മുതിർന്ന പൗരന്മാർ പ്രധാനമായും വിരമിക്കലിനു ശേഷമുള്ള അവരുടെ പതിവ് ചെലവുകൾക്കായി സ്ഥിര നിക്ഷേപം അല്ലെങ്കിൽ ആന്വിറ്റി സ്കീമുകളെയാണ് ആശ്രയിക്കാറുള്ളത്. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഈ മാസം ആദ്യം ഒരു സ്പെഷ്യൽ സ്ഥിര നിക്ഷേപ പദ്ധതി ആരംഭിച്ചിരുന്നു. മുതിർന്ന പൗരന്മാർക്ക് രാജ്യത്തൊട്ടാകെ പലിശനിരക്ക് കുറയുന്ന നിലവിലെ സാഹചര്യത്തിൽ ഉയർന്ന പലിശനിരക്ക് നൽകുന്നതിനായിരുന്നു എസ്‌ബിഐയുടെ പദ്ധതി. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി) അടുത്തിടെ പ്രധാൻ മന്ത്രി വയാ വന്ദന യോജനയുടെ പലിശനിരക്കും പരിഷ്കരിച്ചു. 2017 ൽ ആരംഭിച്ച മുതിർന്ന പൗരന്മാർക്കായുള്ള പെൻഷൻ പദ്ധതിയാണിത്.
പ്രധാൻ മന്ത്രി വയാ വന്ദന യോജന (പിഎംവിവിവൈ)
നേരത്തെ 2020 മാർച്ച് 31ന് അവസാനിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന പിഎംവിവിവൈ 2023 മാർച്ച് വരെ നീട്ടി. പുതിയ പിഎംവിവൈ പദ്ധതിയിലെ ഏറ്റവും വലിയ മാറ്റം ഈ പദ്ധതിയുടെ പലിശ നിരക്ക് ഓരോ സാമ്പത്തിക വർഷത്തിലും മാറിക്കൊണ്ടിരിക്കും എന്നതാണ്. ഈ പെൻഷൻ പദ്ധതിക്ക് 10 വർഷത്തെ കാലാവധിയുണ്ട്. നിങ്ങൾക്ക് പ്രതിമാസ, ത്രൈമാസ, അർദ്ധ വാർഷിക അല്ലെങ്കിൽ വാർഷിക പെൻഷൻ രീതികൾ തിരഞ്ഞെടുക്കാം.
പലിശ നിരക്ക്
2021 മാർച്ച് 31 ന് മുമ്പ് നിങ്ങൾ പിഎംവിവൈ പദ്ധതിയിൽ നിക്ഷേപിക്കുകയാണെങ്കിൽ, സർക്കാർ പ്രതിമാസം 7.4% പലിശ നിരക്ക് നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. നിങ്ങൾ വാർഷിക പെൻഷൻ മോഡ് തിരഞ്ഞെടുക്കുകയാണെങ്കിൽ, പത്തുവർഷത്തെ മുഴുവൻ കാലയളവിലും നിങ്ങൾക്ക് പ്രതിവർഷം 7.66% ലഭിക്കും. അടുത്ത രണ്ട് സാമ്പത്തിക വർഷങ്ങളിൽ നടത്തിയ നിക്ഷേപങ്ങൾക്ക് - FY2021-22, FY2022-23 - ഓരോ സാമ്പത്തിക വർഷത്തിൻറെയും തുടക്കത്തിൽ പലിശ നിരക്ക് പ്രഖ്യാപിക്കും.
പെൻഷൻ തുക
പിഎംവിവിവൈയിൽ നിക്ഷേപിക്കാൻ കഴിയുന്ന പരമാവധി നിക്ഷേപം മുതിർന്ന പൗരന് 15 ലക്ഷം രൂപയായി പരിമിതപ്പെടുത്തിയിട്ടുണ്ട്. കൂടാതെ പിഎംവിവൈയിൽ പ്രതിമാസ പെൻഷൻ ഒരാൾക്ക് 9,250 രൂപയാണ്. രണ്ട് പങ്കാളികളും 60 വയസ്സിന് മുകളിലുള്ളവരാണെങ്കിൽ, 30 ലക്ഷം രൂപ മുതൽമുടക്കി പരമാവധി 18,500 രൂപ പെൻഷൻ നേടാൻ കഴിയും.
നേരത്തെയുള്ള പിൻവലിക്കൽ
മെഡിക്കൽ അത്യാഹിതങ്ങളിൽ നേരത്തെയുള്ള പിൻവലിക്കൽ അനുവദനീയമാണ്. പെൻഷനർ അല്ലെങ്കിൽ പങ്കാളിക്ക് മാരകമായ അസുഖമോ ഗുരുതരമായ രോഗമോ ഉണ്ടെങ്കിൽ, കാലാവധിയ്ക്ക് മുമ്പുള്ള പിൻവലിക്കൽ അനുവദനീയമാണ്. അത്തരം സാഹചര്യങ്ങളിൽ, വാങ്ങൽ വിലയുടെ 98% പോളിസി ഹോൾഡർമാർക്ക് തിരികെ നൽകും.
എസ്‌ബിഐ വീ കെയർ എഫ്ഡി പദ്ധതി
എസ്‌ബിഐ വീ കെയർ ഡിപ്പോസിറ്റ്, മുതിർന്ന പൗരന്മാർക്ക് അവരുടെ ടേം ഡെപ്പോസിറ്റുകളിൽ 30 ബേസിസ് പോയിൻറ് അധിക പലിശ വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും, അത്തരം നിക്ഷേപങ്ങളുടെ കാലാവധി കുറഞ്ഞത് 5 വർഷമെങ്കിലും ആയിരിക്കണം. നിലവിൽ ബാങ്ക് 6.2 ശതമാനം പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നു, ഇത് സർക്കാർ പിന്തുണയുള്ള പെൻഷൻ പദ്ധതിയെക്കാൾ കുറവാണ്. പ്രത്യേക എഫ്ഡി സ്കീം അധിക നികുതി ആനുകൂല്യങ്ങളൊന്നും വാഗ്ദാനം ചെയ്യുന്നില്ല.
സമയ പരിധി
ഒരാൾക്ക് കുറഞ്ഞത് അഞ്ച് വർഷവും പരമാവധി 10 വർഷവും എസ്‌ബിഐ വെകെയർ എഫ്ഡി സ്കീമിൽ നിക്ഷേപിക്കാം. സ്കീമിന് കീഴിൽ എഫ്ഡി നേരത്തേ പിൻവലിക്കാൻ തീരുമാനിക്കുകയാണെങ്കിൽ, നിക്ഷേപത്തിന് ലഭിക്കുന്നത് 5.8 ശതമാനം പലിശനിരക്ക് മാത്രമായിരിക്കും. എസ്‌ബിഐ വീ കെയർ എഫ്ഡി പദ്ധതിയിൽ നിക്ഷേപിക്കാൻ ഉപഭോക്താക്കൾക്ക് ഡിസംബർ 31 വരെ സമയമുണ്ട്. അറുപതും അതിൽ കൂടുതലും പ്രായമുള്ള മുതിർന്ന പൗരന്മാർക്ക് മാത്രമേ പദ്ധതിക്ക് അർഹതയുള്ളൂ.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

സോവറിൻ ഗോൾഡ് ബോണ്ട്: യൂണിറ്റൊന്നിന് 15,334 രൂപ; നിക്ഷേപകർക്ക് പണം അക്കൗണ്ടിലെത്തുന്നത് എപ്പോൾ?

കനത്ത മഴ മുന്നറിയിപ്പ്; വെള്ളപ്പൊക്കത്തിൽ വാഹനം കേടായാൽ ഇൻഷുറൻസ് ക്ലെയിം ലഭിക്കാൻ ഇത് ചെയ്യൂ



Click it and Unblock the Notifications
