100 വയസ് വരെ വരുമാനം ലഭിക്കുന്നൊരു പദ്ധതി കണ്ടാൽ ആജീവനനാന്ത വരുമാനം എന്ന് തന്നെ പറയാം. ഇത്രയും കാലത്തേക്ക് വരുമാനം നൽകുന്ന ആന്യുറ്റി പദ്ധതികൾ എൽഐസി അവതരിപ്പിച്ചിട്ടുണ്ടെങ്കിലും മറ്റു പദ്ധതികളിൽ ഇത്തരത്തിലുള്ള ആനുകൂല്യം ലഭിക്കാറില്ല. ചെറിയ തുകയുടെ നിക്ഷേപത്തിൽ ഇത് സാധ്യമാക്കുന്ന പോളിസിയാണ് എൽഐസി ജീവൻ ഉമാംഗ്. പോളിസി കാലയളവിൽ നിക്ഷേപിക്കുന്ന തുകയിൽ നിന്ന് വരുമാനവും ഇൻഷൂറൻസ് പരിരക്ഷയും അടക്കം ഇരട്ട നേട്ടമാണ് പോളിസി നൽകുന്നത്. വിശദാംശങ്ങൾ നോക്കാം.
എൽഐസി ജീവൻ ഉമാംഗ് പ്ലാൻ
എൽഐസി അവതരിപ്പിച്ച സമ്പൂർണ ലൈഫ് ഇൻഷുറൻസ് പോളിസിയാണ് എൽഐസി ജീവൻ ഉമാംഗ് പ്ലാൻ. 100 വയസുവരെയുള്ള കവറേജാണ് പദ്ധതിയുടെ പ്രത്യേകത. പ്രീമിയം അടവ് പൂർത്തിയാകുന്നത് മുതൽ 100 വയസ് വരെ പോളിസിയിൽ നിന്ന് പ്രതിവർഷം വരുമാനം ലഭിക്കും. 100 വര്‍ഷത്തേക്കുള്ള കവറേജാണ് പോളിസി നല്‍കുന്നത്.
32 വയസില്‍ പോളിസിയില്‍ ചേരുന്നൊരാൾക്ക് 68 വർഷം വരെ കവറേജ് ലഭിക്കും. അതോടൊപ്പം സാധാരണ പോളിസികളിൽ ലഭിക്കുന്ന, ഇൻഷ്വർ ചെയ്ത വ്യക്തിയുടെ മരണ സമയത്ത് കുടുംബത്തിന് ലഭിക്കുന്ന സാമ്പത്തിക സഹായമായ മരണാനുകൂല്യം, കാലാവധി പൂർത്തിയാക്കുന്നവർക്ക് മെച്യൂരിറ്റി വാല്യു എന്നിവ പോളിസിയിൽ നിന്ന് ലഭിക്കും.

ആർക്കൊക്കെ പദ്ധതിയിൽ ചേരാം
ജീവൻ ഉമാംഗ് പോളിസി ചേരാനുള്ള യോഗ്യത പരിശോധിച്ചാൽ പ്രായ പരിധി 90 ദിവസം പ്രായമുള്ള കുട്ടി മുതല്‍ 55 വയസ് വരെയാണ്. 2 ലക്ഷമാണ് പോളിസിയിൽ തിരഞ്ഞെടുക്കാവുന്ന ഏറ്റവും കുറഞ്ഞ സം അഷ്വേഡ് തുക. ഉയർന്ന സം അഷ്വേഡ് തുകയ്ക്ക് പരിധിയില്ല. ചുരുങ്ങിയ പോളിസി കാലയളവ് 15 വർഷമാണ്.
20 വർഷം, 25 വർഷം, 30 വർഷം എന്നിങ്ങനെ വിവിധ കാലാവധിയിൽ പ്രീമിയം അടയ്ക്കാൻ സാധിക്കും. മാസത്തിലോ ത്രൈമാസത്തിലോ അര്‍ധ വര്‍ഷത്തിലോ പോളിസിയിൽ പ്രീമിയം അടയ്ക്കാം. കുട്ടികളുടെ പേരിലാണ് പോളിസിയിൽ ചേരുന്നതെങ്കിൽ വരുമാനം ലഭിക്കാൻ 30 വയസ് പൂര്‍ത്തിയാകണം. 3 വർഷത്തിന് ശേഷം പോളിസി സറണ്ടർ ചെയ്യാൻ സാധിക്കും.
പോളിസിയുടെ രീതി ഇങ്ങനെ
100 വര്‍ഷത്തേക്കുള്ള കവറേജാണ് എൽഐസി ജീവൻ ഉമാംഗ് പോളിസി നല്‍കുന്നത്. 32 വയസില്‍ പോളിസിയില്‍ ചേരുന്നൊരാൾക്ക് 68 വർഷത്തേക്ക് വരെ കവറേജ് ലഭിക്കും. പോളിസി തിരഞ്ഞെടുക്കുന്ന വ്യക്തി പ്രീമിയം കൃത്യമായി അടച്ച് പ്രീമിയം പൂർത്തിയാക്കിയാൽ തൊട്ടടുത്ത വർഷം മുതൽ വരുമാനം ലഭിക്കും. സം അഷ്വേഡ് തുകയുടെ 8 ശതമാനം നിരക്കിലാണ് മെച്യൂരിറ്റി ബെനഫിറ്റ് നൽകുന്നത്. 32 വയസിൽ 30 വർഷ പോളിസിയെടുത്താൽ 62-ാം വയസ് മുതൽ വരുമാനം ലഭിക്കും.
പോളിസി കാൽക്കുലേറ്റർ
30 വയസുകാരന്‍ 4.50 ലക്ഷം രൂപ അഷ്വേഡ് തുകയ്ക്ക് ജീവൻ ഉമാംഗ് പോളിസി വാങ്ങിയാൽ, 30 വര്‍ഷ പോളിസി കാലയളവാണെങ്കിൽ വാര്‍ഷിക പ്രീമിയം 14,770 രൂപ വരും. മാസത്തിലാണെങ്കില്‍ 1,256 രൂപ വീതം അടയ്ക്കണം. 30 വര്‍ഷമാണ് പ്രീമിയം അടയ്‌ക്കേണ്ടത്. 30-ാം വർഷത്തിൽ 60-ാം വയസില്‍ പ്രീമിയം കാലാവധി പൂർത്തിയാകും. ശേഷം 100 വയസ് വരെ വരുമാനം ലഭിക്കും.
പോളിസിയുടെ ചട്ടം പ്രകാരം സം അഷ്വേഡ് തുകയുടെ 8 ശതമാനം പ്രീമിയം അടവ് കാലാവധിക്ക് ശേഷം ലഭിക്കും. ഇവിടെ 4.5 ലക്ഷത്തിന്റെ 8 ശതമാനമായി 36,000 രൂപ 100 വയസ് വരെ പോളിസി ഉടമയ്ക്ക് ലഭിക്കും.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

സോവറിൻ ഗോൾഡ് ബോണ്ട്: യൂണിറ്റൊന്നിന് 15,334 രൂപ; നിക്ഷേപകർക്ക് പണം അക്കൗണ്ടിലെത്തുന്നത് എപ്പോൾ?

ഇലക്ട്രോണിക്സ് സിറ്റി ഫ്ലൈഓവർ ടോൾ പിരിവ് തുടരുമോ? സെപ്റ്റംബർ 11 മുതൽ വരാനിരിക്കുന്ന മാറ്റങ്ങൾ അറിയാം

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

ദുബായിൽ സ്വർണം വാങ്ങുമ്പോൾ വൻ ലാഭം; ഇന്ത്യയെക്കാൾ കുറഞ്ഞ വിലയിൽ സ്വർണം സ്വന്തമാക്കാം, അറിയേണ്ടതെല്ലാം ഇതാ



Click it and Unblock the Notifications
