ഓരോ പ്രതിസന്ധികളിലൂടെ കടന്നു പോകുമ്പോഴാണ് പലരും ബലഹീനതകളെ പറ്റി അറിയുന്നത്. കോവിഡ് കാലത്ത് സാമ്പത്തികമായ സുരക്ഷിതത്വമില്ലായ്മയുടെയും പ്രിയപ്പെട്ടവർക്ക് വേണ്ട സാമ്പത്തിക സംരക്ഷണത്തിന്റെയും പ്രാധാന്യം പലരും മനസിലാക്കി. ഇതിൽ പ്രധാനമാണ് മക്കളുടെ സംരക്ഷണം.
പഠനം, വിവാഹം തുടങ്ങി ഭാരിച്ച ചെലവുകളിൽ മക്കൾക്കായി ഒരു കരുതൽ ഒരുക്കാൻ ചെറുപ്രായത്തിലെയുള്ള നിക്ഷേപം ആവശ്യമാണ്. മക്കളുടെ ഭാവി ചിന്തിക്കുന്നവരാണെങ്കിൽ ലൈഫ് ഇൻഷൂറൻസിന്റെയും സമ്പാദ്യത്തിന്റെയും ഗുണങ്ങൾ ചേർന്ന അതേസമയം ദിവസം 83 രൂപ ചെലവിൽ 10 ലക്ഷത്തിന്റെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്ന പ്ലാനിനെ പറ്റി അറിഞ്ഞിരിക്കണം.
എൽഐസി ന്യു ചിൽഡ്രൻസ് പ്ലാൻ
കുട്ടിയുടെ വിവാഹം, വിദ്യാഭ്യാസം തുടങ്ങിയ പ്രധാനപ്പെട്ട ചെലവുകൾ നടത്തുന്നതിന് ഉപകാരപ്പെടുന്ന ഒരു പോളിസിയാണ് എൽഐസി ന്യു ചിൽഡ്രൻ മണി ബാക്ക് പ്ലാൻ. നോൺ-ലിങ്ക്ഡ്, പാർട്ടിസിപ്പേറ്റിംഗ്, മണിബാക്ക് പ്ലാനായ എൽഐസി ന്യൂ ചിൽഡ്രൻസ് മണി ബാക്ക് പ്ലാനിൽ കുട്ടികൾക്ക് സാമ്പത്തിക സുരക്ഷിതത്വവും ലൈഫ് ഇൻഷുറൻസും ലഭിക്കും. ലൈഫ് ഇൻഷുറൻസ് കവറേജിനൊപ്പം പോളിസി കാലാവധി പൂർത്തിയാകുമ്പോൾ കുട്ടിയുടെ സാമ്പത്തിക ആവശ്യങ്ങൾ ഉറപ്പാക്കാൻ നിശ്ചിത ഇടവേളകളിൽ പണം തിരികെ ലഭിക്കും.

എൽഐസി ന്യു ചിൽഡ്രൻസ് പ്ലാൻ
കുട്ടികൾക്ക് വേണ്ടിയുള്ള എൽഐസി ന്യു ചിൽഡ്രൻസ് പ്ലാൻ വാങ്ങാനുള്ള ഉയർന്ന പ്രായ പരിധി 12 വയസാണ്. 1 വയസു മുതൽ പോളിസി വാങ്ങാം. കുട്ടിയുടെ പേരിൽ രക്ഷിതാക്കളാണ് പോളിസി വാങ്ങേണ്ടത്. ഏറ്റവും ചുരുങ്ങിയത് 1 ലക്ഷം രൂപയുടെ പോളിസി വാങ്ങണം. പോളിസിയുടെ മെച്യൂരിറ്റി കാലയളവ് 25 വർഷമാണ്. പോളിസി തിരഞ്ഞെടുക്കുന്നൊരാൾക്ക് മെച്യൂരിറ്റിയിൽ 25 വയസ് കവിയാൻ പാടില്ല.
തുക ലഭിക്കുന്നത് എങ്ങനെ
മെച്യൂരിറ്റി തുക ഗഡുക്കളായാണ് പോളിസി ഉടമയ്ക്ക് ലഭിക്കുക. തുകയുടെ 60 ശതമാനം ഗഡുക്കളായും 40 ശതമാനം ബോണസിനൊപ്പം മെച്യൂരിറ്റി കാലയളവ് പൂര്‍ത്തിയാകുമ്പോഴും ലഭിക്കും. കുട്ടിക്ക് 18 വയസ് പൂര്‍ത്തിയാകുമ്പോൾ ആദ്യ ഗഡു ലഭിക്കുക. 20 വയസ് പൂർത്തിയാകുമ്പോഴാണ് രണ്ടാമത്തെ ഗഡു ലഭിക്കുന്നത്. മൂന്നാം ഗഡു 22 വയസ് പൂർത്തിയായാലും ലഭിക്കും.
പോളിസി ഉടമ പോളിസി കാലയളവിൽ മരണപ്പെടുകയാണെങ്കിൽ സം അഷ്വേർഡ് നോമിനിക്ക് ലഭിക്കും. അടച്ച പ്രീമിയങ്ങൾക്കും ലഭിച്ച മെച്യൂരിറ്റി തുകയ്ക്കും ആദായനികുതി നിയമത്തിലെ സെക്ഷൻ 80സി, 10(10സി) എന്നിവ പ്രകാരം പ്ലാൻ നികുതി ആനുകൂല്യങ്ങൾ ലഭിക്കും.
എങ്ങനെ വാങ്ങാം
എൽഐസി ന്യു ചിൽഡ്രൻസ് മണി ബാക്ക് പോളിസി എൽഐസി ഏജന്റ് വഴിയോ എൽഐസി വെബ്സൈറ്റ് വഴി ഓൺലൈനായോ വാങ്ങാം. പോളിസി വാങ്ങിക്കുന്നതിനായി എല്‍ഐസിയുടെ ശാഖയില്‍ ചെന്നോ അല്ലെങ്കില്‍ ഏജന്റില്‍ പക്കല്‍ നിന്നോ പോളിസിക്കാവശ്യമായ അപേക്ഷാ ഫോറം വാങ്ങിച്ച് പൂരിപ്പിച്ച് നല്‍കേണ്ടതുണ്ട്. കുട്ടിയുടെ പ്രായം, ഐഡന്റിറ്റി എന്നിവയുടെ തെളിവും അവരുടെ സ്വന്തം ഐഡന്റിറ്റിയും നൽകി രക്ഷിതാക്കൾക്ക് പോളിസി വാങ്ങാം. പോളിസി ഉടമ പ്രീമിയം അടവ്, പോളിസി കാലാവധി എന്നിവയുടെ വിവരങ്ങളും നൽകണം.
പോളിസി കാൽക്കുലേറ്റർ
കുട്ടിയുടെ പേരിൽ 20 വർഷത്തെ പോളിസി കാലാവധിയിൽ 10 ലക്ഷം രൂപ സം അഷ്വേഡുള്ള എൽഐസി ന്യു ചിൽഡ്രൻസ് മണി ബാക്ക് പോളിസി വാങ്ങുന്ന വ്യക്തിക്ക് ഏകദേശം വാർഷിക പ്രീമിയമായി അടയക്കേണ്ടി വരുന്നത് 30,000 രൂപയാണ്. പ്രതിദിനം 83 രൂപ മാറ്റിവെച്ചാൽ മാസ അടവ് എളുപ്പം നടക്കും.
20 വർഷത്തിനു ശേഷം 10 ലക്ഷം രൂപയാണ് മെച്യുരിറ്റി തുക. കുട്ടിക്ക് 18, 20, 22 വയസിൽ 2 ലക്ഷം രൂപ വീതം ലഭിക്കും. പോളിസി കാലയളവിൽ സംഭവിക്കുന്ന നിർഭാഗ്യ സംഭവങ്ങളിൽ 10 ലക്ഷം രൂപ വരെ ലഭിക്കും.
More From GoodReturns

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications