അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് പ്രത്യേക പെൻഷൻ പദ്ധതികളൊന്നുമില്ലാത്തതിനാൽ ജോലിക്കാലത്തിന് ശേഷം മാന്യമായ വരുമാനം ലഭിക്കുന്ന പദ്ധതികളിൽ ചേരേണ്ടതുണ്ട്. എന്നാൽ ഇപ്പോൾ സംഘടിത മേഖലയിലും സ്ഥിതി വ്യത്യസ്തമല്ല. പണ്ടത്തെ പോലെ പെൻഷൻ ഉറപ്പിക്കാൻ സാധിക്കാത്തതിനാൽ കയ്യിലൊരു പെൻഷൻ പദ്ധതി ഉണ്ടാകുന്നത് എന്തുകൊണ്ടു നല്ലത് തന്നെ.
പെൻഷൻ പദ്ധതികൾ നിരവധിയെണ്ണം നാട്ടിലുണ്ട്. ഇവയിൽ ഓഹരി വിപണിയുമായി ലിങ്ക് ചെയ്തതും അല്ലാത്തവയും കാണാം. സുരക്ഷിതമായി വരുമാനം ലഭിക്കാൻ ഓഹരി വിപണിയുമായി ബന്ധമില്ലാത്ത നിക്ഷേപങ്ങൾ തിരഞ്ഞെടുക്കുന്നതാണ് ഉത്തമം. രാജ്യത്തെ ഏറ്റവും വലിയ ഇൻഷൂറൻസ് കമ്പനിയായ ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷൻ നിരവധി പെൻഷൻ പദ്ധതി നടപ്പിലാക്കുന്നുണ്ട്. ഇത്തരത്തിൽ സിംഗിൾ പ്രീമിയത്തിലൂടെ പെൻഷൻ നേടാൻ സാധിക്കുന്നൊരു പദ്ധതിയാണ് ന്യൂ ജീവൻ ശാന്തി. വിശദാംശങ്ങൾ നോക്കാം.
ന്യൂ ജീവൻ ശാന്തി
ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷൻ 2020തിൽ ആരംഭിച്ച പെന്‍ഷന്‍ പദ്ധതിയാണ് ന്യൂ ജീവന്‍ ശാന്തി പോളിസ. ഒറ്റ പ്രീമിയത്തില്‍ നല്ലൊരു തുക ആന്യുറ്റിയായി മാസത്തില്‍ നേടാന്‍ സാധിക്കും. 1.50 ലക്ഷം രൂപയാണ് പദ്ധതിയില്‍ നിക്ഷേപിക്കാവുന്ന കുറഞ്ഞ തുക. പരമാവധി നിക്ഷേപത്തിന് പരിധിയില്ല. 1,000 രൂപ മാസത്തിൽ കുറഞ്ഞ പെൻഷനായി വാങ്ങാൻ സാധിക്കും.
മാസത്തിലോ മൂന്ന് മാസത്തിലൊരിക്കലോ 6 മാസം കൂടുമ്പോഴോ വര്‍ഷത്തിലോ പെന്‍ഷന്‍ വാങ്ങാം. പോളിസിയില്‍ ചേരുന്നത് മുതല്‍ കാലാവധിയോളം ആന്യുറ്റി നിരക്ക് മാറ്റമില്ലാതെ തുടരും.
പ്രായ പരിധി
30 വയസ് പൂര്‍ത്തിയായൊരാള്‍ക്ക് പദ്ധതിയില്‍ ചേരാന്‍ സാധിക്കും. ഉയര്‍ന്ന പ്രായ പരിധി 79 വയസാണ്. പദ്ധതിയില്‍ രണ്ട് തരത്തിലുള്ള പ്ലാനുകള്‍ തിരഞ്ഞെടുക്കാന്‍ സാധിക്കും. ഇമ്മിഡ്യേറ്റ് ആന്യുറ്റി പ്ലാനും ഡിഫേര്‍ഡ് ആന്യുറ്റി പ്ലാനും. ഇമ്മിഡിയേറ്റ് ആന്യുറ്റി പ്ലാനില്‍ ചേരാനുള്ള ഉയർന്ന പ്രായ പരിധി 80 വയസും, ഡിഫേർഡ് അന്യുറ്റി പ്ലാനില്‍ 75 വയസുമാണ്.
ഇമ്മിഡിയേറ്റ് പ്ലാന്‍ തിരഞ്ഞെടുക്കുന്നൊരാള്‍ക്ക് പോളിസിയില്‍ ചേര്‍ന്ന തൊട്ടടുത്ത മാസം മുതൽ പെന്‍ഷന്‍ ലഭിച്ചു തുടങ്ങും. ഡിഫേര്‍ഡ് പ്ലാനില്‍ നിശ്ചിത വര്‍ഷത്തിന് ശേഷമാണ് പെന്‍ഷന്‍ ലഭിക്കുന്നത്. 1-12 വർഷം വരെയുള്ള കാലം ഡിഫോർഡ് കാലയളവായി തിരഞ്ഞെടുക്കാം.
സിംഗിൽ ലൈഫ് പ്ലാൻ
ജോലിയിൽ നിന്ന് വിരമിച്ചവർക്ക് ഇമ്മിഡിയേറ്റ് പ്ലാനും മറ്റുള്ളവര്‍ക്ക് ഡിഫേര്ഡ് പ്ലാനും തിരഞ്ഞെടുക്കാം. ഡിഫേര്‍ഡ് പ്ലാനില്‍ ജീവിത കാലം മുഴുവന്‍ പെന്‍ഷ്# നേടാന്‍ സാധിക്കും. ഇമ്മിഡിയേറ്റ് പ്ലാന്‍ തിരഞ്ഞെടുക്കുന്നൊരാള്‍ക്ക് ചുരുങ്ങിയത് 31 വയസ് മുതല്‍ പെന്‍ഷന്‍ നേടാം. എന്നാല്‍ ഏത് പ്ലാന്‍ തിരഞ്ഞെടുത്താലും 80 വയസിനുള്ളില്‍ പെന്‍ഷന്‍ ലഭിച്ചു തുടങ്ങും.
പോളിസിയിൽ സിംഗില്‍ ലൈഫും കുടുംബാംഗങ്ങള്‍ക്ക് ആനുകൂല്യം ലഭിക്കുന്ന ജോയിന്റ് ലൈഫും ഉള്‍പ്പെടുത്താം. ജോയിന്റ് ലൈഫ് പ്ലാനിൽ ഭര്‍ത്താവ്, ഭാര്യ മക്കള്‍, കൊ്ുമക്കള്‍, മാതാപിതാക്കൾ എന്നിവരെ ഉൾപ്പെടുത്താം.
കാൽക്കുലേറ്റർ
52 വയസുകാരന്‍ എല്‍ഐസി ന്യു ജീവന്‍ ശാന്തി പോളിസിയില്‍ സിംഗില്‍ ലൈഫ് പ്ലാൻ തിരഞ്ഞെടുത്ത് 10 ലക്ഷം രൂപ നിക്ഷേപിച്ചൊരാൾക്ക് 10 വർഷ ഡിഫേർഡ് പിരിയഡിന് പെൻഷൻ വാങ്ങാൻ തുടങ്ങിയാൽ മാസത്തിൽ 8,918 രൂപ ലഭിക്കും. 50ാം വയസിൽ 10 വർഷ ഡിഫേർഡ് കാലാവധിയിൽ 10 ലക്ഷം നിക്ഷേപിച്ചൊരാൾക്ക് 8,742 രൂപ ലഭിക്കും.
ഡിഫേർഡ് കാലാവധിയിൽ പോളിസി ഉടമ മരണപ്പെട്ടാൽ, ഉദാഹരത്തിന് 5 വർഷം 4 മാസത്തിനിടെ പോളിസി ഉടമ മരണപ്പെടുമ്പോൾ നോമിനിക്ക് 15,49,376 രൂപ ലഭിക്കും. 50 വയസുകാരൻ 25 ലക്ഷം നിക്ഷേപിച്ചാൽ മാസത്തിൽ 21,900 രൂപ ലഭിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം



Click it and Unblock the Notifications
