എല്ലാ സമയത്തും സാമ്പത്തിക സ്ഥിതി ഒരുപോലെ ആകണമെന്നില്ല. പെട്ടന്നുണ്ടാവുന്ന അത്യാവശ്യങ്ങൾക്ക് പണം കരുതിയിട്ടില്ലെങ്കിൽ ചെലവ് കൂടുന്ന മാസത്തെ അടവുകൾ താളം തെറ്റും. ഇത്തരത്തിൽ പലരുടെയും എൽഐസി പോളിസികൾ മുടങ്ങി പോയിട്ടുണ്ടാകാം. ഇത്തരത്തിൽ ഒരിക്കൽ മുടങ്ങിയതിന്റെ പേരിൽ പോളിസി എന്നന്നേക്കുമായി നഷ്ടപ്പെടുത്തേണ്ടതിന്റെ ആവശ്യമില്ല. ചെറിയ പിഴയും പലിശയും ചേർത്ത് പോളിസികൾ തിരിച്ചെടുക്കാനാകും. എന്നാൽ പിഴകളിൽ ഇളവ് പ്രഖ്യാപിച്ച് പോളിസികൾ തിരികെ എടുക്കാനുള്ള അവസരമാണ് ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷൻ പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രത്യേക ക്യാമ്പയിൻ
പോളിസി അടയക്കാന്‍ സാധിക്കാതെ മുടങ്ങി പോയ പോളിസി ഉടമകൾക്കായാണ് രാജ്യത്തെ ഏറ്റവും വലിയ ലൈഫ് ഇൻഷൂറൻസ് കമ്പനിയായ എൽഐസി പുതിയ ക്യാമ്പയിൻ ആരംഭിച്ചത്. ഓഗസ്റ്റ് 17 മുതല്‍ ഒക്ടബോര്‍ 21നുള്ളിലാണ് മുടങ്ങിയ പോളിസികള്‍ പ്രത്യേക ഇളവോടെ വീണ്ടെടുക്കാൻ സാധിക്കുക. യൂണിറ്റ് ലിങ്ക്ഡ് ഇൻഷൂറൻസ് പ്ലാൻ ഒഴികെ മുടങ്ങിയ എല്ലാ പോളിസികളും വീണ്ടെടുക്കാന്‍ സാധിക്കും. ലേറ്റ് ഫീയില്‍ ഇളവ് ലഭിക്കുന്നതിനാല്‍ പോളിസി മുടങ്ങിയവര്‍ക്ക് മികച്ച അവസരമാണ്. മെഡിക്കൽ രേഖകളിൽ ഇളവുകളുണ്ടാകില്ല.
ലേറ്റ് ഫീ ഇളവ്
നിശ്ചിത സമയത്തിനുള്ളില്‍ പ്രീമിയം അടക്കാത്ത പോളിസികളാണ് ലാസ്പായി പോകുന്നത്. ഇവ വീണ്ടെടുക്കാന്‍ പുതിയ കരാര്‍ ആവശ്യമാണ്. പോളിസി അടവ് മുടങ്ങിയതിന് 6 മാസത്തിന് ശേഷം പോളിസി തിരിച്ചെടുക്കുന്ന സമയത്ത് ആരോഗ്യവിവരങ്ങള്‍ നൽകേണ്ടതില്ല. എന്നാൽ
ലേറ്റ് ഫീയും പലിശയും ചേര്‍ത്ത തുക അടയ്ക്കണം. പുതിയ ക്യാമ്പയിൻ കാലത്ത് പോളിസി പുനരാരംഭിക്കുന്നവർക്ക് ലേറ്റ് ഫീയിൽ ഇളവ് ലഭിക്കും.
1 ലക്ഷം രൂപ പ്രീമിയമുള്ള പോളിസികള്‍ വീണ്ടെടുക്കരുമ്പോള്‍ 25 ശതമാനം ലേറ്റ് ഫീയില്‍ ഇളവ് ലഭിക്കും. പരമാവധി 2,500 രൂപയാണ് ഇളവ് ലഭിക്കുക. 1 ലക്ഷത്തിന് മുകളില്‍ 3 ലക്ഷം രൂപയുടെ പ്രീമിയമുള്ള പോളിസികള്‍ വീണ്ടെടുക്കുമ്പോള്‍ 25 ശതമാനം ഇളവ് ലഭിക്കും. പരമാവധി 3,000 രൂപയുടെ ഇളവ് നേടാം.
3 ലക്ഷത്തിന് മുകളില്‍ പ്രീമിയമുള്ള പോളിസികള്‍ വീണ്ടെടുക്കാന്‍ 30 ശതമാനം ഇളവ് നൽകും. പരമാവധി 3,500 രൂപ വരെ ഇളവ് നേടാം. മൈക്രോ ഇൻഷുറൻസ് പോളിസികൾക്ക് 100 ശതമാനം വരെ ലേറ്റ് ഫീസ് ഇളവ് ലഭിക്കുമെന്നും എൽഐസി അറിയിച്ചു.
സറണ്ടർ ചെയ്യാം
പോളിസി അടച്ച് മുന്നോട്ട് കൊണ്ടു പോകാൻ സാധിക്കാത്തവർക്ക് എങ്ങനെ സറണ്ടർ ചെയ്യണമെന്നും അറിഞ്ഞിരിക്കാം. എപ്പോൾ വേണമെങ്കിലും പോളിസി സറണ്ടർ ചെയ്യാം. 3 വർഷമെത്തുന്നതിന് മുൻപ് പോളിസി സറണ്ടർ ചെയ്താൽ പോളിസിയിൽ നിന്ന് തുകയൊന്നും ലഭിക്കില്ല. 3 വർഷം തുടർച്ചയായി പ്രീമിയം അടച്ച പോളിസിയാണെങ്കിൽ പിൻവലിക്കുമ്പോൾ അതുവരെ അടച്ച പ്രീമിയം തുകയുടെ 30 ശതമാനം തിരികെ ലഭിക്കും. ഇത് ഗ്യാരണ്ടീഡ് സറണ്ടര്‍ വാല്യുവാണ്.
3 വർഷത്തിൽ കൂടുതൽ കാലം പോളിസി അടച്ച് പിൻവലിക്കുമ്പോൾ സ്പെഷ്യൽ സറണ്ടർ വാല്യു ലഭിക്കും. 4 വർഷത്തിൽ കുറവ് കാലം പ്രീമിയം അടച്ച് പോളിസിയാണ് സറണ്ടർ ചെയ്യുന്നതെങ്കിൽ അഷ്വേർഡ് തുകയുടെ 80% വരെ സ്‌പെഷ്യല്‍ സറണ്ടര്‍ വാല്യു ലഭിക്കും. 5 വർഷത്തിൽ കുറവ് കാലവും പ്രീമിയം അടച്ച് സറണ്ടർ ചെയ്യുമ്പോൾ അഷ്വേഡ് തുകയുടെ 90 ശതമാനവും 5 വർഷത്തിൽ കൂടുതൽ പ്രീമിയം അടച്ച് സറണ്ടർ ചെയ്യുമ്പോൾ 100% വരെയും ലഭിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം



Click it and Unblock the Notifications
