ദീര്‍ഘകാല നിക്ഷേപത്തിലൂടെ പലരും ഉന്നംവെയ്ക്കുന്നത് ഭാവിയിലേക്കുള്ള സമ്പാദ്യമാണ്. ജീവിതത്തിന്റെ അടുത്ത ഘട്ടത്തില്‍ വരാനിരിക്കുന്ന ചെലവുകളെ മുന്‍കൂട്ടി കണ്ട് നിക്ഷേപിക്കുന്നവര്‍ക്ക് സാമ്പത്തിക സുരക്ഷിതത്വം നേടാന്‍ സാധിക്കും. ഇത്തരത്തില്‍ നിക്ഷേപിക്കാന്‍ ഇറങ്ങുന്നവര്‍ക്ക് തിരഞ്ഞെടുക്കാവുന്നൊരു പദ്ധതിയാണ് ലൈഫ് ഇന്‍ഷൂറന്‍സ് കോര്പ്പറേഷന് ന്യൂ പ്രീമിയം എന്‍ഡൗമെന്റ് പ്ലാന്‍. ദിവസം 71 രൂപ മാറ്റിവെയ്ക്കാനായാല്, മാസം 2,120 രൂപ അടച്ച് കാലാവധിയില്‍ 48.50 ലക്ഷം നേടാന്‍ സാധിക്കുന്നൊരു പദ്ധതിയാണിത്. വിശദാംശങ്ങള്‍ നോക്കാം.
എൽഐസി ന്യൂ പ്രീമിയം എൻഡൗമെന്റ് പോളിസി
ലൈഫ് ഇന്‍ഷൂറന്‍സ് പരിരക്ഷയ്ക്കൊപ്പം സമ്പാദ്യവും ഉറപ്പു നല്‍കുന്നൊരു പദ്ധതിയാണ് എല്‍ഐസി ന്യൂ എന്‍ഡൗമെന്റ് പ്ലാന്‍. പോളിസി കാലയളവില്‍ പോളിസി ഉടമയുടെ മരണം സംഭവിച്ചാല്‍ കുടുംബത്തിന് സാമ്പത്തിക സഹായം ലഭിക്കും. ഈ പണം കുടിശ്ശികയുള്ള കടങ്ങള്‍ വീട്ടാനും മക്കളുടെ വിദ്യാഭ്യാസത്തിനും അല്ലെങ്കില്‍ കുടുംബത്തിന്റെ ഭാവി ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനും കഴിയും.
ഇതോടൊപ്പം പോളിസി കാലയളവ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍വൈവല്‍ ബെനഫിറ്റായി അടച്ച പ്രീമിയവും ബോണസും ചേര്‍ത്തൊരു തുക ലഭിക്കും. പോളിസിയില്‍ പ്രീമിയമായി അടയ്ക്കുന്ന തുകയില്‍ 1.50 ലക്ഷം രൂപ വരെ ആദായ നികുതി ഇളവ് ലഭിക്കും.
പ്രായ പരിധി
എല്‍ഐസി ന്യൂ എന്‍ഡൗമെന്റ് പോളിസിയില്‍ ചേരാനുള്ള ചുരുങ്ങിയ പ്രായം 8 വയസാണ്. 55 വയസു വരെ പ്രായമുള്ളവര്‍ക്ക് പോളിസിയില്‍ ചേരാം. 12 വര്‍ഷം മുതല്‍ 35 വര്‍ഷം വരെയുള്ള പോളിസി കാലയളവ് തിരഞ്ഞെടുക്കാം. കുറഞ്ഞ സം അഷ്വേഡ് 1 ലക്ഷം രൂപയാണ. പോളിസിയില്‍ 5,000 രൂപയുടെ ഗുണിതങ്ങളായി എത്ര രൂപയുടെ പോളിസിയും വാങ്ങാം.
പ്രീമിയം
വര്‍ഷത്തിലോ അര്‍ധ വര്‍ഷത്തിലോ പാദ വര്‍ഷത്തിലോ മാസത്തിലോ പ്രീമിയം അടയ്ക്കാം. മാസത്തില്‍ പ്രീമിയം അടയ്ക്കാന്‍ 15 ദിവസം ഗ്രേസ് പിരിയഡ് ലഭിക്കും. 20 വയസുകാരന് 1 ലക്ഷം രൂപ അഷ്വേഡ് തുകയുടെ പോളിസി 15 വര്‍ഷത്തേക്ക് തിരഞ്ഞെടുത്താല്‍ 6,978 രൂപയാണ് മാസ പ്രീമിയം വരുന്നത്. 25 വർഷത്തേക്കാണങ്കില്‍ 3,930 രൂപയും 30 വര്‍ഷത്തേക്ക് 2,754 രൂപയും മാസ പ്രീമിയം വരും.
ആനുകൂല്യങ്ങൾ
എന്‍ഡൗമെന്റ് പ്ലാനുകളിൽ രണ്ട് തരത്തിലാണ് ആനുകൂല്യങ്ങൾ ലഭിക്കുക. കാലാവധി പൂർത്തിയാക്കുന്നവർക്ക് മെച്യൂരിറ്റി ബെനഫിറ്റായും പോളിസി കാലായളവിൽ മരണം സംഭവിക്കുന്ന പോളിസി ഉടമയുടെ കുടുംബത്തിന് മരണാനുകൂല്യമായും തുക ലഭിക്കും. റിസ്കില്ലാതെ നല്ലൊരു തുക സമ്പാദിക്കാനുള്ള വഴിയായി എന്‍ഡൗമെന്റ് പോളിസികളെ കണക്കാക്കാം.
സമ്പാദ്യത്തിനൊപ്പം പോളിസി ഉടമയുടെ അകാല മരണ സമയത്ത് കുടുംബത്തിന് സാമ്പത്തിക സഹായവും പോളിസി വഴി ലഭിക്കും. പണം ആവശ്യമുള്ള സമയത്ത് ഈട് നല്കി വായ്പയെടുക്കാനുള്ള സൗകര്യവും സറണ്ടര്‍ ചെയ്യാനുള്ള സൗകര്യവും എന്‍ഡൗമെന്റ് പോളിസിയിലുണ്ട്. 2 വര്‍ഷം പൂര്‍ത്തിയാക്കിയ ശേഷമാണ് പോളിസി വായ്പയും സറണ്ടര്‍ ആനുകൂല്യവും ലഭിക്കുന്നത്.
പോളിസി സർവൈവൽ ബെനഫിറ്റ്
18 വയസുകാരന് 35 വര്‍ഷ പോളിസി കാലയളവില്‍ 10 ലക്ഷം സം അഷ്വേഡുള്ള പോളിസി വാങ്ങിയാല്‍ വാര്‍ഷിക പ്രീമിയം 26,5354 രൂപ വരും. രണ്ടാം വര്‍ഷം മുതല്‍ 25,962 രൂപയാണ് പ്രീമിയമായി അടയ്ക്കേണ്ടത്. മാസത്തല്‍ പ്രീമിയം അടയ്ക്കുന്നൊരാള്‍ക്ക് 2130 രൂപ അടയ്ക്കണം. ഇതിനായി ദിവസത്തില്‍ 71 രൂപ കരുതണം. 35 വര്‍ഷത്തേക്ക് വെറും 9.09 ലക്ഷം രൂപയാണ് ഇക്കാലയളവില്‍ അടയ്ക്കുന്നത്. 48 ലക്ഷം രൂപ കാലാവധിയില്‍ ലഭിക്കും.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
