ചെറിയൊരു തുകയിൽ തുടങ്ങുന്ന നിക്ഷേപത്തിൽ നിന്നുള്ള നേട്ടം ചിന്തിക്കാവുന്നതിലും അധികമാകുമ്പോൾ ഇത്തരം പദ്ധതികളോട് നിക്ഷേപകർക്ക് പ്രത്യേകം താൽപര്യമുണ്ടാകും. അത്തരത്തിലൊരു പദ്ധതിയാണ് എൽഐസി അവതരിപ്പിക്കുന്ന ജീവൻ ഉമാംഗ്. പോളിസി കാലയളവിൽ നിക്ഷേപിക്കുന്ന തുകയിൽ നിന്ന് വരുമാനവും ഇൻഷൂറൻസ് പരിരക്ഷയും അടക്കം ഇരട്ട നേട്ടമാണ് പോളിസി നൽകുന്നത്. വരുമാനം 100 വയസ് വരെ ലഭിക്കുന്നു എന്നൊരു പ്രത്യേകതയും ഈ പദ്ധതിക്കുണ്ട്. പദ്ധതിയുടെ വിശദാംശങ്ങളും കണക്ക് കൂട്ടലുകളും പരിശോധിക്കാം.
എൽഐസി ജീവൻ ഉമാംഗ്
എൽഐസി അവതരിപ്പിച്ച സമ്പൂർണ ലൈഫ് ഇൻഷുറൻസ് പോളിസിയാണ് എൽഐസി ജീവൻ ഉമാംഗ് പ്ലാൻ. പ്രീമിയം അടവ് പൂർത്തിയാകുന്നത് മുതൽ 100 വയസ് വരെ പോളിസിയിൽ നിന്ന് പ്രതിവർഷം വരുമാനം ലഭിക്കും. അതോടൊപ്പം ഇൻഷ്വർ ചെയ്ത വ്യക്തിയുടെ മരണ സമയത്ത് കുടുംബത്തിന് സാമ്പത്തിക സഹായം ലഭിക്കും. നികുതി രഹിത മെച്യൂരിറ്റി വാല്യു, മരണാനുകൂല്യം, 100 വയസ് വരെ ആജീവനാന്ത അപകട പരിരക്ഷ എന്നിവ പോളിസിയിൽ നിന്ന് ലഭിക്കും.
പോളിസി ചേരാനുള്ള യോഗ്യത
90 ദിവസം പ്രായമുള്ള കുട്ടി മുതല്‍ 55 വയസ് വരെ പോളിസിയിൽ ചേരാൻ സാധിക്കും. 100 വര്‍ഷത്തേക്കുള്ള കവറേജാണ് പോളിസി നല്‍കുന്നത്. 32 വയസില്‍ പോളിസിയില്‍ ചേരുന്നൊരാൾക്ക് 68 വയസ് വരെ കവറേജ് ലഭിക്കും. 2 ലക്ഷമാണ് പോളിസിയിൽ തിരഞ്ഞെടുക്കാവുന്ന ഏറ്റവും കുറഞ്ഞ സം അഷ്വേഡ് തുക. ഉയർന്ന സം അഷ്വേഡ് തുകയ്ക്ക് പരിധിയില്ല.

ചുരുങ്ങിയ പോളിസി കാലയളവ് 15 വർഷമാണ്. 20 വർഷം, 25 വർഷം, 30 വർഷം എന്നിങ്ങനെ വിവിധ കാലാവധിയിൽ പ്രീമിയം അടയ്ക്കാൻ സാധിക്കും. മാസത്തിലോ ത്രൈമാസത്തിലോ അര്‍ധ വര്‍ഷത്തിലോ പോളിസിയിൽ പ്രീമിയം അടയ്ക്കാം. കുട്ടികളുടെ പേരിലാണ് പോളിസിയിൽ ചേരുന്നതെങ്കിൽ വരുമാനം ലഭിക്കാൻ 30 വയസ് പൂര്‍ത്തിയാകണം. 3 വർഷത്തിന് ശേഷം പോളിസി സറണ്ടർ ചെയ്യാൻ സാധിക്കും.
മെച്യൂരിറ്റി ബെനഫിറ്റ് എങ്ങനെ
100 വര്‍ഷത്തേക്കുള്ള കവറേജാണ് പോളിസി നല്‍കുന്നത്. 32 വയസില്‍ പോളിസിയില്‍ ചേരുന്നൊരാൾക്ക് 68 വയസ് വരെ കവറേജ് ലഭിക്കും. പോളിസി തിരഞ്ഞെടുക്കുന്ന വ്യക്തി പ്രീമിയം കൃത്യമായി അടച്ച് പ്രീമിയം പൂർത്തിയാക്കിയാൽ തൊട്ടടുത്ത വർഷം മുതൽ വരുമാനം ലഭിക്കും. സം അഷ്വേഡ് തുകയുടെ 8 ശതമാനം നിരക്കിലാണ് മെച്യൂരിറ്റി ബെനഫിറ്റ് നൽകുന്നത്. 32 വയസിൽ 30 വർഷ പോളിസിയെടുത്താൽ 62-ാം വയസ് മുതൽ വരുമാനം ലഭിക്കും.
ജീവൻ ഉമാംഗ് പോളിസി കാൽക്കുലേറ്റർ
30 വയസുകാരന്‍ 4.50 ലക്ഷം രൂപ അഷ്വേഡ് തുകയ്ക്ക് ജീവൻ ഉമാംഗ് പോളിസി വാങ്ങിയാലുള്ള കണക്ക് നോക്കാം 30 വര്‍ഷ പോളിസി കാലയളവ് തിരഞ്ഞെടുത്താല്‍ വാര്‍ഷിക പ്രീമിയം നികുതി അടക്കം 14,770 രൂപ വരും. മാസത്തിലാണെങ്കില്‍ 1,256 രൂപ വീതം അടയ്ക്കണം. 30 വര്‍ഷമാണ് പ്രീമിയം അടയ്‌ക്കേണ്ടത്.
60-ാം വയസില്‍ പ്രീമിയം കാലാവധി പൂർത്തിയാകും. ശേഷം 100 വയസ് വരെ വരുമാനം ലഭിക്കും. പോളിസിയുടെ ചട്ടം പ്രകാരം സം അഷ്വേഡ് തുകയുടെ 8 ശതമാനം പ്രീമിയം അടവ് കാലാവധിക്ക് ശേഷം ലഭിക്കും. ഇവിടെ 4.5 ലക്ഷത്തിന്റെ 8 ശതമാനമായി 36,000 രൂപ 100 വയസ് വരെ പോളിസി ഉടമയ്ക്ക് ലഭിക്കും.
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications