളിസിയാണ് എൽഐസി ജീവൻ ഉമാംഗ്. സമ്പൂർണ ലൈഫ് ഇൻഷുറൻസ് പോളിസിയോടൊപ്പം പ്രീമിയം അടവ് പൂർത്തിയാകുന്നത് മുതൽ 100 വയസ് വരെ പോളിസിയിൽ നിന്ന് പ്രതിവർഷം വരുമാനം ലഭിക്കും. വിശദാംശങ്ങൾ നോക്കാം.
എൽഐസി ജീവൻ ഉമാംഗ്
മരണാനുകൂല്യം, മെച്യൂരിറ്റി വാല്യു എന്നിവയാണ് ജീവൻ ഉമാംഗ് പോളിസിയുടെ നേട്ടം. ഇൻഷ്വർ ചെയ്ത വ്യക്തിയുടെ മരണ സമയത്ത് കുടുംബത്തിന് സാമ്പത്തിക സഹായം ലഭിക്കും. നികുതി രഹിത മെച്യൂരിറ്റി വാല്യു, മരണാനുകൂല്യം, 100 വയസ് വരെ ആജീവനാന്ത അപകട പരിരക്ഷ എന്നിവ പോളിസിയിൽ നിന്ന് നേടാം. 90 ദിവസം പ്രായമുള്ള കുട്ടി മുതല്‍ 55 വയസ് വരെ പോളിസിയിൽ ചേരാൻ സാധിക്കും.

100 വർഷ പോളിസി കവറേജ്
100 വര്‍ഷത്തേക്കുള്ള കവറേജാണ് പോളിസി നല്‍കുന്നത്. 30 വയസില്‍ പോളിസിയില്‍ ചേരുന്നൊരാൾക്ക് 70 വയസ് വരെ കവറേജ് ലഭിക്കും. 32 വയസില്‍ പോളിസിയില്‍ ചേരുന്നൊരാൾക്ക് 68 വയസ് വരെ കവറേജ് ലഭിക്കും. പോളിസി തിരഞ്ഞെടുക്കുന്ന വ്യക്തി പ്രീമിയം കൃത്യമായി അടച്ച് പ്രീമിയം പൂർത്തിയാക്കിയാൽ തൊട്ടടുത്ത വർഷം മുതൽ വരുമാനം ലഭിക്കും.
സം അഷ്വേഡ് തുകയുടെ 8 ശതമാനം നിരക്കിലാണ് മെച്യൂരിറ്റി ബെനഫിറ്റ് നൽകുന്നത്. 32 വയസിൽ 30 വർഷ പോളിസിയെടുത്താൽ 62-ാം വയസ് മുതൽ വരുമാനം ലഭിക്കും.
സം അഷ്വേഡ് തുക
2 ലക്ഷമാണ് പോളിസിയിൽ തിരഞ്ഞെടുക്കാവുന്ന ഏറ്റവും കുറഞ്ഞ സം അഷ്വേഡ് തുക. ഉയർന്ന സം അഷ്വേഡ് തുകയ്ക്ക് പരിധിയില്ല. വ്യത്യസ്ത പോളിസി കാലയളവ് തിരഞ്ഞെടുക്കാൻ സാധിക്കും. ചുരുങ്ങിയ പോളിസി കാലയളവ് 15 വർഷമാണ്. 20 വർഷം, 25 വർഷം, 30 വർഷം എന്നിങ്ങനെ വിവിധ കാലാവധിയിൽ പ്രീമിയം അടയ്ക്കാൻ സാധിക്കും.
മാസത്തിലോ ത്രൈമാസത്തിലോ അര്‍ധ വര്‍ഷത്തിലോ പോളിസിയിൽ പ്രീമിയം അടയ്ക്കാം. കുട്ടികളുടെ പേരിലാണ് പോളിസിയിൽ ചേരുന്നതെങ്കിൽ വരുമാനം ലഭിക്കാൻ 30 വയസ് പൂര്‍ത്തിയാകണം. 3 വർഷത്തിന് ശേഷം പോളിസി സറണ്ടർ ചെയ്യാൻ സാധിക്കും.
പോളിസി കാൽക്കുലേറ്റർ
30 വയസുകാരന്‍ 10 ലക്ഷം രൂപ സം അഷ്വേഡുള്ള പോളിസി 20 വര്‍ഷമാണ് പ്രീമിയം കാലയളവിൽ വാങ്ങിയാല്‍ പ്രതിമാസം 5,000 രൂപയാണ് അടയ്‌ക്കേണ്ടത്. വാർഷിക പ്രീമിയം 54,036 രൂപയോളം വരും. 30 വയസുകാരൻ പോളിസി വാങ്ങുമ്പോൾ 70 വർഷത്തേക്കാണ് (100-30) പോളിസിയുടെ ഗുണം ലഭിക്കുക. പോളിസി കാലയളവിന് ശേഷം 21 -ാം വർഷം മുതൽ 80,000 രൂപ പ്രതിവർഷം പോളിസി ഉടമയ്ക്ക് ലഭിക്കും.
നികുതി ഇളവ്
പോളിസുടെ ഭാഗമാകുന്നവർക്ക് നികുതി ഇളവുകൾ അടക്കമുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട്. പ്രീമിയം അടച്ച തുകയ്ക്ക് നികുതിയിളവ് ലഭിക്കും. സെക്ഷൻ 10 (10ഡി) പ്രകാരം കാലാവധി പൂർത്തിയായി ലഭിക്കുന്ന തുകയ്ക്കും നികുതിയിളവുണ്ട്. മരണപ്പെട്ടാൽ ലഭിക്കുന്ന തുകയ്ക്കും നികുതിയിളവ് ബാധകമാണ്.
More From GoodReturns

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications