60 വയസ് കഴിഞ്ഞാൽ പെൻഷൻ ഉറപ്പിക്കാം; മാസം 10,000 രൂപ പെൻഷൻ നേടാൻ നിക്ഷേപിക്കേണ്ടത് 10 ലക്ഷം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിരമിക്കൽ കാലത്ത് ജീവിതം സുരക്ഷിതമായി മുന്നോട്ട് കൊണ്ടു പോകാൻ മാസ വരുമാനം അത്യാവശ്യമാണ്. ശമ്പളം നിലയ്ക്കുന്ന കാലമായതിനാൽ പെൻഷൻ പദ്ധതികളാണ് ഇക്കാലത്ത് പരി​ഗണന നൽകേണ്ടത്. വിരമിക്കൽ കാലത്തേക്ക് പെൻഷൻ നൽകുന്ന നിരവധി പദ്ധതികൾ ഇന്ന് വിപണിയിലുണ്ട്. മാസതവണകളായി നിക്ഷേപിച്ച് വരാവുന്നതും ഒറ്റത്തവണ നിക്ഷേപത്തിലൂടെ ചേരാൻ സാധിക്കുന്നതും. ഒറ്റത്തവണ നിക്ഷേപം വഴി പെൻഷൻ ലഭിക്കുന്ന ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷന്റെ ഒരു പോളിസിയാണ് ഈ ലേഖനത്തിൽ പരിചയപ്പെടുത്തുന്നത്.

 

എൽഐസി ന്യൂ ജീവൻ ശാന്തി പോളിസി

 

ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷൻ 2020തിൽ ആരംഭിച്ച പെന്‍ഷന്‍ പദ്ധതിയാണ് ജീവന്‍ ശാന്തി പോളിസി. ഇതിന്റെ പുതുക്കിയ രൂപ 2023 ജനുവരി 5 മുതൽ ന്യൂ ജീവൻ ശാന്തി പോളിസി എന്ന പേരിലാണ് ലഭ്യമാകുന്നത്. 2023 മുതൽ പുതുക്കിയ ആന്യുറ്റി നിരക്കിലാണ് പോളിസി ലഭ്യമാക്കുന്നത്.

60 വയസ് കഴിഞ്ഞാൽ പെൻഷൻ ഉറപ്പിക്കാം; മാസം 10,000 രൂപ പെൻഷൻ നേടാൻ നിക്ഷേപിക്കേണ്ടത് 10 ലക്ഷം

1,000 രൂപയുടെ വാങ്ങൽ വിലയ്ക്ക് 3 രൂപ മുതൽ 9.75 രൂപ വരെയാണ് ആന്യുറ്റി നിരക്ക് നൽകുന്നത്. ഒറ്റ പ്രീമിയത്തില്‍ നല്ലൊരു തുക ആന്യുറ്റിയായി മാസത്തില്‍ നേടാന്‍ സാധിക്കും. ഒരു നോൺ ലിങ്ക്ഡ്, നോൺ- പാർട്ടിസിപേറ്റിം​ഗ്, സിം​ഗിൽ പ്രീമിയം, ഡിഫേർഡ് ആന്യുറ്റി പ്ലാനാണിത്. 

Also Read: ഇപിഎഫ് പിൻവലിക്കലിനുള്ള ടിഡിഎസ് നിരക്കിൽ മാറ്റം; നിക്ഷേപം പിന്‍വലിക്കുമ്പോള്‍ എത്ര നികുതി നല്‍കണംAlso Read: ഇപിഎഫ് പിൻവലിക്കലിനുള്ള ടിഡിഎസ് നിരക്കിൽ മാറ്റം; നിക്ഷേപം പിന്‍വലിക്കുമ്പോള്‍ എത്ര നികുതി നല്‍കണം

നിക്ഷേപം, പെൻഷൻ

1.50 ലക്ഷം രൂപയാണ് പദ്ധതിയില്‍ നിക്ഷേപിക്കാവുന്ന കുറഞ്ഞ തുക. പരമാവധി നിക്ഷേപത്തിന് പരിധിയില്ല. 1,000 രൂപ മാസത്തിൽ കുറഞ്ഞ പെൻഷനായി വാങ്ങാൻ സാധിക്കും. മാസത്തിലോ മൂന്ന് മാസത്തിലൊരിക്കലോ 6 മാസം കൂടുമ്പോഴോ വര്‍ഷത്തിലോ പെന്‍ഷന്‍ വാങ്ങാം. പോളിസിയില്‍ ചേരുന്നത് മുതല്‍ കാലാവധിയോളം ആന്യുറ്റി നിരക്ക് മാറ്റമില്ലാതെ തുടരും.

30 വയസ് പൂര്‍ത്തിയായവര്‍ക്ക് പോളിസിയില്‍ ചേരാം. 79 വയസാണ് ഉയര്‍ന്ന പ്രായ പരിധി. വര്‍ഷത്തില്‍, അര്‍ധ വര്‍ഷത്തില്‍, ത്രൈമാസത്തില്‍, മാസത്തില്‍ എന്നിങ്ങനെ പോളിസി ഉടമയുടെ താല്‍പര്യത്തിന് പോളിസിയില്‍ നിന്നും പെന്‍ഷന്‍ വാങ്ങാം. കുറഞ്ഞ മാസ ആന്യുറ്റി 1000 രൂപയാണ്. വാര്‍ഷിക ആന്യുറ്റി 12,000 രൂപയുമാണ്. 

Also Read: പഴയതോ പുതിയതോ; ഇനി ഏത് നികുതി വ്യവസ്ഥ തിരഞ്ഞെടുക്കുന്നതാണ് ലാഭകരം; എന്തുകൊണ്ട്Also Read: പഴയതോ പുതിയതോ; ഇനി ഏത് നികുതി വ്യവസ്ഥ തിരഞ്ഞെടുക്കുന്നതാണ് ലാഭകരം; എന്തുകൊണ്ട്

രണ്ട് തരം പ്ലാനുകൾ

ഇമ്മിഡ്യേറ്റ് ആന്യുറ്റി പ്ലാൻ, ഡിഫേര്‍ഡ് ആന്യുറ്റി പ്ലാൻ എന്നിങ്ങനെ 2 പ്ലാനുകൾ ന്യൂ ജീവൻ ശാന്തി പോളിസിയിൽ നിന്ന് ലഭിക്കും. ഇമ്മിഡിയേറ്റ് ആന്യുറ്റി പ്ലാനില്‍ ചേരാനുള്ള ഉയർന്ന പ്രായ പരിധി 80 വയസും, ഡിഫേർഡ് അന്യുറ്റി പ്ലാനില്‍ 75 വയസുമാണ്. ഇമ്മിഡിയേറ്റ് പ്ലാന്‍ തിരഞ്ഞെടുക്കുന്നൊരാള്‍ക്ക് പോളിസിയില്‍ ചേര്‍ന്ന തൊട്ടടുത്ത മാസം മുതൽ പെന്‍ഷന്‍ ലഭിച്ചു തുടങ്ങും. ഡിഫേര്‍ഡ് പ്ലാനില്‍ നിശ്ചിത വര്‍ഷത്തിന് ശേഷമാണ് പെന്‍ഷന്‍ ലഭിക്കുന്നത്. 1-12 വർഷം വരെയുള്ള കാലം ഡിഫോർഡ് കാലയളവായി തിരഞ്ഞെടുക്കാം.

ജോലിയിൽ നിന്ന് വിരമിച്ചവർക്ക് ഇമ്മിഡിയേറ്റ് പ്ലാനും വിരമിക്കൽ കാലം അടുക്കുന്നവർക്ക് ഡിഫേർഡ് പ്ലാനും തിരഞ്ഞെടുക്കാം. ഡിഫേര്‍ഡ് പ്ലാനില്‍ ജീവിത കാലം മുഴുവന്‍ പെന്‍ഷൻ നേടാന്‍ സാധിക്കും. ഇമ്മിഡിയേറ്റ് പ്ലാന്‍ തിരഞ്ഞെടുക്കുന്നൊരാള്‍ക്ക് ചുരുങ്ങിയത് 31 വയസ് മുതല്‍ പെന്‍ഷന്‍ നേടാം.

ഏത് പ്ലാന്‍ തിരഞ്ഞെടുത്താലും 80 വയസിനുള്ളില്‍ പെന്‍ഷന്‍ ലഭിച്ചു തുടങ്ങും. പോളിസിയിൽ സിംഗില്‍ ലൈഫും കുടുംബാംഗങ്ങള്‍ക്ക് ആനുകൂല്യം ലഭിക്കുന്ന ജോയിന്റ് ലൈഫും ഉള്‍പ്പെടുത്താം. ജോയിന്റ് ലൈഫ് പ്ലാനിൽ ഭര്‍ത്താവ്, ഭാര്യ മക്കള്‍, കൊ്ുമക്കള്‍, മാതാപിതാക്കൾ എന്നിവരെ ഉൾപ്പെടുത്താം.

കാല്‍ക്കുലേറ്റര്‍

എല്‍ഐസി ന്യൂ ജീവന്‍ ശാന്തി പോളിസിയില്‍ ഒറ്റത്തവണ നിക്ഷേപം നടത്തിയാലാണ് പെന്‍ഷന്‍ ലഭിക്കുന്നത്. ഡിഫേര്‍ഡ് ആന്യുറ്റി സിം​ഗിൽ ലൈഫ് ഓപ്ഷനും 12 വര്‍ഷം ഡിഫേര്‍ഡ് പിരിയഡ് തിരഞ്ഞെടുത്ത് 5 ലക്ഷത്തിന് പോളിസി വാങ്ങിയ 30 കാരന് 12 വര്‍ഷത്തിന് ശേഷം മാസത്തില്‍ 4,903 രൂപയാണ് പെന്‍ഷന്‍ ലഭിക്കുക. വര്‍ഷത്തില്‍ 61,250 രൂപ പെന്‍ഷന്‍ വാങ്ങാം. ഇതേരീതിയില്‍ 10 ലക്ഷത്തിന്റെ പോളിസി വാങ്ങിയാല്‍ മാസം 9,855 രൂപയുടെ പെന്‍ഷന്‍ വാങ്ങാം. വാര്‍ഷിക പെൻഷന്‍ 1,23,100 രൂപയാണ്.

50 വയസില്‍ 12 വര്‍ഷ ഡിഫേര്‍ഡ് പFരിയഡ് തിരഞ്ഞെടുത്ത് 10 ലക്ഷം നിക്ഷേപിച്ചാൽ 62ാം വയസില്‍ പെന്‍ഷന്‍ ലഭിക്കും. വിരമിക്കൽ പ്രായത്തിന് ശേഷം 10,891 രൂപ മാസ പെൻഷൻ നേടാം. 15 ലക്ഷം നിക്ഷേപിച്ചാൽ 62-ാം വയസിൽ 16,336 രൂപ മാസ പെൻഷൻ നേടാൻ സാധിക്കും. വർഷത്തിൽ 2,04,075 രൂപ പെൻഷനായി കൈപ്പറ്റാം.

Read more about: investment pension
English summary

LIC New Jeevan Shanthi Pension Plan Gives Life Long Pension Of 10,000 Rs By Investing 10 Lakhs

LIC New Jeevan Shanthi Pension Plan Gives Life Long Pension Of 10,000 Rs By Investing 10 Lakhs, Read In Malayalam
Story first published: Thursday, February 2, 2023, 20:48 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X