സുരക്ഷിതമായ നിക്ഷേപ മാർഗങ്ങളാണ് എല്ലാവരും തേടുന്നത്. ഉയർന്ന ആദായം ലഭിക്കുന്ന ഉയർന്ന നഷ്ട സാധ്യതകളുള്ള ഓഹരി വിപണിയിലേക്ക് നിക്ഷേപിക്കുന്നവരുണ്ട്. മ്യൂച്വൽ ഫണ്ടിലേക്കും പലരും നിക്ഷേപിക്കുന്നുണ്ട്. ഇത്തരം മാർഗങ്ങളിൽ പണം നിക്ഷേപിക്കാത്ത പലരും രാജ്യത്ത് ഇന്നുമുണ്ട്. ഇവരിൽ ഭൂരിഭാഗവും പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളിലും ബാങ്ക് നിക്ഷേപങ്ങളിലേക്കുമാണ് പണം നിക്ഷേപിക്കുന്നത്. പൂർണ സുരക്ഷയോടെ കുറഞ്ഞ നിക്ഷേപത്തിൽ കൂടുതൽ ആദായം നൽകുന്ന പദ്ധതികളിലൊന്ന് ഇന്ന് പരിചയപ്പെടാം. 45 രൂപ ദിവസം നിക്ഷേപിച്ച് 36,000 രൂപ വർഷത്തിൽ നേടാവുന്ന പദ്ധതിയാണ് ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷൻ അവതരിപ്പിച്ചിട്ടുള്ളത്. എല്‍ഐസി ജീവന് ഉമാംഗ് പോളിസി വരുമാന മാര്‍ഗത്തിനൊപ്പം കുടുംബത്തിനുള്ള പരിരക്ഷ കൂടി ഉറപ്പാക്കുന്ന പദ്ധതിയാണ്. പോളിസിയില്‍ പെന്ഷന് സൗകര്യവും ഒപ്പം മരണ ശേഷം കുടുംബത്തിന് വലിയൊരു തുക പരിരക്ഷയും ലഭിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഈ പോളിസി തെരഞ്ഞെടുക്കാം. നിങ്ങള്‍ 1302 രൂപ പ്രീമിയത്തിന് 100 വര്‍ഷത്തേക്ക് എല്‍ഐസിയുടെ ഈ പോളിസി വാങ്ങിച്ചാല്‍ നിങ്ങളുടെ ആകെ തുക 28 ലക്ഷം രൂപയായിരിക്കും. നിങ്ങളുടെ മരണ ശേഷം ഈ തുക നിങ്ങളുടെ കുടുംബാംഗങ്ങള്‍ക്ക് ലഭിക്കും.
ആർക്കൊക്കെ പോളിസിയിൽ ചേരാം
90 ദിവസം പ്രായമുള്ള കുഞ്ഞിന് മുതൽ 55 വയസ് വരെ ഏതൊരാൾക്കും പോളിസിയിൽ ചേരാം. 100 വർഷത്തെ കവറേജാണ് പോളിസി നൽകുന്നത്. അതായത് 25 വയസില്‍ പോളിസി വാങ്ങുന്നൊരാള്‍ക്ക് 75 വര്‍ഷമാണ് കാലാവധി. ഇന്‍ഷൂറന്‍സ് കവറേജിനൊപ്പം 15, 20, 25, 30 വര്‍ഷ കാലയളവിലേക്ക് വ്യത്യസ്ത പ്രീമിയം നിക്ഷേപകന് തിരഞ്ഞെടുക്കാം. മാസത്തിലോ ത്രൈമാസത്തിലോ അര്‍ധ വര്‍ഷത്തിലോ വര്‍ഷത്തിലോ പോളിസി പ്രീമിയം അടയ്ക്കാം.
മൂന്ന് വര്‍ഷം പോളിസി പ്രീമിയം അടച്ച ശേഷംപോളിസി സറണ്ടര്‍ ചെയ്യന്‍ അനുവദിക്കും. എല്‍ഐസി ജീവന് ഉമാംഗ് പോളിസിലെ ഏറ്റവും ചുരുങ്ങിയ അഷ്വേര്‍ഡ് തുക 2 ലക്ഷം രൂപയാണ്. എത്ര കുറഞ്ഞ തുകയും പദ്ധതിയില്‍ പ്രതിമാസം നിക്ഷേപിക്കാം. നിക്ഷേപ കാലാവധി കഴിഞ്ഞാല്‍ പെന്ഷന് ലഭ്യമാകും. കുട്ടികളുടെ പേരില്‍ ആണ് നിക്ഷേപം എങ്കില്‍ അവര്‍ക്ക് നേട്ടം ലഭിയ്ക്കാന്‍ 30 വയസ് പൂര്‍ത്തിയാകണം. ഇതില്‍ നിന്ന് അത്യാവശ്യം വന്നാല്‍ വായ്പ എടുക്കാനുള്ള സൗകര്യവും പോളിസി ഉടമയ്ക്ക് ലഭിക്കും.
വർഷത്തിൽ 36000 ലഭിക്കുന്നത് എങ്ങനെ
26ാം വയസില്‍ എല്‍ഐസി ജീവന് ഉമാംഗ് പോളിസിയില്‍ ചേരുന്നൊരാള്‍ 4.5 ലക്ഷത്തിന്റെ ഇന്‍ഷൂറന്‍സ് കവറേജ് തിരഞ്ഞെടുത്താൽ ഇതിനായി മാസത്തില്‍ 1,350 രൂപ ഉപഭോക്താവ് അടയ്ക്കണം. ദിവസത്തില്‍ കരുതേണ്ടത് 45 രൂപയാണ്. വര്‍ഷത്തില്‍ 15,882 രൂപയാണ് പ്രീമിയമായി അടക്കേണ്ടത്. ഇത്തരത്തില്‍ 30 വര്‍ഷത്തേക്ക് 4,76,460 രൂപ പ്രീമിയമായി അടക്കും. 30 വര്‍ഷത്തേക്ക് മുടക്കമില്ലാതെ പോളിസി പ്രീമിയം അടച്ചാല്‍ പ്രീമിയം അടവ് പൂര്‍ത്തിയായ ശേഷം 36,000 രൂപ വര്‍ഷത്തില്‍ എല്‍ഐസിയില്‍ നിന്ന ലഭിക്കും. 100 വയസ് വരെ വര്‍ഷത്തില്‍ ഈ തുക ലഭിക്കും. പോളിസിയില്‍ നിക്ഷേപിക്കുന്ന തുകയ്ക്ക് ആദായ നികുതി വകുപ്പ് സെക്ഷന്‍ 80 സി പ്രകാരം നികുതി ഇളവുണ്ട്. നിക്ഷേപിക്കുന്ന തുകയ്ക്ക് 1.5 ലക്ഷം രൂപ വരെ നികുതി ഇളവ് ലഭിക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം



Click it and Unblock the Notifications
