ശമ്പളം മാത്രം വരുമാനമായുള്ളവർ വിരമിക്കൽ കാലത്തെ പറ്റി ടെൻഷനുള്ളവരായിരിക്കാം. ശമ്പളം മുടങ്ങുമ്പോൾ സ്വകാര്യ മേഖലയിലുള്ളവർക്ക് എവിടെ നിന്നാണ് വരുമാനം. ഈ പദ്ധതിയെ പറ്റി അറിഞ്ഞാൽ ടെൻഷൻ കുറയ്ക്കാം. ഒറ്റത്തവണ നിക്ഷേപത്തിലൂടെ മരണം വരെ മാസ വരുമാനം നേടാം. അതു പൊതുമേഖലാ സ്ഥാപനത്തിന്റെ സുരക്ഷിതത്വത്തിൽ. മാസ വരുമാനം ആവശ്യമുള്ളവർക്ക് പരിഗണിക്കാവുന്നൊരു പദ്ധതിയാണ് എല്‍ഐസി ന്യൂ ജീവന് ശാന്തി.
എല്‍ഐസി ന്യൂ ജീവന് ശാന്തി
ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷൻ 2020തിൽ ആരംഭിച്ച പെന്ഷന് പദ്ധതിയാണ് ജീവന് ശാന്തി പോളിസി. ഇതിന്റെ പുതുക്കിയ രൂപ 2023 ജനുവരി 5 മുതൽ ന്യൂ ജീവൻ ശാന്തി പോളിസി എന്ന പേരിലാണ് ലഭ്യമാകുന്നത്. 2023 മുതൽ പുതുക്കിയ ആന്യുറ്റി നിരക്കിലാണ് പോളിസി ലഭ്യമാക്കുന്നത്. എല്‍ഐസി ന്യൂ ജീവന് ശാന്തി പ്ലാന്‍ നോണ്‍ ലിങ്ക്ഡ്, നോണ്‍ പാര്‍ട്ടിസിപ്പേറ്റിംഗ്, സിംഗില്‍ പ്രീമിയം, ഡിഫേര്‍ഡ് ആന്യുറ്റി പ്ലാനാണ്.
ഒറ്റത്തവണ പ്രീമിയം അടവ് വഴി പോളിസിയിലെ ആന്യുറ്റി വിഹിതം പെൻഷൻ കണക്കെ സ്വന്തമാക്കാം. പോളിസിയില്‍ ചേരുന്ന ഘട്ടത്തിലെ ആന്യുറ്റി നിരക്ക് കാലാവധിയോളം ലഭിക്കും.

2 തരം ഓപ്ഷൻ
ഡിഫേര്‍ഡ്, ഇമ്മിഡിയേറ്റ് ആന്യുറ്റി പ്ലാനുകള്‍ വാങ്ങാനുള്ള ഓപ്ഷന് എല്‍ഐസി ന്യൂ ജീവന് ശാന്തി പോളിസിയിലുണ്ട്. പോളിസി ഉടമയുടെ മരണം വരെ ആന്യുറ്റി ലഭിക്കും എന്നതാണ് പോളിസിയുടെ പ്രത്യേകത. ഡിഫേര്‍ഡ് ആന്യുറ്റി ഫോര്‍ സിംഗില്‍ ലൈഫ്, ഡിഫേര്‍ഡ് ആന്യുറ്റി ഫോര്‍ ജോയിന്റ് ലൈഫ് എന്നിങ്ങനെ 2 ആന്യുറ്റി ഓപ്ഷനുകളില്‍ എല്‍ഐസി ന്യൂ ജീവന് ശാന്തി പോളിസി വാങ്ങാം.
ഒരിക്കല്‍ തിരഞ്ഞെടുത്ത പോളിസി പിന്നീട് പിന്‍വലിക്കാന്‍ സാധിക്കില്ല. ഡിഫേര്‍ഡ് ആന്യുറ്റി പ്ലാന്‍ തിരഞ്ഞെടുക്കുന്നൊരാള്‍ക്ക് 1 മുതല്‍ 12 വര്‍ഷത്തേക്ക് ഡിഫര്‍മെന്റ് പിരിയഡ് ലഭിക്കും. ഈ കാലയളവിന് ശേഷമാണ് പെന്ഷന് ലഭിക്കുക. സിംഗില്‍ പ്രീമിയം ആണെങ്കില്‍ പോളിസി വാങ്ങിയ ഉടനെ ആന്യുറ്റി വിഹിതം ലഭിക്കും.
ആർക്കൊക്കെ പോളിസി വാങ്ങാം
30 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് പോളിസി വാങ്ങാം. പരമാവധി പ്രായ പരിധി 79 വയസാണ്. കുറഞ്ഞത് 1.50 ലക്ഷം രൂപയെങ്കിലും പോളിസി വാങ്ങണം. അതേസമയം പരമാവധി തുകയ്ക്ക് പരിധിയില്ല. 5 ലക്ഷം രൂപയോ അതില്‍ കൂടുതലോ തുകയ്ക്ക് പോളിസി വാങ്ങുകയാണെങ്കില്‍ പോളിസി ഉടമയ്ക്ക് ഉയര്‍ന്ന തുക ആന്യുറ്റിയായി ലഭിക്കും. . ഈ പ്ലാന്‍ പ്രകാരം ലഭ്യമായ ആനുകൂല്യങ്ങളാണ് ഇതിന് കാരണം.
ആന്യുറ്റി പേഔട്ട്
എല്‍ഐസി ന്യൂ ജീവന് ശാന്തി പ്ലാന്‍ പ്രകാരം പ്രതിമാസ, ത്രൈമാസ, അര്‍ധ വാര്‍ഷിക അല്ലെങ്കില്‍ വാര്‍ഷിക ഇടവേളകളില്‍ ആന്യുറ്റി പേയ്മെന്റുകള്‍ ലഭിക്കും. പോളിസി ഉടമകള്‍ക്ക് ആവശ്യമുള്ള ആന്യുറ്റി തിരഞ്ഞെടുക്കാം. കുറഞ്ഞ മാസ ആന്യുറ്റി 1000 രൂപയാണ്. വാര്‍ഷിക ആന്യുറ്റി 12,000 രൂപയുമാണ്.
പെൻഷൻ തുക
30 വയസുകാരന് 10 ലക്ഷം രൂപയ്ക്ക് ന്യൂ ജീവന് ശാന്തി പോളിസി വാങ്ങിയാല്‍ 5 വര്‍ഷ ഡിഫര്‍മെന്റ് പിരിയഡ് തിരഞ്ഞെടുത്താല്‍ വര്‍ഷത്തില്‍ 86,784 രൂപ ആന്യുറ്റിയായി ലഭിക്കും. മാസത്തില്‍ 7,232 രൂപ ലഭിക്കും. 12 വര്‍ഷ ഡിഫര്‍മെന്റ് പിരിയഡ് ആയി തിരഞ്ഞെടുത്താല്‍ 42-ാം വയസ് മുതല്‍ 1,32,920 രൂപ വര്‍ഷത്തില്‍ ലഭിക്കും. മാസത്തില്‍ 11,076 രൂപ ലഭിക്കും.
45-ാം വയസിലാണ് പോളിസി വാങ്ങുന്നതെങ്കില്‍ 10 ലക്ഷം രൂപ 5 വര്‍ഷ ഡിഫര്‍മെന്റ് പിരിയഡില്‍ വാങ്ങുമ്പോള്‍ വര്‍ഷത്തില്‍ 90,456 രൂപ ലഭിക്കും. 12 വര്‍ഷ ഡിഫര്‍മെന്റ് പിരിയഡാണെങ്കില് വര്‍ഷത്തില്‍ 1,42,508 രൂപ ലഭിക്കും.
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications