വിരമിക്കൽ കാലത്തേക്ക് വിവിധ തരത്തിലുള്ള വരുമാന മാർഗങ്ങൾ കണ്ടെത്താം. പലിശ വരുമാനം, ആന്യുറ്റി പദ്ധതികളിൽ നിന്നുള്ള വരുമാനം, റിയൽ എസ്റ്റേറ്റ് വരുമാനം എന്നിവ സുരക്ഷിത വരുമാന മാർഗങ്ങളാണ്. വിരമിക്കുമ്പോൾ ജീവിതം സാമ്പത്തിക പ്രതിസന്ധികളില്ലാതെ മുന്നോട്ട് കൊണ്ടു പോകാൻ സ്ഥിര വരുമാനം ഉണ്ടാകേണ്ടതുണ്ട്.
ശമ്പളം നിലയ്ക്കുന്ന വിരമിക്കൽ കാലത്ത് പെൻഷൻ പദ്ധതികാളാണ് ഇതിന് ആശ്രയം. ജീവിത കാലം മുഴുവൻ പെൻഷൻ ലഭിക്കുന്നൊരു പെൻഷൻ പദ്ധതികൾ തിരഞ്ഞെടുത്താൽ മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിതം മുന്നോട്ട് കൊണ്ടു പോകാം. ഇതിന് സഹായകമാകുന്ന ലെെഫ് ഇൻഷൂറൻസ് കോർപ്പറേഷന്റെ ഒരു പോളിസിയെ പറ്റിയാണ് ചുവടെ വിശദമാക്കുന്നത്.
എൽഐസി ന്യൂ ജീവൻ ശാന്തി
ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷൻ 2023 ലാണ് ന്യൂ ജീവൻ ശാന്തി പോളിസി അവതരിപ്പിച്ചത്. ഒറ്റ പ്രീമിയത്തിൽ ആന്യുറ്റിയായി പെൻഷൻ നേടാൻ സാധിക്കുന്നതാണ് പദ്ധതി. ഏറ്റവും കുറഞ്ഞത് 1.50 ലക്ഷം രൂപയ്ക്കാണ് പോളിസി വാങ്ങാൻ സാധിക്കുക. പരമാവധി തുകയ്ക്ക് പരിധിയില്ല.
മാസത്തിലോ മൂന്ന് മാസത്തിലൊരിക്കലോ 6 മാസം കൂടുമ്പോഴോ വർഷത്തിലോ പെൻഷൻ വാങ്ങാം. കുറഞ്ഞ പെൻഷനായി മാസത്തിൽ ലഭിക്കുന്നത് 1,000 രൂപയാണ്. പോളിസിയിൽ ചേരുന്നത് മുതൽ കാലാവധിയോളം ആന്യുറ്റി നിരക്ക് മാറ്റമില്ലാതെ തുടരും.
പ്രായ പരിധി
30 വയസ് പൂര്‍ത്തിയായൊരാള്‍ക്ക് പദ്ധതിയില്‍ ചേരാന്‍ സാധിക്കും. ഉയര്‍ന്ന പ്രായ പരിധി 79 വയസാണ്. പദ്ധതിയില്‍ രണ്ട് തരത്തിലുള്ള പ്ലാനുകള്‍ തിരഞ്ഞെടുക്കാന്‍ സാധിക്കും. ഇമ്മിഡ്യേറ്റ് ആന്യുറ്റി പ്ലാനും ഡിഫേര്‍ഡ് ആന്യുറ്റി പ്ലാനും. ഇമ്മിഡിയേറ്റ് ആന്യുറ്റി പ്ലാനില്‍ ചേരാനുള്ള ഉയർന്ന പ്രായ പരിധി 80 വയസും, ഡിഫേർഡ് അന്യുറ്റി പ്ലാനില്‍ 75 വയസുമാണ്.
ഇമ്മിഡിയേറ്റ് പ്ലാന്‍ തിരഞ്ഞെടുക്കുന്നൊരാള്‍ക്ക് പോളിസിയില്‍ ചേര്‍ന്ന തൊട്ടടുത്ത മാസം മുതൽ പെന്‍ഷന്‍ ലഭിച്ചു തുടങ്ങും. ഡിഫേര്‍ഡ് പ്ലാനില്‍ നിശ്ചിത വര്‍ഷത്തിന് ശേഷമാണ് പെന്‍ഷന്‍ ലഭിക്കുന്നത്. 1-12 വർഷം വരെയുള്ള കാലം ഡിഫോർഡ് കാലയളവായി തിരഞ്ഞെടുക്കാം.
ആർക്കൊക്കെ അനുയോജ്യം
ജോലിയിൽ നിന്ന് വിരമിച്ചവർക്ക് ഇമ്മിഡിയേറ്റ് പ്ലാനും മറ്റുള്ളവര്‍ക്ക് ഡിഫേർഡ് പ്ലാനും തിരഞ്ഞെടുക്കാം. ഡിഫേര്‍ഡ് പ്ലാനില്‍ ജീവിത കാലം മുഴുവന്‍ പെന്‍ഷൻ നേടാന്‍ സാധിക്കും. ഇമ്മിഡിയേറ്റ് പ്ലാന്‍ തിരഞ്ഞെടുക്കുന്നൊരാള്‍ക്ക് ചുരുങ്ങിയത് 31 വയസ് മുതല്‍ പെന്‍ഷന്‍ നേടാം.
എന്നാല്‍ ഏത് പ്ലാന്‍ തിരഞ്ഞെടുത്താലും 80 വയസിനുള്ളില്‍ പെന്‍ഷന്‍ ലഭിച്ചു തുടങ്ങും. പോളിസിയിൽ സിംഗില്‍ ലൈഫും കുടുംബാംഗങ്ങള്‍ക്ക് ആനുകൂല്യം ലഭിക്കുന്ന ജോയിന്റ് ലൈഫും ഉള്‍പ്പെടുത്താം. ജോയിന്റ് ലൈഫ് പ്ലാനിൽ ഭര്‍ത്താവ്, ഭാര്യ മക്കള്‍, കൊ്ുമക്കള്‍, മാതാപിതാക്കൾ എന്നിവരെ ഉൾപ്പെടുത്താം.
എത്ര രൂപ പെൻഷൻ ലഭിക്കും
48 വയസുകാരന്‍ 12 വര്‍ഷ ഡിഫേര്‍ഡ് പിരിയഡോട് കൂടി സിംഗില്‍ ലൈഫ് പോളിസി വാങ്ങിയാല്‍ 60-ാം വയസില്‍ പെന്‍ഷന്‍ ലഭിച്ചു തുടങ്ങും. 5 ലക്ഷം രൂപയ്ക്ക് പോളിസി വാങ്ങുന്നൊരാള്‍ക്ക് ജിഎസ്ടി അടക്കം 5,09,000 രൂപ ഒറ്റത്തവണയായി അടയ്ക്കണം. ഇദ്ദേഹത്തിന് 60 വയസ് പൂര്‍ത്തിയാകുമ്പോള്‍ മാസത്തില്‍ 4,015 രൂപ പെന്‍ഷന്‍ ലഭിക്കും. വര്‍ഷത്തില്‍ വാങ്ങുന്നവര്‍ക്ക് 50,150 രൂപയാണ് പെന്‍ഷനായി ലഭിക്കുന്നത്.
ഇതേ പ്രായക്കാരന്‍ 50 ലക്ഷം രൂപയ്ക്ക് പോളിസി വാങ്ങിയാല്‍ 60-ാം വയസില്‍ 40,603 രൂപ പെന്‍ഷന്‍ ലഭിക്കും. വര്‍ഷത്തിലിത് 5,07,000 രൂപയാണ്.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications