ക്ഷമയുണ്ടെങ്കിൽ 73 രൂപ വളർന്ന് അരകോടിയിലെത്തും! പ്രതിദിന നിക്ഷേപത്തിലൂടെ സമ്പാദിക്കാം; വഴിയിങ്ങനെ

സാധാരണക്കാർക്ക് അനുയോജ്യമായ നിക്ഷേപങ്ങൾ പൊതുവെ മാസ അടവ് സാധ്യമാകുന്ന പദ്ധതികളാണ്. മാസ വരുമാനത്തിൽ നിന്ന് നീക്കിയിരിപ്പ് മാത്രമെ പലർക്കും സമ്പാദിക്കാൻ സാധിക്കുകയുള്ളൂ. വലിയ തുക നിക്ഷേപത്തിലേക്ക് മാറ്റാനില്ലാത്തവരും ഈ രീതിയാണ് ഉപയോ​ഗിക്കുന്നത്. ഇത്തരം നിക്ഷേപങ്ങളിലേക്ക് പോകുന്നവർ വരുമാനത്തിൽ നിന്ന് ചെറിയൊരു തുക നീക്കിവെച്ചാൽ ലക്ഷാധിപതിയാകാൻ സാധിക്കുന്ന പദ്ധതികൾ തന്നെ തിരഞ്ഞെടുക്കണം. ഇതിന് സാധിക്കുന്ന നിരവധി പദ്ധതികൾ ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷനിലുണ്ട്. 

ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍ പോളിസി

ഈയിടെ ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍ അവതരിപ്പിച്ച പുതിയ പോളിസിയാണ് എല്‍ഐസി ന്യൂ പ്രീമിയം എന്‍ഡൗമെന്റ് പ്ലാന്‍. ഭാവിയിലേക്കുള്ള നിക്ഷേപമായും കുടുംബത്തിനുള്ള കരുതലായും കാണാന്‍ സാധിക്കുന്നൊരു പോളിസിയാണിത്. പോളിസി കാലാവധിയില്‍ സ്ഥിര വരുമാനം ലഭിക്കുന്ന തരത്തിലും കാലാവധിയില്‍ ഒറ്റത്തവണയായി നല്ലൊരു തുക ലഭിക്കുകയും ചെയ്യുന്ന രീതിയിലാണ് പോളിസിയുടെ രൂപകല്പന.

ഈ പണം കുടിശ്ശികയുള്ള കടങ്ങള്‍ വീട്ടാനും മക്കളുടെ വിദ്യാഭ്യാസത്തിനും അല്ലെങ്കില്‍ കുടുംബത്തിന്റെ ഭാവി ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനും കഴിയും. ആകര്‍ഷകമായ റിട്ടേണുകള്‍ക്ക് പുറമേ, ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷയും നികുതി ആനുകൂല്യങ്ങളുംഈ പോളിസി വാഗ്ദാനം ചെയ്യുന്നു. 73 രൂപയുടെ നിക്ഷേപത്തിലൂടെ കാലാവധിയില്‍ 48.5 ലക്ഷം രൂപ സ്വന്തമാക്കാന്‍ സാധിക്കുന്നു എന്നതാണ് ഈ പോളിസിയുടെ ഏറ്റവും വലിയ പ്രത്യേകത. പദ്ധതിയുടെ വിശദാംശങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. 

എന്താണ് എന്‍ഡൗമെന്റ് പ്ലാൻ

എന്താണ് എന്‍ഡൗമെന്റ് പ്ലാൻ

എന്‍ഡൗമെന്റ് പ്ലാനുകളിൽ രണ്ട് തരത്തിലാണ് ആനുകൂല്യങ്ങൾ ലഭിക്കുക. കാലാവധി പൂർത്തിയാക്കുന്നവർക്ക് മെച്യൂരിറ്റി ബെനഫിറ്റായും പോളിസി കാലായളവിൽ മരണം സംഭവിക്കുന്ന പോളിസി ഉടമയുടെ കുടുംബത്തിന് മരണാനുകൂല്യമായും തുക ലഭിക്കും. റിസ്‌കില്ലാതെ നല്ലൊരു തുക സമ്പാദിക്കാനുള്ള വഴിയായി എന്‍ഡൗമെന്റ് പോളിസികളെ കണക്കാക്കാം. സമ്പാദ്യത്തിനൊപ്പം പോളിസി ഉടമയുടെ അകാല മരണ സമയത്ത് കുടുംബത്തിന് സാമ്പത്തിക സഹായവും പോളിസി വഴി ലഭിക്കും.

പണം ആവശ്യമുള്ള സമയത്ത് ഈട് നല്‍കി വായ്പയെടുക്കാനുള്ള സൗകര്യവും സറണ്ടര്‍ ചെയ്യാനുള്ള സൗകര്യവും എന്‍ഡൗമെന്റ് പോളിസിയിലുണ്ട്. 2 വര്‍ഷം പൂര്‍ത്തിയാക്കിയ ശേഷമാണ് പോളിസി വായ്പയും സറണ്ടര്‍ ആനുകൂല്യവും ലഭിക്കുന്നത്.

എല്‍ഐസി ന്യൂ പ്രീമിയം എന്‍ഡൗമെന്റ് പ്ലാന്‍

എല്‍ഐസി ന്യൂ പ്രീമിയം എന്‍ഡൗമെന്റ് പ്ലാന്‍

എല്‍ഐസി പ്രീമിയം എന്‍ഡൗണ്‍മെന്റ് പ്ലാനില്‍ ചേരുന്നൊരാള്‍ക്ക് വേണ്ട യോഗ്യതകള്‍ നോക്കാം. കുറഞ്ഞ പ്രായ പരിധി 8 വയസാണ്. പരമാവധി പ്രായ പരിധിയായ 55 വയസിനുള്ളിലും എല്‍ഐസി പ്രീമിയം എന്‍ഡൗണ്‍മെന്റ് പ്ലാനില്‍ ചേരാം 75 വയസിനുള്ളില്‍ പദ്ധതി കാലാവധി പൂര്‍ത്തിയാകും. 12 മുതല്‍ 35 വര്‍ഷം വരെ വ്യത്യസ്ത കാലയളവിൽ എല്‍ഐസി പ്രീമിയം എന്‍ഡൗണ്‍മെന്റ് പ്ലാൻ തിരഞ്ഞെടുക്കാം.

എല്‍ഐസി പ്രീമിയം എന്‍ഡൗണ്‍മെന്റ് പ്ലാനിന്റെ ചുരുങ്ങിയ സം അഷ്വേഡ് 1 ലക്ഷം രൂപയാണ്. പരമാവധി സംഅഷ്വേഡിന് പരിധിയില്ല. 5000 രൂപയുട ഗുണിതങ്ങളായി എത്ര രൂപയ്ക്ക് വേണമെങ്കിലും പോളിസിയില്‍ ചേരാം. 

പ്രീമിയം അടവ്

പ്രീമിയം അടവ്

വര്‍ഷത്തിലോ അര്‍ധ വര്‍ഷത്തിലോ പാദ വര്‍ഷത്തിലോ മാസത്തിലോ പ്രീമിയം അടയ്ക്കാം. മാസത്തില്‍ പ്രീമിയം അടയ്ക്കാന്‍ 15 ദിവസം ഗ്രേസ് പിരിയഡ് ലഭിക്കും. 20 വയസുകാരന്‍ 1 ലക്ഷം രൂപ അഷ്വേഡ് തുകയുടെ പോളിസി 15 വര്‍ഷത്തേക്ക് തിരഞ്ഞെടുത്താല്‍ 6,978 രൂപയാണ് മാസ പ്രീമിയം വരുന്നത്. 25 വർഷത്തേക്കാണങ്കില്‍ 3,930 രൂപയും 30 വര്‍ഷത്തേക്ക് 2,754 രൂപയും മാസ പ്രീമിയം വരും.

കാൽക്കുലേറ്റർ

കാൽക്കുലേറ്റർ

കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കുന്ന പണം നിക്ഷേപിക്കുന്ന തുകയെയും നിക്ഷേപിക്കുന്ന സമയത്തെയും ആശ്രയിച്ചിരിക്കും. ദീർഘകാല പോളിസി തിരഞ്ഞെടുക്കുന്നത് നല്ല തുക സമ്പാദിക്കാൻ സാധിക്കും. 18 വയസില്‍ 10 ലക്ഷം രൂപ അഷ്വേഡ് തുകയുള്ള എല്‍ഐസി പ്രീമിയം എന്‍ഡൗണ്‍മെന്റ് പ്ലാന്‍ വാങ്ങുന്നൊരാള്‍ 35 വര്‍ഷത്തെ പോളിസി കാലാവധി തിരഞ്ഞെടുത്താല്‍ വാര്‍ഷിക പ്രീമിയം വരുന്നത് 26,534 രൂപയാണ്.

ദിവസത്തില്‍ 71 രൂപ സൂക്ഷിച്ചാല്‍ ഈ പ്രീമിയം അടച്ചു തീര്‍ക്കാം. 35 വര്‍ഷത്തേക്ക് വെറും 9.09 ലക്ഷം രൂപയാണ് ഇക്കാലയളവില്‍ അടയ്ക്കുന്നത്. 48 ലക്ഷം രൂപ കാലാവധിയില്‍ ലഭിക്കും.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X